AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

IPL 2026: സഞ്ജുവിനെ പൂട്ടാന്‍ പന്തിന്റെ കരുനീക്കം? പക്ഷേ, എല്ലാം പൊളിഞ്ഞു

Sanju Samson vs Rishabh Pant: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓപ്പണറായി കളിക്കാനാണ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ തീരുമാനം. പന്ത് ഓപ്പണറായി കളിച്ചത് ദേശീയ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ടാണെന്നാണ് ആരാധകരുടെ നിരീക്ഷണം. ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാണ് ഓപ്പണര്‍മാര്‍.

IPL 2026: സഞ്ജുവിനെ പൂട്ടാന്‍ പന്തിന്റെ കരുനീക്കം? പക്ഷേ, എല്ലാം പൊളിഞ്ഞു
ഋഷഭ് പന്ത്Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 02 Apr 2026 | 10:18 AM

ഇത്തവണ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓപ്പണറായി കളിക്കാനാണ് ക്യാപ്റ്റന്‍ ഋഷഭ് പന്തിന്റെ തീരുമാനം. എന്നാല്‍ ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ ഋഷഭ് പന്തിന് പാളി. ഒമ്പത് പന്തില്‍ ഏഴ് റണ്‍സെടുക്കാനെ പന്തിന് സാധിച്ചുള്ളൂ. തുടര്‍ന്ന് താരം റണ്ണൗട്ടായി. മുന്‍ സീസണില്‍ മധ്യനിരയിലായിരുന്നു പന്ത് കളിച്ചത്. എന്നാല്‍ മധ്യനിരയില്‍ പന്തിന്റെ പ്രകടനം നിരാശജനകമായിരുന്നു.

ടി20 കരിയറിൽ 23 തവണ മാത്രമാണ് ഋഷഭ് പന്ത് ഓപ്പണറായി കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഇതിന് മുമ്പ് ഏഴു തവണ മാത്രമാണ് പന്ത് ഓപ്പണറായി ഇറങ്ങിയിട്ടുള്ളത്. ഇതില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓപ്പണറായത് രണ്ട് തവണ മാത്രമാണ്. കഴിഞ്ഞ സീസണിലും പന്ത് തന്റെ ബാറ്റിങ് പൊസിഷനില്‍ പരീക്ഷണം നടത്തിയിരുന്നു. ഇത്തവണ ഓപ്പണറായി തുടരാനാണ് താരത്തിന്റെ തീരുമാനം.

Also Read: IPL 2026 LSG vs DC : സമീർ റിസ്വിയുടെ ഇംപാക്ട്; വൻ തകർച്ചയിൽ നിന്നും വിജയം കൊയ്ത് ഡൽഹി ക്യാപിറ്റൽസ്

എന്തിനായിരുന്നു ആ നീക്കം?

ഓപ്പണറായി കളിക്കാനുള്ള കാരണത്തെക്കുറിച്ച് പന്ത് വെളിപ്പെടുത്തി. അത് തന്ത്രപരമായ തീരുമാനമായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ടോപ് ഓര്‍ഡറില്‍ ഇടത്-വലത് കോമ്പിനേഷന്‍ നിലനിര്‍ത്തി, എതിര്‍ടീമിന്റെ ബൗളിങ് പദ്ധതികള്‍ പൊളിക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ആരാധകരുടെ സംശയം

അതേസമയം, പന്ത് ഓപ്പണറായി കളിച്ചത് ദേശീയ ടി20 ടീമിലേക്കുള്ള തിരിച്ചുവരവ് ലക്ഷ്യമിട്ടാണെന്നാണ് ആരാധകരുടെ നിരീക്ഷണം. ഇന്ത്യന്‍ ടീമില്‍ സഞ്ജു സാംസണും, അഭിഷേക് ശര്‍മയുമാണ് ഓപ്പണര്‍മാര്‍. മികച്ച പ്രകടനത്തിലൂടെ ഇവരില്‍ ആരുടെയെങ്കിലും സ്ഥാനത്തേക്ക് എത്തപ്പെടാനുള്ള ശ്രമമാകാം പന്ത് നടത്തുന്നതെന്നും ആരാധകര്‍ സംശയിക്കുന്നു.

ആരാധകരുടെ ചില പ്രതികരണങ്ങള്‍

Follow Us