IPL 2026: ദേജാവൂ? മത്സരം തോറ്റതും ഗോയങ്കയെത്തി; പന്തിനെ നിര്‍ത്തിപ്പൊരിച്ചു; വീഡിയോ വൈറല്‍

Sanjiv Goenka-Rishabh Pant viral exchange: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തോല്‍ക്കുമ്പോഴെല്ലാം സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിലെത്തി ടീം ക്യാപ്റ്റനുമായി ചര്‍ച്ചയിലേര്‍പ്പെടുന്നത് പതിവാണ്. മുഖത്ത് അതൃപ്തി വ്യക്തമാക്കിയുള്ള ഗോയങ്കയുടെ സംഭാഷണ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നേരത്തെ കെഎല്‍ രാഹുലിനെയായിരുന്നെങ്കില്‍, ഇപ്പോള്‍ ഋഷഭ് പന്തിനെയാണ് ഗോയങ്ക ഗ്രൗണ്ടില്‍ ശകാരിക്കുന്നത്.

IPL 2026: ദേജാവൂ? മത്സരം തോറ്റതും ഗോയങ്കയെത്തി; പന്തിനെ നിര്‍ത്തിപ്പൊരിച്ചു; വീഡിയോ വൈറല്‍

സഞ്ജീവ് ഗോയങ്കയും ഋഷഭ് പന്തും

Updated On: 

02 Apr 2026 | 11:57 AM

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് തോല്‍ക്കുമ്പോഴെല്ലാം ടീമുടമ സഞ്ജീവ് ഗോയങ്ക ഗ്രൗണ്ടിലെത്തി ടീം ക്യാപ്റ്റനുമായി ചര്‍ച്ചയിലേര്‍പ്പെടുന്നത് പതിവാണ്. മുഖത്ത് അതൃപ്തി വ്യക്തമാക്കിയുള്ള ഗോയങ്കയുടെ സംഭാഷണ വീഡിയോകള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. നേരത്തെ കെഎല്‍ രാഹുലിനെയായിരുന്നെങ്കില്‍, ഇപ്പോള്‍ ഋഷഭ് പന്തിനെയാണ് ഗോയങ്ക ഗ്രൗണ്ടില്‍ ‘നിര്‍ത്തിപ്പൊരിക്കുന്നത്’.

കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരെ നടന്ന മത്സരശേഷവും ഗ്രൗണ്ടില്‍ സമാന സംഭവം അരങ്ങേറി. ഉടന്‍ ഗ്രൗണ്ടിലെത്തിയ ഗോയങ്ക ക്യാപ്റ്റന്‍ ഋഷഭ് പന്തുമായി ചര്‍ച്ചയിലേര്‍പ്പെട്ടു. മുഖ്യ പരിശീലകൻ ജസ്റ്റിൻ ലാംഗറും ചർച്ചയിൽ പങ്കെടുത്തു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

എന്തായിരിക്കും പറഞ്ഞത്?

ഗോയങ്കയും പന്തില്‍ തമ്മില്‍ സംസാരിച്ചത് എന്താണെന്ന് വ്യക്തമല്ല. മത്സരത്തില്‍ ലഖ്‌നൗ തോറ്റിരുന്നു. തോല്‍വിയുടെ കാരണം പന്ത് ഗോയങ്കയോട് വിശദീകരിച്ചതായാണ് സൂചന.

Also Read: IPL 2026: സഞ്ജുവിനെ പൂട്ടാന്‍ പന്തിന്റെ കരുനീക്കം? പക്ഷേ, എല്ലാം പൊളിഞ്ഞു

മത്സരത്തില്‍ സംഭവിച്ചത്‌

ഡല്‍ഹി ക്യാപിറ്റല്‍സ് ആറു വിക്കറ്റിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തോല്‍പിച്ചിരുന്നു. ആദ്യം ബാറ്റു ചെയ്ത ലഖ്‌നൗ 18.4 ഓവറില്‍ 141 റണ്‍സിന് പുറത്തായി. ഡല്‍ഹി 17.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. ലഖ്‌നൗവിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാന്‍ പന്തിനും സാധിച്ചില്ല. ഓപ്പണറായി കളിച്ച പന്ത് ഒമ്പത് പന്തില്‍ ഏഴു റണ്‍സെടുത്ത് റണ്ണൗട്ടായി.

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്