AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: ഐപിഎല്ലിനിടെ ദുഃഖവാര്‍ത്ത; ബിസിസിഐയുടെ ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍

IPL broadcast engineer found dead in Mumbai hotel: ഐപിഎല്‍ കവറേജിനെത്തിയ ബിസിസിഐയുടെ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായിരുന്ന ബ്രിട്ടീഷ് പൗരനെ മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജാന്‍ വില്യംസ് ലാങ്‌ഫോര്‍ഡിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാർച്ച് 29 ന് ലാങ്‌ഫോർഡ് മുറിയിലേക്ക് മടങ്ങിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍.

IPL 2026: ഐപിഎല്ലിനിടെ ദുഃഖവാര്‍ത്ത; ബിസിസിഐയുടെ ബ്രോഡ്‌കാസ്റ്റ് എഞ്ചിനീയര്‍ ഹോട്ടലില്‍ മരിച്ച നിലയില്‍
ജാന്‍ വില്യംസ് ലാങ്ഫോർഡ്Image Credit source: iplt20.com, Social Media
Jayadevan AM
Jayadevan AM | Edited By: Arun Nair | Updated On: 21 Apr 2026 | 02:53 PM

മുംബൈ: ബിസിസിഐയുടെ ബ്രോഡ്കാസ്റ്റ് എഞ്ചിനീയറായിരുന്ന ബ്രിട്ടീഷ് പൗരനെ മരിച്ച നിലയില്‍ കണ്ടെത്തി. ഐപിഎല്‍ കവറേജിനെത്തിയ ജാന്‍ വില്യംസ് ലാങ്‌ഫോര്‍ഡിനെയാണ് മുംബൈയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐപിഎൽ മത്സരങ്ങളുടെ കവറേജുമായി ബന്ധപ്പെട്ട് മാർച്ച് 24 മുതൽ ഇദ്ദേഹം ഹോട്ടലില്‍ താമസിക്കുകയായിരുന്നു. മത്സരം കഴിഞ്ഞ് മാർച്ച് 29 ന് ലാങ്‌ഫോർഡ് തന്റെ മുറിയിലേക്ക് (നമ്പർ 2715) മടങ്ങിയിരുന്നതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു.

മാർച്ച് 30 ന് റിസപ്ഷനിസ്റ്റ് അദ്ദേഹത്തെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും, പ്രതികരണമൊന്നും ലഭിച്ചില്ല. മറുപടിയൊന്നും ലഭിക്കാതെ വന്നതോടെ, ഹോട്ടല്‍ ജീവനക്കാര്‍ മാസ്റ്റര്‍ കീ ഉപയോഗിച്ച് റൂമിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: Sanju Samson: സഞ്ജുവിനെ ട്രാപ്പിലാക്കിയതിന് പിന്നില്‍ പരാഗിന്റെ തന്ത്രം; ആ പ്ലാന്‍ വെളിപ്പെടുത്തി റോയല്‍സ് ക്യാപ്റ്റന്‍

മരണകാരണം അജ്ഞാതം

മാർച്ച് 29 ന്, വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരം അവസാനിച്ചതിനുശേഷമാണ് ഇദ്ദേഹം ഹോട്ടലിലേക്ക് തിരികെ പോയത്. ഇദ്ദേഹത്തിന് 76 വയസുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അദ്ദേഹത്തിന്റെ മരണകാരണം ഇതുവരെ അജ്ഞാതമാണ്.

പ്രാഥമികാന്വേഷണത്തില്‍, മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. എന്നാലും, വിശദമായ അന്വേഷണം നടത്താനാണ് നീക്കം. എന്തായാലും, ഐപിഎല്ലിനിടെ നടന്ന ഈ സംഭവം ക്രിക്കറ്റ് പ്രേമികളെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.

Follow Us