AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs West Indies : വല്ലാത്ത ‘ഹോപ്പ്’ ആയി പോയി; റാഞ്ചി ടി20യിൽ വിൻഡീസിന് ജയം

India vs West Indies 2nd T20 Highlights : ഒമ്പത് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിനായിരുന്നു സന്ദർശകരായ വെസ്റ്റ് ഇൻഡീസിൻ്റെ വിജയം വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പിൻ്റെ സെഞ്ചുറി നേട്ടമാണ് സന്ദർശകർക്ക് കൂറ്റൻ വിജയലക്ഷ്യം അനയാസം മറികടക്കാൻ സഹായിച്ചത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 സമനിലയിലെത്തി.

India vs West Indies : വല്ലാത്ത ‘ഹോപ്പ്’ ആയി പോയി; റാഞ്ചി ടി20യിൽ വിൻഡീസിന് ജയം
Shai Hope India Vs West Indies Ranchi T20Image Credit source: PTI
Jenish Thomas
Jenish Thomas | Published: 09 Oct 2026 | 11:17 PM

റാഞ്ചി : വെസ്റ്റ് ഇൻഡീസിനെതിരെയുള്ള രണ്ടാം ടി20യിൽ ഇന്ത്യക്ക് തോൽവി. ഇന്ത്യ ഉയർത്തിയ 250 റൺസ് വിജയലക്ഷ്യം ഒമ്പത് പന്തുകൾ ശേഷിക്കെ അനയാസം മറികടന്ന് വെസ്റ്റ് ഇൻഡീസ്. ക്യാപ്റ്റൻ ഷായ് ഹോപ്പിൻ്റെ സെഞ്ചുറിയുടെ മികവിലാണ് സന്ദർശകരായ വിൻഡീസ് ഇന്ത്യൻ കൂറ്റൻ വിജയലക്ഷ്യം അനയാസം മറികടന്നത്. ആറ് വിക്കറ്റിനായിരുന്നു സന്ദർശകരുടെ ജയം സ്വന്തമാക്കിയത്. രാജ്യാന്തര ടി20 രണ്ടാമത്തെ ഏറ്റവും ഉയർന്ന റൺ ചേസാണ് ഇന്ന് നടന്നത്. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മലയാളി താരം സഞ്ജു സാംസണിൻ്റെ ബാറ്റിങ് മികവിലാണ് വിൻഡീസിനെതിരെ 250 റൺസ് വിജയലക്ഷ്യം ഉയർത്തുന്നത്. 41 പന്തിൽ 82 റൺസാണ് സഞ്ജു ഇന്ത്യക്ക് വേണ്ടി അടിച്ചു കൂട്ടിയത്. നാല് സിക്സറുകളും ഒമ്പത് ഫോറുകളുടെയും അകമ്പടിയോടെയായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്സ്. അവസാന ഓവറുകളിൽ ക്യാപ്റ്റൻ ശ്രയസ് അയ്യരും തിലക് വർമയും ചേർന്ന് കൂറ്റനടികൾ നടത്തിയതോടെയാണ് ഇന്ത്യൻ സ്കോർ ബോർഡ് 250ലേക്കെത്തിയത്. വെസ്റ്റ് ഇൻഡീസിനായി റോസ്റ്റൺ ചേസ് മൂന്നും ഷമാർ സ്പ്രങ്ങർ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി.

തകർച്ചയോടെയായിരുന്നു വിൻഡീസിൻ്റെ മറുപടി ബാറ്റിങ്. ആദ്യ ഓവറിൽ തന്നെ വെസ്റ്റ് ഇൻഡീസിന് രണ്ട് ബാറ്റർമാരെ നഷ്ടമായി. എന്നാൽ പാറ പോലെ വിൻഡീസ് നായകൻ ഷായ് ഹോപ്പ് ഒരു വശത്ത് ഉറച്ച് നിന്നും. സ്കോർ ബോർഡ് 50 പിന്നിട്ടതിന് പിന്നാലെ മൂന്നാം വിക്കറ്റും വെസ്റ്റ് ഇൻഡീസിന് നഷ്ടമായി. ശേഷം നാലാം വിക്കറ്റിൽ ഷെർഫേൻ റൂഥർഫോഡുമായി ചേർന്ന് 120 റൺസിൻ്റെ കൂട്ടുകെട്ടൊരുക്കി കരീബിയൻ ടീമിന് വിജയത്തിലേക്ക് നയിച്ചു.

84 റൺസെടുത്ത് റൂഥർഫോഡ് പുറത്തായതിന് പിന്നാലെ വിൻഡീസ് സമ്മർദ്ദിത്തിലാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തെറ്റി. വിൻഡീസിനായി ആറാമതായി ക്രീസിലെത്തിയ റൊമാരിയോ ഷെപ്പേർഡ് ഒരു അനുകമ്പയും കണാക്കിതെയായിരുന്നു ഇന്ത്യൻ ബോളർമാരുടെ പന്തുകൾ ബൗണ്ടറികൾ പായിച്ചത്. ഷെപ്പേർഡിൻ്റെ വെടിക്കെട്ട് വിൻഡീസ് ജയം കൂടുതൽ എളുപ്പത്തിലാക്കി. അവസാന പന്തിൽ സിക്സറും പായിച്ച് ക്യാപ്റ്റൻ ഹോപ്പ് സെഞ്ചുറി തികയ്ക്കുകയും ചെയ്തു. 45 പന്തിൽ ഒമ്പത് സിക്സറുകളും ആറ് ബൗണ്ടറികളുമാണ് ഹോപ്പിൻ്റെ ബാറ്റിൽ നിന്നും പിറന്നത്.

ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ വിജയം വീതം നേടി സമനിലയിലായി. ഒക്ടോബർ 11-ാം തീയതി ഞായറാഴ്ചയാണ് പരമ്പരയിലെ മൂന്നാമത്തെ മത്സരം. ഇൻഡോറാണ് വേദി.

Follow Us