IPL 2026: റുതുരാജിന് 12 ലക്ഷം, നിതീഷ് റാണയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനം; ചെന്നൈ, ഡല്‍ഹി താരങ്ങള്‍ക്ക് പിഴശിക്ഷ
Ruturaj Gaikwad and Nitish Rana fined: റുതുരാജ് ഗെയ്ക്‌വാദിനും, നിതീഷ് റാണയും പിഴശിക്ഷ. അമ്പയറുമായി വാക്കേറ്റത്തിലേര്‍പ്പെട്ടതിനാണ് നിതീഷ് റാണയ്ക്ക് പിഴശിക്ഷ ലഭിച്ചത്. ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ ഗ്ലൗസുകൾ മാറ്റാനുള്ള അഭ്യർത്ഥന അമ്പയർ നിരസിച്ചതാണ് വാഗ്വാദത്തിന് കാരണം. കുറഞ്ഞ ഓവര്‍ റേറ്റാണ് റുതുരാജിന് തിരിച്ചടിയായത്. 12 ലക്ഷം രൂപയാണ് പിഴശിക്ഷ.

റുതുരാജ് ഗെയ്ക്‌വാദ്, നിതീഷ് റാണ
ചെന്നൈ: ചെന്നൈ സൂപ്പർ കിങ്സ് – ഡൽഹി ക്യാപ്റ്റൽസ് (CSK vs DC) മത്സരത്തിന് ശേഷം ഇരു ടീമിലെ താരങ്ങൾക്ക് പിഴ ചുമത്തി ഐപിഎൽ. ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്വാദിനും ഡൽഹി ക്യാപിറ്റൻസ് ബാറ്റർ നിതീഷ് റാണയ്ക്കുമാണ് പിഴ ചുമത്തിയിരിക്കുന്നത്. മത്സരത്തില്‍ അമ്പയറുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിന് നിതീഷ് റാണയ്ക്ക് മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. കുറഞ്ഞ ഓവർ നിരക്കിനാണ് സിഎസ്കെ ക്യാപ്റ്റനെതിരെ പിഴ ഏർപ്പെടുത്തിയിരിക്കുന്നത്.
മത്സരത്തിലെ 19-ാം ഓവറിൽ ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സിന്റെ ഗ്ലൗസുകൾ മാറ്റാനുള്ള അഭ്യർത്ഥന അമ്പയർ നിരസിച്ചതാണ് വാഗ്വാദത്തിന് കാരണം. വിയര്‍പ്പ് മൂലം നനഞ്ഞതിനെ തുടര്‍ന്നാണ് ഗ്ലാസ് മാറ്റണമെന്ന് സ്റ്റബ്‌സ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം നിരാകരിച്ചതോടെ റാണ ഫോര്‍ത്ത് അമ്പയറോട് കയര്‍ക്കുകയായിരുന്നു. ഒരു ഡീമെറിറ്റ് പോയിന്റും റാണയ്‌ക്കെതിരെ ചുമത്തിയിട്ടുണ്ട്. പെരുമാറ്റച്ചട്ടത്തിന്റെ ലെവൽ 1 ലംഘിച്ചതിനാണ് ഡീമെറിറ്റ് പോയിന്റ് ചുമത്തിയത്. പെരുമാറ്റച്ചട്ടത്തിലെ ആർട്ടിക്കിൾ 2.3 റാണ ലംഘിച്ചതായി കണ്ടെത്തി. റാണ കുറ്റം സമ്മതിക്കുകയും മാച്ച് റഫറിയുടെ ശിക്ഷ സ്വീകരിക്കുകയും ചെയ്തു.
Also Read: LSG vs GT: എല്‍എസ്ജിയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ഗുജറാത്ത്; ഗോയങ്ക കലിപ്പിലാകുമോ?
റുതുരാജിനും പിഴശിക്ഷ
ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലെ ‘സ്ലോ ഓവർ റേറ്റി’ന്റെ പേരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനും പിഴശിക്ഷ ലഭിച്ചു. 12 ലക്ഷം രൂപയാണ് പിഴശിക്ഷ. ഗെയ്ക്വാദിന് ഇതിന് മുമ്പ് കുറഞ്ഞ ഓവറേറ്റിന് ഐപിഎൽ പിഴ ഏർപ്പെടുത്തിയിരന്നു.
ചെന്നൈയ്ക്ക് ജയം
അതേസമയം മത്സരത്തില്‍ ചെന്നൈ ഡല്‍ഹിയെ 23 റണ്‍സിന് തോല്‍പിച്ചിരുന്നു. ഈ സീസണിലെ ചെന്നൈയുടെ ആദ്യ വിജയമാണിത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്കെ സഞ്ജു സാംസണിൻ്റെ സെഞ്ചുറിയുടെ മികവിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുക്കുകയായിരുന്നു. 213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡിസി 189 റൺസിന് പുറത്തായി. ചെന്നൈക്കായി ജെയ്മി ഓവർട്ടൺ നാലും അൻഷുൽ കംബോജ് മൂന്നും വീതം വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളും ചെന്നൈ തോറ്റിരുന്നു. രണ്ട് പോയിന്റുമായി ചെന്നൈ പോയിന്റ് പട്ടികയില്‍ ഒമ്പതാമതാണ്. നാല് മത്സരങ്ങളില്‍ നിന്ന് രണ്ട് വീതം ജയവും തോല്‍വിയുമാണ് ഡല്‍ഹിയുടെ ഇതുവരെയുള്ള സമ്പാദ്യം. നാലു പോയിന്റുള്ള ഡല്‍ഹി പോയിന്റ് ടേബിളില്‍ നാലാമതാണ്.