AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Vaibhav Sooryavanshi: അഭിഷേകും ഇനി വൈഭവിന് പിന്നില്‍; 15-കാരന്‍ സ്വന്തമാക്കിയത് അതിശയിപ്പിക്കുന്ന റെക്കോഡ്‌

Vaibhav Sooryavanshi Six Record : തകര്‍പ്പന്‍ പ്രകടനമാണ് വൈഭവ് സൂര്യവംശി പുറത്തെടുക്കുന്നത്. ഈ 15-കാരന്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആറാമതാണ്. 43 സിക്‌സുകളും അടിച്ചുകൂട്ടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സാണ് വൈഭവ് നേടിയത്.

Vaibhav Sooryavanshi: അഭിഷേകും ഇനി വൈഭവിന് പിന്നില്‍; 15-കാരന്‍ സ്വന്തമാക്കിയത് അതിശയിപ്പിക്കുന്ന റെക്കോഡ്‌
വൈഭവ് സൂര്യവംശിImage Credit source: PTI
Jayadevan AM
Jayadevan AM | Published: 17 May 2026 | 10:52 PM

ന്യൂഡല്‍ഹി: ഈ ഐപിഎല്‍ സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശി പുറത്തെടുക്കുന്നത്. 12 മത്സരങ്ങളില്‍ നിന്ന് 486 റണ്‍സ് നേടിയ ഈ 15-കാരന്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ ആറാമതാണ്. 234.78 ആണ് സ്‌ട്രൈക്ക് റേറ്റ്. 43 സിക്‌സുകളും അടിച്ചുകൂട്ടി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇന്ന് നടന്ന മത്സരത്തില്‍ 21 പന്തില്‍ 46 റണ്‍സാണ് വൈഭവ് നേടിയത്. മൂന്ന് സിക്‌സറുകളും താരം പറത്തി. ഇതോടെ ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ ഇന്ത്യന്‍ താരമെന്ന റെക്കോഡ് വൈഭവ് സ്വന്തമാക്കി. 2024-ല്‍ 42 സിക്‌സുകള്‍ നേടിയ അഭിഷേക് ശര്‍മയാണ് രണ്ടാമത്. 2025-ല്‍ 17 സിക്‌സുകള്‍ നേടിയ ശ്രേയസ് അയ്യര്‍ മൂന്നാമതും, 2016-ലും 2024-ലും 18 സിക്‌സുകള്‍ വീതം നേടിയ വിരാട് കോലി നാലാമതുമുണ്ട്.

പവര്‍പ്ലേയില്‍ വൈഭവ് അടിച്ചുകൂട്ടുന്ന റണ്‍സുകളാണ് ഈ സീസണില്‍ റോയല്‍സിന്റെ കരുത്ത്. ക്രീസിൽ നിലയുറപ്പിച്ചു കഴിഞ്ഞാൽ താരം പന്തുകള്‍ പാഴാക്കില്ല. പവര്‍പ്ലേയില്‍ രാജസ്ഥാന് മികച്ച സ്‌കോര്‍ അടിച്ചുകൂട്ടാന്‍ സാധിക്കുന്നതിന് കാരണം വൈഭവിന്റെ ഈ ആക്രമണാത്മക മനോഭാവമാണ്. പവർപ്ലേയിൽ റൺസ് അടിച്ചുകൂട്ടാനും ടീമിന് നല്ലൊരു വേഗത നൽകാനുമുള്ള വൈഭവിന്റെ കഴിവ് നിലവിൽ ടീമിന് ഏറെ ഗുണം ചെയ്യുന്നുണ്ടെന്നും, ഇത് മറ്റ് ബാറ്റർമാർക്ക് മികച്ച കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സഹായിക്കുന്നുണ്ടെന്നും രാജസ്ഥാന്‍ റോയല്‍സിന്റെ മുഖ്യപരിശീലകന്‍ കുമാര്‍ സങ്കക്കാര പറഞ്ഞു.

സങ്കക്കാര പറഞ്ഞത്‌

“ഞങ്ങൾ ആഗ്രഹിക്കുന്നതുപോലെയോ അല്ലെങ്കിൽ അവൻ ആഗ്രഹിക്കുന്നതുപോലെയോ ഇന്നിംഗ്സുകൾ വലിയ സ്കോറുകളാക്കി മാറ്റാൻ സാധിച്ചിട്ടില്ല എന്നത് ശരിയാണ്. എന്നാൽ അവൻ പന്ത് വളരെ നന്നായി അടിക്കുന്നുണ്ട്. ഞങ്ങൾക്ക് അതിവേഗത്തിലുള്ള തുടക്കങ്ങൾ നൽകുന്നു. ആ സമ്മർദ്ദം അതേപടി നിലനിർത്താനും കൂട്ടുകെട്ടുകൾ മുന്നോട്ട് കൊണ്ടുപോകാനും കെൽപ്പുള്ള മറ്റ് ആറോ ഏഴോ ബാറ്റർമാർ ഞങ്ങളുടെ ടീമിലുണ്ട്”-സങ്കക്കാര മത്സരത്തിനിടയിൽ ബ്രോഡ്കാസ്റ്റർമാരോട് പറഞ്ഞു.

Also Read: Punjab Kings: നിരാശ മറച്ചുവയ്ക്കാതെ പോണ്ടിങും, പ്രീതി സിന്റയും; കൈവിട്ടുപോയെന്ന് അയ്യര്‍

വൈഭവ് ബാറ്റിങിനെ സമീപിക്കുന്ന രീതിയാണ് ഏറ്റവും ആവേശകരമായ കാര്യം. രു 15 വയസ്സുകാരൻ അല്ലെങ്കിൽ ഒരു കൊച്ചുകുട്ടി നോക്കിക്കാണേണ്ടതുപോലെയാണ് അവൻ അതിനെ കാണുന്നത്. അവനത് ഒരുപാടീഷ്ടമാണ്. മണിക്കൂറുകളോളം അവൻ ബാറ്റ് ചെയ്യും. അതാണ് ഏറ്റവും ആവേശകരം. അവൻ കളി വളരെ നന്നായി മനസ്സിലാക്കുന്നുണ്ടെന്നും സങ്കക്കാര അഭിപ്രായപ്പെട്ടു.

വൈഭവ് സൂര്യവംശിയോട് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ്‌ സമ്മർദ്ദത്തിലാക്കാനോ നീണ്ട സംഭാഷണങ്ങൾ നടത്താനോ താൻ മുതിരാറില്ലെന്നും, യുവ ബാറ്റർക്ക് ചുറ്റുമുള്ള കാര്യങ്ങൾ ലളിതമായി നിലനിർത്താനാണ് താൻ താല്പര്യപ്പെടുന്നതെന്നും സങ്കക്കാര പറഞ്ഞു. കാര്യങ്ങൾ അറിയാൻ വൈഭവിന്‌ വലിയ ജിജ്ഞാസയുണ്ട്. ക്രിക്കറ്റല്ലാത്ത മറ്റ് പല കാര്യങ്ങളെക്കുറിച്ചുമായിരിക്കും തങ്ങള്‍ സംസാരിക്കുന്നത്‌. അവനെ സ്വതന്ത്രമായി വിടാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും സങ്കക്കാര പറഞ്ഞു.

ഷോർട്ട് ബോളുകൾ, സ്വിംഗ് ചെയ്യുന്ന യോർക്കറുകൾ എന്നിവയെക്കുറിച്ച് വൈഭവിന്‌ ധാരണയുണ്ട്.  എടുത്ത തീരുമാനത്തിൽ ഉറച്ചുനിൽക്കാനാണ് അവനോട് കൂടുതല്‍ പറയാറുള്ളത്. എന്ത് ചെയ്യാൻ തീരുമാനിച്ചാലും, ആ തീരുമാനത്തിൽ 100% പ്രതിബദ്ധതയുണ്ടായിരിക്കണമെന്ന് താരത്തെ ഓര്‍മ്മിപ്പിക്കാറുണ്ടെന്നും സങ്കക്കാര പറഞ്ഞു.

English Summary

Vaibhav Sooryavanshi is lighting up IPL 2026 for Rajasthan Royals.The young left-hander recently smashed 46 runs off just 21 balls against Delhi Capitals. He surpassed Abhishek Sharma to hit the most sixes by an Indian batter in a single IPL season. Head coach Kumar Sangakkara praised his fearless approach and natural love for the game.

Follow Us