AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘ആറ് ഓവറല്ല, 10 ഓവറും പന്തെറിയാൻ തുടങ്ങുമ്പോഴേ പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തൂ’; പിൻഗാമി ‘റെഡി’യാണ്

Hardik Pandya: സെപ്റ്റംബർ 20 എത്തുമ്പോഴേക്ക് പാണ്ഡ്യയുടെ ഫിറ്റ്നസ് തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാണ്ഡ്യയെ നേരിട്ട് വെസ്റ്റ് ഇൻഡീസിനെതിരെ കളിപ്പിക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. സെപ്റ്റംബർ 20 എത്തുമ്പോ​ഴേക്ക് പാണ്ഡ്യക്ക് 'റിട്ടേൺ ടു പ്ലേ' ലഭിക്കുമെന്ന പ്രതീക്ഷയും ഇവർക്ക് ശക്തമായിരുന്നു. എന്നാൽ ഫിറ്റ്നസിന്റെ കാര്യത്തിൽ സെലക്ഷൻ പാനൽ ഉറച്ചുനിന്നതോടെ പാണ്ഡ്യയ്ക്ക് പകരക്കാരൻ ടീമിലെത്തുകയായിരുന്നു.

‘ആറ് ഓവറല്ല, 10 ഓവറും പന്തെറിയാൻ തുടങ്ങുമ്പോഴേ പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തൂ’; പിൻഗാമി ‘റെഡി’യാണ്
Hardik Pandya Vs Nitish Kumar ReddyImage Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 17 Sep 2026 | 07:55 AM

വെസ്റ്റിൻഡീസിനെതിരായ ടി20, ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ ചില അ‌പ്രതീക്ഷിത കടന്നുവരവുകളും ചില പ്രതീക്ഷിത ഒഴിവാക്കലുകളും ഉണ്ടായി. അ‌തിൽ ഏറ്റവും ശ്ര​ദ്ധേയമായ നീക്കങ്ങളിൽ ഒന്ന് പരിചയസമ്പന്നനായ ഹാർദിക് പാണ്ഡ്യ ടീമിൽ ഇടംപിടിച്ചില്ല എന്നതാണ്. എന്നാൽ അ‌പ്രതീക്ഷിതമായ ചില മുഖങ്ങൾ ഇന്ത്യൻ ടീമിലേക്ക് എത്തുകയും ചെയ്തിട്ടുണ്ട്, പഞ്ചാബ് ഓൾറൗണ്ടർ നമൻ ധീർ, ജമ്മു കശ്മീർ പേസർ ഔഖിബ് നബി എന്നിവർ ഏകദിന ടീമിൽ ആദ്യമായി ഇടം​പിടിച്ചത് അ‌തിന് ഉദാഹരണമാണ്. എന്നാൽ ഇത് കൂടാതെ മറ്റൊരു അ‌പ്രതീക്ഷിത മാറ്റം കൂടി ടീമിൽ ഉണ്ടായി.

ഏഷ്യൻ ഗെയിംസ് ടീമിലുണ്ടായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഏകദിന ടീമിലേക്ക് സെലക്ടർമാർ മാറ്റി ഉൾപ്പെടുത്തി. കൃത്യമായ പ്ലാനിങ്ങോടുകൂടിയാണ് നിതീഷിന്റെ ഈ ‘ടീം’ മാറ്റം എന്നാണ് വിലയിരുത്തപ്പെടുന്നത്. അ‌തിന് കാരണമായത് പാണ്ഡ്യയുടെ പരുക്കും അ‌തിനെ തുടർന്ന് ടീമിലുണ്ടായിരിക്കുന്ന ഒഴിവുമാണ് എന്ന് കരുതപ്പെടുന്നു.

