AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Prashant Veer: കോടികള്‍ കൊയ്ത അണ്‍ക്യാപ്ഡ് താരം; ജഡേജയുടെ പിന്‍ഗാമി; ആരാണ് പ്രശാന്ത് വീര്‍?

IPL 2026 Auction: ലേലത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അണ്‍ക്യാപ്ഡ് താരമാണ് പ്രശാന്ത് വീര്‍. ഈ 20കാരനെ 14.20 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്

Prashant Veer: കോടികള്‍ കൊയ്ത അണ്‍ക്യാപ്ഡ് താരം; ജഡേജയുടെ പിന്‍ഗാമി; ആരാണ് പ്രശാന്ത് വീര്‍?
Prashant VeerImage Credit source: CSK-Facebook
jayadevan-am
Jayadevan AM | Published: 16 Dec 2025 20:46 PM

പിഎല്‍ താരലേലത്തില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ അണ്‍ക്യാപ്ഡ് താരമാണ് പ്രശാന്ത് വീര്‍. ഇടംകൈയ്യന്‍ സ്പിന്നറും, മികച്ച ബാറ്ററുമായ ഈ 20കാരനെ 14.20 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. യുപി ടി20 ലീഗിൽ നോയിഡ സൂപ്പർ കിംഗ്‌സിനു വേണ്ടി പുറത്തെടുത്ത മികച്ച പ്രകടനത്തിലൂടെയാണ് പ്രശാന്ത് വീര്‍ ആദ്യം ശ്രദ്ധേയനാകുന്നത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും താരം തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലും ഉത്തർപ്രദേശിന്റെ അണ്ടർ 23 മത്സരങ്ങളിലും താരം പുറത്തെടുത്ത മികച്ച പ്രകടനം ഐപിഎല്‍ ഫ്രാഞ്ചെസികളുടെ ശ്രദ്ധയില്‍പെട്ടു. വിക്കറ്റുകള്‍ വീഴ്ത്താനും, മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്യാനുമുള്ള പ്രശാന്തിന്റെ കഴിവ് ചെന്നൈ ഫ്രാഞ്ചെസിയില്‍ ചര്‍ച്ചയായി.

Also Read: IPL 2026 Auction: ഡാഡീസ് ആർമിയിൽ നിന്ന് ജെൻസി പാരഡൈസിലേക്ക്; തന്ത്രം മാറ്റി ചെന്നൈ സൂപ്പർ കിംഗ്സ്

രവീന്ദ്ര ജഡേജയുടെ വിടവ് നികത്താന്‍ അനുയോജ്യരായ താരങ്ങളെ അന്വേഷിച്ച് നടന്ന ചെന്നൈ പ്രശാന്ത് വീറിനെ പകരക്കാരനായി കണ്ടു. തുടര്‍ന്ന് ഈ 20കാരനെ സിഎസ്‌കെ ട്രയല്‍സിലേക്ക് ക്ഷണിച്ചു. എന്നാല്‍ പ്രശാന്തിനെ സ്വന്തമാക്കുക ചെന്നൈയ്ക്ക് അത്ര എളുപ്പമായിരുന്നില്ല.

താരലേലത്തില്‍ പ്രശാന്ത് വീറിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദും പോരാടിയതോടെ ലേലത്തിന് ആവേശമേറി. അതോടെ പ്രശാന്തിന്റെ തുക കുതിച്ചുയര്‍ന്നു. ഒടുവില്‍ 14.20 കോടി രൂപയ്ക്ക് ചെന്നൈ പ്രശാന്തിനെ ടീമിലെത്തിച്ചു.