AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

U19 World Cup 2026: അണ്ടർ 19 ലോകകപ്പ് സെമിഫൈനലുകൾക്ക് ഇന്ന് തുടക്കം; ആദ്യ കളി ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ

U19 World Cup Semifinal: അണ്ടർ 19 ലോകകപ്പ് സെമിഫൈനൽ മത്സരങ്ങൾ ഇന്ന് മുതൽ ആരംഭിക്കുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലാണ് ആദ്യ മത്സരം,

U19 World Cup 2026: അണ്ടർ 19 ലോകകപ്പ് സെമിഫൈനലുകൾക്ക് ഇന്ന് തുടക്കം; ആദ്യ കളി ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ
അണ്ടർ 19 ലോകകപ്പ്Image Credit source: Social Media
Abdul Basith
Abdul Basith | Published: 03 Feb 2026 | 12:30 PM

അണ്ടർ 19 ലോകകപ്പ് സെമിഫൈനലുകൾക്ക് ഇന്ന് തുടക്കം. ഇന്ത്യ, ഇംഗ്ലണ്ട്, അഫ്ഗാനിസ്ഥാൻ, ഓസ്ട്രേലിയ എന്നീ ടീമുകളാണ് അണ്ടർ 19 ലോകകപ്പിൻ്റെ അവസാന നാലിലെത്തിയത്. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ഓസ്ട്രേലിയയെ നേരിടും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് ബുലാവായോ ക്വീൻസ് സ്പോർട്സ് പാർക്കിലാണ് മത്സരം.

സെമിയിലെത്തിയ നാല് ടീമുകളും അതാത് ഗ്രൂപ്പ് ചാമ്പ്യന്മാരായിരുന്നു. ഗ്രൂപ്പ് എയിൽ ഓസ്ട്രേലിയ ചാമ്പ്യന്മാരായപ്പോൾ ഗ്രൂപ്പ് ബിയിൽ ഇന്ത്യയായിരുന്നു ജേതാക്കൾ. ഇംഗ്ലണ്ട് ഗ്രൂപ്പ് സിയിൽ നിന്നും അഫ്ഗാനിസ്ഥാൻ ഗ്രൂപ്പ് ഡിയിൽ നിന്നും ജേതാക്കളായി സൂപ്പർ സിക്സിലെത്തി. സൂപ്പർ സിക്സ് ഘട്ടത്തിൽ ഓസ്ട്രേലിയയും അഫ്ഗാനിസ്ഥാനും ഗ്രൂപ്പ് ഒന്നിലും ഇന്ത്യയും ഇംഗ്ലണ്ടും ഗ്രൂപ്പ് രണ്ടിലുമായിരുന്നു. അഫ്ഗാനിസ്ഥാൻ മാത്രമാണ് സൂപ്പർ സിക്സിൽ ഒരു കളി തോറ്റത്.

Also Read: T20 World Cup 2026: തിരിച്ചുവരവിൽ തരക്കേടില്ലാത്ത പ്രകടനവുമായി തിലക് വർമ്മ; സന്നാഹമത്സരത്തിൽ ഇന്ത്യ എയ്ക്ക് ജയം

സൂപ്പർ സിക്സ് ഒന്നാം ഗ്രൂപ്പിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനും വെസ്റ്റ് ഇൻഡീസിനെ 22 റൺസിനുമാണ് ഓസ്ട്രേലിയ മറികടന്നത്. ശ്രീലങ്കക്കെതിരെ നാല് വിക്കറ്റിന് തോറ്റെങ്കിലും അയർലൻഡിനെ 191 റൺസിന് വീഴ്ത്തി അഫ്ഗാനിസ്ഥാൻ രണ്ടാം സ്ഥാനക്കാരായി. രണ്ടാം ഗ്രൂപ്പിൽ സിംബാബ്‌വെയെ 204 റൺസിനും പാകിസ്താനെ 58 റൺസിനും കീഴടക്കി ഇന്ത്യയും ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിനും ന്യൂസീലൻഡിനെ 65 റൺസിനും മറികടന്ന് ഇംഗ്ലണ്ടും സെമിയിലെത്തി.

ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള രണ്ടാം സെമിഫൈനൽ ഈ മാസം നാലിന് ഇന്ത്യൻ സമയം ഒരു മണിക്ക് ഹരാരെ സ്പോർട്സ് ക്ലബിൽ വച്ച് നടക്കും. ഫെബ്രുവരി ആറിന് ഇതേ വേദിയിൽ വച്ച് തന്നെയാണ് ഫൈനൽ മത്സരം. ഓസ്ട്രേലിയയാണ് നിലവിലെ അണ്ടർ 19 ലോകകപ്പ് ജേതാക്കൾ. ഇന്ത്യയെ 79 റൺസിന് തോല്പിച്ചാണ് ഓസ്ട്രേലിയ കപ്പടിച്ചത്.

 

Follow Us