AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

India Women vs Srilanka Women: ഇനി പരീക്ഷണങ്ങളുടെ സമയം; ഇന്ത്യ – ശ്രീലങ്ക നാലാം ടി20 മത്സരം ഇന്ന് കാര്യവട്ടത്ത്

INDW vs SLW 4th T20: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള നാലാം ടി20 മത്സരം ഇന്ന്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ചാണ് മത്സരം നടക്കുക.

India Women vs Srilanka Women: ഇനി പരീക്ഷണങ്ങളുടെ സമയം; ഇന്ത്യ – ശ്രീലങ്ക നാലാം ടി20 മത്സരം ഇന്ന് കാര്യവട്ടത്ത്
ഹർമൻപ്രീത് കൗർ, ഷഫാലി വർമ്മImage Credit source: PTI
Abdul Basith
Abdul Basith | Published: 28 Dec 2025 | 03:08 PM

ഇന്ത്യ – ശ്രീലങ്ക നാലാം ടി20 മത്സരം ഇന്ന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വച്ച് നടക്കും. രാത്രി ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ആദ്യത്തെ മൂന്ന് കളിയും വിജയിച്ച് ഇന്ത്യ പരമ്പര നേടിയതോടെ ഇന്നത്തെ കളി ടീമിൽ ചില പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്. ഇതുവരെ അവസരം ലഭിക്കാത്ത താരങ്ങൾ ഇന്ന് കളിച്ചേക്കും.

ടോപ്പ് ഓർഡറിൽ സ്മൃതി മന്ദനയ്ക്കോ ഷഫാലി വർമ്മയ്ക്കോ വിശ്രമം അനുവദിച്ച് ജി കമാലിനിയെ ഇന്ന് പരിഗണിക്കാനിടയുണ്ട്. ജമീമ പുറത്തിരുന്ന് കമാലിനി കളിക്കാനും സാധ്യതയുണ്ട്. അമൻജോത് കൗറിന് പകരം അരുന്ധതി റെഡ്ഡിയെയും ടീമിൽ പരിഗണിച്ചേക്കാം. ശ്രീലങ്കയ്ക്കാവട്ടെ ഇനിയുള്ള രണ്ട് മത്സരങ്ങളിലും വിജയിച്ച് മുഖം രക്ഷിക്കുക എന്ന ലക്ഷ്യമാണ് ഉള്ളത്.

Also Read: Deepti Sharma: കാര്യവട്ടത്തു നിന്ന് റെക്കോഡുകൾ വാരിക്കൂട്ടി ദീപ്തി ശർമ; വേറെയാർക്കുമില്ല ഈ നേട്ടങ്ങൾ

കാര്യവട്ടത്ത് നടന്ന മൂന്നാം ടി20യിൽ എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഷഫാലി വർമ്മ തുടർ ഫിഫ്റ്റിയുമായി തിളങ്ങിയ മത്സരത്തിൽ നാല് വിക്കറ്റ് വീഴ്ത്തിയ രേണുക സിംഗ് ആയിരുന്നു പ്ലയർ ഓഫ് ദ മാച്ച്. തുടരെ മൂന്നാം മത്സരത്തിലും സ്മൃതി മന്ദന നിരാശപ്പെടുത്തി.

രണ്ടാം മത്സരത്തിൽ നിർത്തിയ ഇടത്തുനിന്ന് തുടങ്ങിയ ഷഫാലി 24 പന്തിലാണ് ഫിഫ്റ്റി തികച്ചത്. മറുവശത്ത് സ്മൃതി മന്ദനയും (1) ജമീമ റോഡ്ഗിഗസും (9) നിരാശപ്പെടുത്തിയെങ്കിലും ആക്രമിച്ചുകളിച്ച ഷഫാലി ഇന്ത്യക്ക് അനായാസ വിജയം സമ്മാനിക്കുകയായിരുന്നു. 42 പന്തിൽ 79 റൺസ് നേടിയ ഷഫാലി പുറത്താവാതെ നിന്നു. 18 പന്തിൽ 21 റൺസ് നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും നോട്ടൗട്ടാണ്.