IPL 2026 : ആദ്യ ജയം തേടി ഗുജറാത്ത്; വിജയപാത തുടരാൻ ഡൽഹിയും മുംബൈയും രാജസ്ഥാനും; ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ
IPL 2026 DC vs MI And GT vs RR Match Preview : ആദ്യ മത്സരത്തിൽ ഡൽഹി ക്യാപ്റ്റൽസ് മുംബൈ ഇന്ത്യൻസിനെ നേരിടും. ഉച്ചയ്ക്ക് ശേഷം 3.30നാണ് മത്സരം. രണ്ടാം മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസുമായി ഏറ്റുമുട്ടും. വൈകിട്ട് 7.30നാണ് മത്സരം.

യശ്വസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും, സൂര്യകുമാർ യാദവും കെ എൽ രാഹുലും
ഐപിഎല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. വിജയപാത തുടരാൻ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്ൻസും തമ്മിൽ ഏറ്റുമുട്ടും. ഉച്ചയ്ക്ക് ശേഷം 3.30ന് ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. രണ്ടാം മത്സരത്തിൽ ആദ്യ ജയം തേടി ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസിനെ നേരിടും. വൈകിട്ട് 7.30ന് അഹമ്മദബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം.
ഡൽഹി ക്യാപിറ്റൽസ് മുംബൈ ഇന്ത്യൻസ് മത്സരം
ലഖ്നൗ സൂപ്പർ ജെയ്ൻ്റിസിനെതിരെ പതറിയ ഡൽഹി ക്യാപ്റ്റിൽസിൻ്റെ മുന്നേറ്റ നിരയുടെ വിലയിരുത്തലാകും ഇന്ന് മുംബൈക്കെതിരെയുള്ള മത്സരത്തിൽ ഉണ്ടാകുക. എൽഎസ്ജി ഉയർത്തിയ 142 റൺസ് പിന്തുടർന്ന ഡൽഹി നാലിന് 26 എന്ന നിലയിൽ അടിപതറിയിരുന്നു. പിന്നീട് യുവതാരങ്ങളായ സമീർ റിസ്വിയും ട്രിസ്റ്റൻ സ്റ്റബ്ബ്സും ചേർന്നാണ് ഡൽഹിക്ക് വിജയം സമ്മാനിക്കുന്നത്. ഗോൾഡൻ ഡോക്കായ കെ എൽ രാഹുലും മറ്റ് മുൻനിര ബാറ്റർമാരുടെ മേൽ ഈ സമ്മർദ്ദം ഇന്നുണ്ടായേക്കാം.
ALSO READ : Sanju Samson: സഞ്ജുവിന്റെ തിളക്കം നഷ്ടപ്പെട്ടോ? രാശിഫലം അനുകൂലമല്ല
എന്നിരുന്നാലും ആദ്യ മത്സരത്തിൽ ബോളിങ്ങിലെ മികവ് ഇന്ന് മുംബൈക്കെതിരെ തുടരാനാകുമെന്ന പ്രതീക്ഷയാണ് ഡൽഹിക്കുള്ളത്. ടി നടരാജനും ലുങ്കി എൻഗിടിയും മുകേഷ് കുമാറിനും ആദ്യ ഓവറിൽ ഒരു ഇംപാക്ട് സൃഷ്ടിക്കാനായാൽ മിഡിൽ ഓവറുകൾ കുൽദീപ് യാദവിനും അക്സർ പട്ടേലിനും കാര്യങ്ങൾ എളുപ്പമാകും.
