Asia Cup 2025: പണി കിട്ടി, ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം വൈകും; തിരിച്ചടിയായത് ഈ പ്രശ്‌നം

Asia Cup 2025 India Squad Announcement Delayed: ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപനത്തിന് ശേഷം, വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെയും സെലക്ഷന്‍ കമ്മിറ്റിക്ക് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപനം ഏറെ വൈകിയാല്‍, വനിതാ ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് തിരഞ്ഞെടുപിനെയും അത് ബാധിച്ചേക്കാം

Asia Cup 2025: പണി കിട്ടി, ഏഷ്യാ കപ്പ് ടീം പ്രഖ്യാപനം വൈകും; തിരിച്ചടിയായത് ഈ പ്രശ്‌നം

സെലക്ടര്‍ അജിത് അഗാര്‍ക്കറും, പരിശീലകന്‍ ഗൗതം ഗംഭീറും

Published: 

19 Aug 2025 13:16 PM

ഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിക്കുന്നതിനുള്ള സെലക്ഷന്‍ യോഗം വൈകുന്നു. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറും, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും മാത്രമാണ് നിലവില്‍ യോഗത്തിനെത്തിയത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയും, ഏതാനും സെലക്ടര്‍മാരും ഇനിയും എത്താനുണ്ട്. മുംബൈയിലെ പ്രതികൂല കാലാവസ്ഥയാണ് തിരിച്ചടിയായത്. കനത്ത മഴ മൂലം മുംബൈയില്‍ വിമാന സര്‍വീസുകള്‍ തടസപ്പെട്ടിരുന്നു. 1.30ന് വാര്‍ത്താ സമ്മേളനം നടത്താനായിരുന്നു തീരുമാനം. എന്നാല്‍ പ്രതികൂല കാലാവസ്ഥ മൂലം വാര്‍ത്താ സമ്മേളനം വൈകിയേക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കി.

ടീം പ്രഖ്യാപനം എത്രത്തോളം വൈകുമെന്ന് വ്യക്തമല്ല. ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപനത്തിന് ശേഷം, വനിതാ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെയും സെലക്ഷന്‍ കമ്മിറ്റിക്ക് തിരഞ്ഞെടുക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഏഷ്യാ കപ്പിനുള്ള ടീം പ്രഖ്യാപനം ഏറെ വൈകിയാല്‍, വനിതാ ഏകദിന ലോകകപ്പിനുള്ള സ്‌ക്വാഡ് തിരഞ്ഞെടുപിനെയും അത് ബാധിച്ചേക്കാം.

എന്നാല്‍ എത്ര വൈകിയാലും, ടീം പ്രഖ്യാപനം ഇന്ന് തന്നെ നടത്താനാണ് ബിസിസിഐയുടെ നീക്കം. വാര്‍ത്താസമ്മേളനം മറ്റൊരു തീയതിയിലേക്ക് മാറ്റാനുള്ള സാധ്യത കുറവാണ്.

മുംബൈയിലെ കാലാവസ്ഥ

അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മുംബൈയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന്‌ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) മുംബൈയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, ബിഎംസി ഓഫീസുകൾക്കും അവധി പ്രഖ്യാപിച്ചിരുന്നു. തുടര്‍ച്ചയായി പെയ്യുന്ന മഴയും, വെള്ളക്കെട്ടും മൂലം പൊതുജനസുരക്ഷ കണക്കിലെടുത്തായിരുന്നു തീരുമാനം.

ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം