AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സ്വന്തം നാട്ടുകാർക്ക് മുൻപിൽ വിരമിക്കൽ മത്സരം കളിക്കുമോ?; ഇന്ത്യൻ ടീമിൽ സഞ്ജുവിൻ്റെ ഭാവിയെന്ത്?

Sanju Samson At The Greenfield: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കുന്ന അവസാന ടി20 സഞ്ജുവിൻ്റെ അവസാന ടി20 ആവുമോ എന്ന ആശങ്കയുണ്ട്.

Sanju Samson: സ്വന്തം നാട്ടുകാർക്ക് മുൻപിൽ വിരമിക്കൽ മത്സരം കളിക്കുമോ?; ഇന്ത്യൻ ടീമിൽ സഞ്ജുവിൻ്റെ ഭാവിയെന്ത്?
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Published: 29 Jan 2026 | 03:02 PM

നാലാം ടി20യിലും നിരാശപ്പെടുത്തിയതോടെ മലയാളി താരം സഞ്ജു സാംസണിൻ്റെ ഇന്ത്യൻ കരിയർ ഭീഷണിയിലാണ്. ടി20 ലോകകപ്പിലെ പ്രധാന വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ നിന്ന് അഞ്ചാം ടി20യിൽ ടീമിൽ പോലും ഇടം കിട്ടുമോ എന്ന സംശയത്തിലാണ് സഞ്ജു. കാര്യവട്ടത്ത് നടക്കുന്ന അവസാന ടി20 മത്സരത്തിൽ ടീമിൽ ഉൾപ്പെട്ടാൽ അത് താരത്തിൻ്റെ ഇന്ത്യൻ കരിയറിലെ അവസാന മത്സരമാവാനും സാധ്യതയുണ്ട്.

പരമ്പരയിൽ നാല് മത്സരങ്ങളിൽ കളിച്ച സഞ്ജുവിൻ്റെ സ്കോർ 10, 6, 0, 24 എന്നിങ്ങനെയാണ്. മൂന്ന് മത്സരം കളിച്ച ഇഷാൻ കിഷൻ ഒരു മാച്ച് വിന്നിങ് അർദ്ധസെഞ്ചുറി നേടി ഫോമിലാണ്. ലോകകപ്പിൽ തിലക് വർമ്മ തിരികെവരുമ്പോൾ മികച്ച ഫോമിൽ കളിക്കുന്ന ഇഷാൻ കിഷനെ മാറ്റുന്നത് നീതിയാവില്ല. സഞ്ജു തുടരെ നിരാശപ്പെടുത്തുമ്പോൾ താരത്തെ മാറ്റി അഭിഷേക് – ഇഷാൻ കിഷൻ ഓപ്പണിങ് സഖ്യത്തെ പരീക്ഷിക്കാനാവും മാനേജ്മെൻ്റ് ശ്രമിക്കുന്നത്.

Also Read: India vs New Zealand : ആറുച്ചാമിയും നിർഭാഗ്യവും വിളയാടി; വിശാഖപട്ടണത്ത് ഇന്ത്യക്ക് തോൽവി

കാര്യവട്ടത്തെ അഞ്ചാം ടി20യിൽ സഞ്ജു കളിച്ചാലും ആ കളിയിലെ പ്രകടനം ടി20 ലോകകപ്പ് ടീമിലെ സ്ഥാനം ഉറപ്പിക്കില്ല. അഞ്ചാം ടി20യിൽ ഒരു സെഞ്ചുറി നേടാൻ കഴിഞ്ഞാൽ ഒരുപക്ഷേ, സഞ്ജു ലോകകപ്പിൽ ഓപ്പണറായേക്കാം. അതിൽ കുറഞ്ഞ ഒരു സ്കോറും താരത്തെ സംരക്ഷിക്കില്ല.

സഞ്ജുവിനെ തുണയ്ക്കുന്ന മറ്റൊരു കാര്യം, ഇഷാൻ കിഷൻ ഓപ്പണറായാൽ ടോപ്പ് ഓർഡറിലെ മൂന്ന് താരങ്ങളും ഇടങ്കയ്യന്മാരാവുമെന്നതാണ്. തിലകിന് പകരം സൂര്യ വൺ ഡൗൺ ഇറങ്ങിയാലും ഓപ്പണർമാർ ഇടങ്കയ്യങ്കാരാവും. ഇടങ്കയ്യൻ -വലങ്കയ്യൻ കോമ്പിനേഷനിൽ വല്ലാതെ വിശ്വസിക്കുന്ന ഇന്ത്യൻ മാനേജ്മെൻ്റ് ടി20 ലോകകപ്പിലും ഇത് തുടരാൻ തീരുമാനിച്ചാൽ മാത്രമേ സഞ്ജുവിന് ഇനി അവസരം ലഭിക്കൂ. ഇനി ടീമിൽ നിന്ന് മാറ്റിനിർത്തിയാൽ മാനേജ്മെൻ്റിനെ ചോദ്യം ചെയ്യാനും കഴിയില്ല.