AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Izaz Sawariya: ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ഐപിഎല്‍ ലേലത്തില്‍; പക്ഷേ, ഇസാസിന് ഇച്ഛാഭംഗം

Izaz Sawariya Unsold: ഇസാസ് സവാരിയ അണ്‍സോള്‍ഡ്. ഒരു പ്രൊഫഷണൽ ക്രിക്കറ്റ് പോലും കളിക്കാത്ത ഇസാസ് ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ പിന്‍ബലത്തിലൂടെയാണ് ലേല പട്ടികയിൽ ഇടം നേടിയത്

Izaz Sawariya: ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ഐപിഎല്‍ ലേലത്തില്‍; പക്ഷേ, ഇസാസിന് ഇച്ഛാഭംഗം
Izaz SawariyaImage Credit source: സോഷ്യല്‍ മീഡിയ
jayadevan-am
Jayadevan AM | Published: 16 Dec 2025 21:36 PM

ഐപിഎല്‍ താരലേലത്തില്‍ അപ്രതീക്ഷിതമായി എത്തിയ ഇസാസ് സവാരിയ അണ്‍സോള്‍ഡ്. ഒരു പ്രൊഫഷണൽ ക്രിക്കറ്റ് പോലും കളിക്കാത്ത ഈ 20കാരന്‍ ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ പിന്‍ബലത്തിലൂടെയാണ് ലേല പട്ടികയിൽ ഇടം നേടിയത്. നെറ്റ്സിൽ പന്തെറിയുന്നതിന്റെ ദൃശ്യങ്ങള്‍ പതിവായി റീലുകളായി താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുമായിരുന്നു. ഇതായിരുന്നു വഴിത്തിരിവായത്. വടക്കൻ കർണാടകയിലെ ഒരു ചെറിയ പട്ടണമായ ബിദറാണ് ഇസാസിന്റെ സ്വദേശം.

മൂന്ന് വര്‍ഷത്തോളം പരിശ്രമിച്ചിട്ടും അണ്ടര്‍ 15 ടീമില്‍ ഇടം കിട്ടാതെ വന്നതോടെ താരം തന്റെ ക്രിക്കറ്റ് കരിയര്‍ കെട്ടിപ്പടുക്കാന്‍ 2022ല്‍ രാജസ്ഥാനിലേക്ക് പോയി. താരത്തിന്റെ പൂര്‍വികര്‍ രാജസ്ഥാനില്‍ നിന്നുള്ളവരാണ്. എന്നാല്‍ അവിടെയും ഇസാസിന്റെ ക്രിക്കറ്റ് കരിയറില്‍ കാര്യമായ പുരോഗതിയുണ്ടായില്ല.

ഒരിക്കല്‍ ഇസാസ് പങ്കുവച്ച വീഡിയോ ഇംഗ്ലണ്ട് സ്പിന്നര്‍ ആദില്‍ റഷീദ് ശ്രദ്ധിച്ചു. ഇത് കൂടുതല്‍ റീലുകള്‍ പങ്കുവയ്ക്കാന്‍ ഇസാസിനെ പ്രേരിപ്പിച്ചു. പഞ്ചാബ് കിംഗ്‌സിന്റെ മുൻ ബൗളിംഗ് പരിശീലകനായ സുനിൽ ജോഷി, ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ സ്കൗട്ടുകള്‍ എന്നിവര്‍ ഇസാസ് സവാരിയയെ ശ്രദ്ധിച്ചു.

Also Read: Prashant Veer: കോടികള്‍ കൊയ്ത അണ്‍ക്യാപ്ഡ് താരം; ജഡേജയുടെ പിന്‍ഗാമി; ആരാണ് പ്രശാന്ത് വീര്‍?

പിന്നീട് ചെന്നൈ സൂപ്പർ കിംഗ്‌സും പഞ്ചാബ് കിംഗ്‌സും ട്രയൽസിനായി വിളിച്ചു. ട്രയല്‍സിനിടെ പഞ്ചാബ് സ്‌കൗട്ടുകള്‍ക്ക് ഇസാസിന്റെ പ്രകടനം ഇഷ്ടപ്പെട്ടു. ഇവരുടെ സഹായത്തോടെയാണ് ഇസാസ് ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തത്.

 

View this post on Instagram

 

A post shared by Izaz Sawaria (@izazsawaria)

ഫലത്തെക്കുറിച്ച് ചിന്തിക്കാതെയാണ് താന്‍ റീലുകള്‍ പങ്കുവച്ചിരുന്നതെന്ന് ഇസാസ് പറഞ്ഞു. ആദിൽ റഷീദ് റീലുകളിൽ കമന്റ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് എന്തോ പ്രത്യേകത ഉള്ളതുപോലെ തോന്നിയത്. പല വീഡിയോകളിലും അദ്ദേഹം കമന്റ് ചെയ്തു. ചെന്നൈ സൂപ്പർ കിംഗ്‌സും തന്നെ ബന്ധപ്പെട്ടു. ഒരു സ്കൗട്ട് വിളിച്ചു. സുനിൽ ജോഷി സർ റീൽ കണ്ട് നമ്പർ ചോദിച്ചു. തുടർന്ന് പഞ്ചാബ് കിംഗ്‌സ് ലഖ്‌നൗവിൽ ട്രയൽസിനായി ക്കുകയായിരുന്നുവെന്നും ഇസാസ് വ്യക്തമാക്കി.

എന്നാല്‍ അപ്രതീക്ഷിതമായി ലേലത്തില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു ഫ്രാഞ്ചെസിയും താരത്തിനായി രംഗത്തെത്തിയില്ല. എങ്കിലും ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ലേലപ്പട്ടികയില്‍ ഉള്‍പ്പെട്ട ഇസാസിന്റെ കഥ ഐപിഎല്‍ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.