Also Raed: വൈഭവിന് വേണ്ടി ആരെ ഒഴിവാക്കും? സഞ്ജുവിനെയോ, അഭിഷേകിനെയോ? എയറില്‍ കയറാനുറച്ച് ടീം മാനേജ്‌മെന്റ്‌

സെപ്റ്റംബർ 20 എത്തുമ്പോഴേക്ക് പാണ്ഡ്യയുടെ ഫിറ്റ്നസ് തെളിയിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പാണ്ഡ്യയെ നേരിട്ട് വെസ്റ്റ് ഇൻഡീസിനെതിരെ കളിപ്പിക്കണമെന്ന് ബിസിസിഐയിലെ ഒരു വിഭാഗം ആഗ്രഹിച്ചിരുന്നു. സെപ്റ്റംബർ 20 എത്തുമ്പോ​ഴേക്ക് പാണ്ഡ്യക്ക് ‘റിട്ടേൺ ടു പ്ലേ’ (കളിയിലേക്ക് മടങ്ങിവരാനുള്ള അനുമതി) ലഭിക്കുമെന്ന പ്രതീക്ഷയും ഇവർക്ക് ശക്തമായിരുന്നു.

അ‌തേസമയം, “ആറ് ഓവറല്ല, മറിച്ച് 10 ഓവറുള്ള തന്റെ മുഴുവൻ ക്വോട്ടയും പന്തെറിയാൻ തുടങ്ങുമ്പോൾ മാത്രമേ പാണ്ഡ്യയെ ടീമിൽ ഉൾപ്പെടുത്തൂ” എന്ന നിലപാടിലാണ് സെലക്ഷൻ പാനൽ ഉറച്ചുനിൽക്കുന്നത്. ഇതിനെ തുടർന്നാണ് പാണ്ഡ്യ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിക്കാതെ പോയത് എന്നാണ് റിപ്പോർട്ട്.

ഏഷ്യൻ ഗെയിംസ് ടീമിലുണ്ടായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ വെസ്റ്റ് ഇൻഡീസ് പരമ്പരയ്ക്കുള്ള ഏകദിന ടീമിലേക്ക് സെലക്ടർമാർ മാറ്റി ഉൾപ്പെടുത്തിയത് പാണ്ഡ്യയുടെ കുറവ് നികത്താനാണ് എന്ന് വിലയിരുത്തപ്പെടുന്നു. പാണ്ഡ്യയുടെ അഭാവവും, പരീക്ഷിക്കാവുന്ന സീം-ബൗളിംഗ് ഓൾറൗണ്ടർമാരുടെ കുറവുമാണ് റെഡ്ഡിക്ക് ഏകദിന ടീമിലേക്ക് വഴിതുറന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്.

പാണ്ഡ്യയുടെ ഫിറ്റ്‌നസ് അനിശ്ചിതത്വത്തിലായതിനാൽ, അദ്ദേഹത്തിന്റെ പിൻഗാമിയായി ​സെലക്ടർമാർ റെഡ്ഡിയെ കാണുന്നു. ഏഷ്യൻ ഗെയിംസിലെ മിക്ക ടീമുകൾക്കും ഇന്ത്യയുടെ നിലവാരത്തോടും കരുത്തിനോടും കിടപിടിക്കാനാവില്ല. അ‌തിനാൽ ഏഷ്യൻ ഗെയിംസിലെ ടി20 മത്സരത്തേക്കാൾ ഏകദിന ടീമിലാണ് നിതീഷ് കുമാർ റെഡ്ഡിയുടെ സേവനം കൂടുതൽ ആവശ്യമെന്ന വിലയിരുത്തലിന്റെ കൂടി അ‌ടിസ്ഥാനത്തിലാണ് അ‌ദ്ദേഹത്തെ ഏകദിന ടീമിലേക്ക് ഉൾപ്പെടുത്തിയിരിക്കുന്നത്.

English Summary

Experienced player Hardik Pandya has not been included in the Indian squad for the T20 and ODI series against the West Indies. However, selectors have drafted Nitish Kumar Reddy- who was part of the Asian Games squad- into the ODI team for the West Indies series. It is believed that Pandya’s absence, combined with a scarcity of seam-bowling all-rounders available for experimentation, paved the way for Reddy’s inclusion in the ODI squad as Pandya’s replacement.

Follow Us