IPL 2026 Auction: ലേലത്തിലെ സർപ്രൈസ് താരമാവാൻ ജിക്കു; ആദ്യ ടീം പ്രതീക്ഷയിൽ ഷറഫുദ്ദീൻ: മലയാളി താരങ്ങൾ എവിടെ കളിക്കും?

IPL 2026 Auction Kerala Players: ഐപിഎൽ താരലേലത്തിൽ ഉൾപ്പെട്ടിട്ടുള്ള മലയാളി താരങ്ങൾ 11 പേരാണ്. ജിക്കു എസ് ബ്രൈറ്റ് ആണ് സർപ്രൈസ് പേര്.

IPL 2026 Auction: ലേലത്തിലെ സർപ്രൈസ് താരമാവാൻ ജിക്കു; ആദ്യ ടീം പ്രതീക്ഷയിൽ ഷറഫുദ്ദീൻ: മലയാളി താരങ്ങൾ എവിടെ കളിക്കും?

ജിക്കു എസ് ബ്രൈറ്റ്

Published: 

16 Dec 2025 14:21 PM

ഐപിഎൽ താരലേലം ആരംഭിക്കാൻ മിനിട്ടുകൾ മാത്രം ബാക്കിനിൽക്കെ മലയാളി താരങ്ങളും പ്രതീക്ഷയിലാണ്. വിഗ്നേഷ് പുത്തൂരിനെപ്പോലെ ഒരു സർപ്രൈസ് പേരടക്കം ഇക്കുറി ലേലത്തിനുള്ളത് 11 മലയാളികളാണ്. ഇവരിൽ ആരൊക്കെ ഐപിഎൽ ടീമുകളിൽ ഇടം നേടുമെന്നത് കണ്ടറിയണം. എങ്കിലും പ്രതീക്ഷയുള്ള ചിലരുണ്ട്.

കഴിഞ്ഞ തവണ മുംബൈ കണ്ടെത്തിയ വിഗ്നേഷ് പുത്തൂർ ഇത്തവണയും ഐപിഎൽ കളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ താരം മികച്ച രീതിയിൽ പന്തെറിഞ്ഞിരുന്നു. മുംബൈ റിലീസ് ചെയ്തതിനാൽ മറ്റേതെങ്കിലും ടീം വിഗ്നേഷിനെ പരിഗണിച്ചേക്കും. സ്പിന്നർമാരെ ആവശ്യമുള്ള രാജസ്ഥാൻ റോയൽസ് ആണ് പ്രധാന ടീം.

Also Read: IPL 2026 Auction : ഐപിഎൽ താരലേലം, വിധി കാത്ത് 359 താരങ്ങൾ, പ്രതീക്ഷയുമായി മലയാളി താരങ്ങൾ

വിഗ്നേഷിനെപ്പോലെ ഇത്തവണ മുംബൈ കണ്ടെത്തിയ താരമാണ് ജിക്കു എസ് ബ്രൈറ്റ്. ടെന്നീസ് ബോളിൽ ശ്രദ്ധിക്കപ്പെട്ട ഓഫ് സ്പിന്നറാണ് ജിക്കു. കഴിഞ്ഞ സീസണിൽ മുംബൈയുടെ നെറ്റ് ബൗളറായിരുന്ന താരം ടീമിൻ്റെ അഭ്യർത്ഥനപ്രകാരമാണ് ലേലപ്പട്ടികയിൽ ഉൾപ്പെട്ടത്. അതുകൊണ്ട് തന്നെ മുംബൈ ജിക്കുവിനെ ടീമിലെടുത്തേക്കും. തിരുവനന്തപുരം സ്വദേശിയായ ഈ 27 വയസുകാരൻ ഇതുവരെ കേരള സീനിയർ ടീമിൽ കളിച്ചിട്ടില്ല.

ചെന്നൈ സൂപ്പർ കിംഗ്സിനായി മുൻപ് കളിച്ച കെഎം ആസിഫിനും ഇത്തവണ ടീം ലഭിക്കും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ആറ് കളിയിൽ നിന്ന് താരം 15 വിക്കറ്റ് നേടിയിരുന്നു. ചെന്നൈയോ രാജസ്ഥാൻ റോയൽസോ പഞ്ചാബ് കിംഗ്സോ ആസിഫിനായി കളത്തിലിറങ്ങും. അഖിൽ സ്കറിയയും ഷറഫുദ്ദീനും കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗ് സീസണുകളിൽ ശ്രദ്ധിക്കപ്പെട്ട് ഇത്തവണ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ചില നല്ല പ്രകടനങ്ങൾ നടത്തി. പല ടീമുകളും ഇവരെ നോട്ടമിട്ടേക്കാം. രോഹൻ കുന്നുമ്മൽ, സൽമാൻ നിസാർ എന്നിവർക്കും ഐപിഎൽ കരാർ കിട്ടിയേക്കാം.

മുടി ഡൈ ചെയ്താൽ നര കൂടുമോ?
തണുപ്പുകാലത്തും വെള്ളംകുടിയില്‍ വിട്ടുവീഴ്ച വേണ്ട
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
ആറു വീലുള്ളൊരു കിടിലൻ സൈക്കിൾ
ശർക്കര ഉണ്ടാക്കാൻ എളുപ്പമോ
സ്റ്റ്യാച്ച്യു ഓഫ്‌ ലിബർട്ടി താഴേക്ക്, അമേരിക്കയിലെ അല്ല
വയനാട്ടിൽ കണ്ട മുതല