AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India vs South Africa: ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്; സഞ്ജുവിന് ബെഞ്ചിൽ തന്നെ ഇരിക്കാം

IND vs SA 4th T20 Today: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 ഇന്ന് നടക്കും. ലഖ്നൗവിലാണ് മത്സരം.

India vs South Africa: ഇന്ത്യ – ദക്ഷിണാഫ്രിക്ക നാലാം ടി20 ഇന്ന്; സഞ്ജുവിന് ബെഞ്ചിൽ തന്നെ ഇരിക്കാം
സഞ്ജു സാംസൺImage Credit source: PTI
abdul-basith
Abdul Basith | Published: 17 Dec 2025 07:48 AM

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള നാലാം ടി20 ഇന്ന്. ലഖ്നൗവിലെ അടൽ ബിഹാരി വാജ്പേയ് ഏകന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം. രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. കഴിഞ്ഞ മത്സരത്തിന് ശേഷമുള്ള ക്യാപ്റ്റൻ സൂര്യകുമാർ യാദവിൻ്റെ പ്രസ്താവന പരിഗണിച്ചാൽ ഇന്നും സഞ്ജു സാംസൺ പുറത്ത് തന്നെ ഇരിക്കും.

മൂന്ന് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇന്ത്യ 2-1 എന്ന നിലയിൽ മുന്നിട്ടുനിൽക്കുകയാണ്. ഇന്നത്തെ കളി കൂടി വിജയിച്ചാൽ ഇന്ത്യക്ക് പരമ്പര ഉറപ്പിക്കാം. ഇന്ന് ദക്ഷിണാഫ്രിക്ക വിജയിച്ചാൽ അടുത്ത കളിയിലാവും പരമ്പര വിജയിയെ തീരുമാനിക്കപ്പെടുക. അതുകൊണ്ട് തന്നെ ഇന്നത്തെ കളി ഇരു ടീമുകൾക്കും വളരെ നിർണായകമാണ്.

Also Read: T20 World Cup 2026: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനൊരുങ്ങി ബിസിസിഐ; സഞ്ജുവിന് ഉറപ്പിക്കാം?

രണ്ട് കളി വിജയിച്ചെങ്കിലും ഇന്ത്യൻ നിരയിൽ ഇപ്പോഴും പ്രശ്നങ്ങൾ ബാക്കിയാണ്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമാണ് സാരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ഇരുവരും ഏറെക്കാലമായി ഫോമിലല്ല. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനുമായതിനാൽ ടീമിൽ നിന്ന് മാറ്റാനും കഴിയില്ല. വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ പരിഗണിച്ച്, ഓപ്പണറാക്കിയപ്പോൾ റെക്കോർഡുകൾ തിരുത്തിയെഴുതിയ ഓപ്പണിങ് സഖ്യത്തെക്കൂടിയാണ് മാനേജ്മെൻ്റ് പൊളിച്ചത്. നന്നായി കളിച്ചിട്ടും ഗില്ലിനായി പുറത്തിരിക്കേണ്ടിവന്ന സഞ്ജുവിന് ഗിൽ തുടരെ മോശം പ്രകടനങ്ങൾ നടത്തിയിട്ടും ടീമിൽ അർഹിക്കുന്ന സ്ഥാനം ലഭിച്ചില്ല.

മറ്റൊരാൾ തിലക് വർമ്മയാണ്. പരമ്പരയിൽ ഏറ്റവുമധികം റൺസ് നേടിയത് തിലക് ആണെങ്കിലും 113 ആണ് സ്ട്രൈക്ക് റേറ്റ്. ആദ്യ കളി 32 പന്തിൽ 26, രണ്ടാമത്തെ കളി 34 പന്തിൽ 62, മൂന്നാമത്തെ കളി 34 പന്തിൽ 25. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാൻ തിലക് ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പക്ഷേ, ഇവർ ആരും പുറത്തിരിക്കില്ലെന്നതാണ് വാസ്തവം.