അതേസമയം കൊൽക്കത്തയ്ക്കെതിരെ റെക്കോർഡ് ചേസ് നടത്തി ജയിച്ചതിൻ്റെ ആത്മവിശ്വാസമാണ് മുംബൈക്കുള്ളത്. ഫോമിലുള്ള ഓപ്പണർമാരായ രോഹിത് ശർമയും റിയാൻ റിക്കെൽട്ടണുമാണ് മുംബൈയുടെ മുതൽക്കൂട്ട്. എന്നാൽ സുര്യകുമാർ യാദവിൻ്റെ ഫിറ്റ്നെസ് ടീമിന് ചെറിയതോതിൽ തലവേദനായാകാനും സാധ്യതയുണ്ട്. കഴിഞ്ഞ മത്സരത്തിൽ ബോളിങ്ങിൽ മൂന്ന് വിക്കറ്റെടുത്ത ഷാർദുൽ താക്കൂർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ഡൽഹിയുടെ ബാറ്റർമാരെ പോലെ മുംബൈ ഇന്ത്യൻസിൻ്റെ ബോളമാർക്കുള്ള ഒരു പരീക്ഷയും കൂടിയാണ് ഇന്നത്തെ മത്സരം.
സീസണിൽ ഡൽഹിയിൽ നടക്കുന്ന ആദ്യ മത്സരമാണ് ഇന്നത്തേത്. നേരിയ മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും അത് മത്സരത്തെ ബാധിക്കാൻ ഇടയാകില്ല. 200ൻ്റെ അരികിലേക്ക് റൺസ് ഒഴുകും വിധത്തിലുള്ള പിച്ചാണ് ഡൽഹിയിലേത്. ഇരു ടീമുകളും തങ്ങളുടെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനെ തന്നെയാകും ഇന്നും ഇറക്കാൻ സാധ്യതയേറെയും
ഗുജറാത്ത് ടൈറ്റൻസ് രാജസ്ഥാൻ റോയൽസ്
ശക്തരായ ചെന്നൈ സൂപ്പർ കിങ്സിനെ എട്ട് വിക്കറ്റിന് തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ അഹമ്മദബാദിലേക്കെത്തിയിരിക്കുന്നത്. ഗുജറാത്താകട്ടെ സീസണിലെ ആദ്യ ജയം തേടിയാണ് ഇന്ന് രാജസ്ഥാനെ നേരിടാൻ ഇറങ്ങുന്നത്. ബോളിങ്ങിലും ബാറ്റിങ്ങിലും മികവ് പുലർത്തിയ രാജസ്ഥാൻ വലിയ മാറ്റങ്ങൾ ഒന്നുമില്ലാതെ ആദ്യ മത്സരത്തിലെ പ്ലേയിങ് ഇലവനെ തന്നെയാകും രണ്ടാം മത്സരത്തിൽ ഇറക്കാൻ സാധ്യത.
എട്ട് ബാറ്റർമാരുണ്ടായിട്ടും ടെസ്റ്റ് കളിക്കുന്ന രീതിയിലാണ് ഗുജറാത്ത് ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ കാഴ്ചവെച്ചത്. ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള ടൈറ്റൻസിൻ്റെ ബാറ്റർമാർ ട്വൻ്റി20യുടെ നിലവാരത്തിലേക്കെത്തിയാൽ മാത്രമെ ടീമിന് മുന്നോട്ട് പോകാൻ സാധ്യമാകൂ. ഇന്നത്തെ മത്സരത്തിൽ ഏറ്റവും നിർണായക ഗില്ലിന് തന്നെയാണ്. പ്രത്യേകിച്ച് രാജസ്ഥാൻ്റെ ഇംഗ്ലീഷ് പേസർ ജോഫ്ര ആർച്ചറെ നേരിടുമ്പോൾ. ടി20യിൽ മൂന്ന് തവണയാണ് ഗില്ലിനെ ആർച്ചർ പുറത്താക്കിട്ടുള്ളത്. ഇരുവരും നേർക്കുനേരെത്തിട്ടുള്ള 19 പന്തുകളിൽ ഗില്ലിന് ആകെ സ്വന്തമാക്കാൻ സാധിച്ചിട്ടുള്ളത് 16 റൺസ് മാത്രമാണ്. ഇംഗ്ലീഷ് പേസർ സിഎസ്കെയ്ക്കെതിരെയുള്ള മത്സരത്തിൽ മികച്ച ഫോമിലായിരുന്നു.