IPL 2026 Auction: സഞ്ജു പോയാലെന്താ, വന്നവർ തകർക്കും; എങ്ങനെ നോക്കിയാലും രാജസ്ഥാന് നേട്ടം
Rajasthan Royals Trade Benefits: സഞ്ജുവിന് പകരം രവീന്ദ്ര ജഡേജയും സാം കറനും ടീമിലെത്തിയപ്പോൾ നേട്ടമായത് രാജസ്ഥാൻ റോയൽസിനാണ്. ഏറെക്കാലമായി രാജസ്ഥാനെ വലച്ചിരുന്ന പ്രശ്നത്തിനാണ് പരിഹാരമായത്.

സാം കറൻ, രവീന്ദ്ര ജഡേജ
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും വാർത്താപ്രധാന്യം നേടിയ ഒരു ട്രേഡ് ഡീലാണ് രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിൽ നടന്നത്. രാജസ്ഥാനിൽ നിന്ന് സഞ്ജു ചെന്നൈയിൽ എത്തിയപ്പോൾ തിരിച്ച് ചെന്നൈയിൽ നിന്ന് രവീന്ദ്ര ജഡേജയും സാം കറനും രാജസ്ഥാനിലേക്ക്. സഞ്ജു ടീം വിട്ടെങ്കിലും ഏറെക്കാലമായി രാജസ്ഥാൻ കാത്തിരുന്ന രണ്ട് പൊസിഷനുകളാണ് ഇവരിലൂടെ ഫിൽ ആയിരിക്കുന്നത്.
വർഷങ്ങളായി രാജസ്ഥാൻ ഒരു പ്രോപ്പർ ഓൾറൗണ്ടറിനായി ശ്രമിച്ച് പരാജയപ്പെടുകയാണ്. ജേസൻ ഹോൾഡർ, വനിന്ദു ഹസരങ്ക തുടങ്ങി ചിലർ വന്നുപോയെങ്കിലും ബെൻ സ്റ്റോക്സിന് ശേഷം രാജസ്ഥാനിൽ നല്ല ഒരു ഓൾറൗണ്ടർ വന്നിട്ടില്ല. സ്റ്റോക്സ് പോലും രാജസ്ഥാൻ ജഴ്സിയിൽ അത്ര വിജയിച്ചില്ല. ആ സ്ഥാനത്താണ് രണ്ട് ഓൾറൗണ്ടർമാർ എത്തുന്നത്. രണ്ട് തരം പ്രൊഫൈലുകലുള്ള, ലോവർ ഓർഡറുകളിൽ കളിക്കാൻ കഴിയുന്ന, മികച്ച ബൗളിംഗ് സ്കിൽ ഉള്ള രണ്ടുപേർ.
Also Read: Sanju Samson: സഞ്ജു സാംസൺ ചെന്നൈയിൽ ഓപ്പണറാകില്ല? ആകാശ് ചോപ്ര താരത്തിന് നൽകിയത്
കഴിഞ്ഞ സീസണിൽ ശ്രദ്ധിക്കപ്പെട്ട വൈഭവ് സൂര്യവൻശി – യശസ്വി ജയ്സ്വാൾ സഖ്യം തന്നെയാവും ഇത്തവണ ഓപ്പണിങ്. നിതീഷ് റാണ പോയ മൂന്നാം നമ്പറിൽ സാം കറൻ കളിക്കാനുള്ള സാധ്യതയുണ്ട്. പരാഗ്, കറൻ, ലുവാൻ ദെ പ്രിട്ടോറിയസ്, ധ്രുവ് ജുറേൽ എന്നീ നാല് താരങ്ങളിൽ രണ്ട് പേർ മൂന്ന്, നാല് സ്ഥാനങ്ങളിൽ കളിക്കും. കറനും പരാഗും ഫൈനൽ ഇലവനിൽ ഉറപ്പാണ്. ഏത് സ്ഥാനമെന്ന സംശയമേയുള്ളൂ.
പരാഗ്, ജുറേൽ, കറൻ എന്നിങ്ങനെയാവും ഏറെക്കുറെ ബാറ്റിംഗ് പൊസിഷൻ. അങ്ങനെയെങ്കിൽ ആർച്ചർ, ബർഗർ എന്നിവരെ പേസർമാരായി പരിഗണിക്കാം. ഡോണൊവൻ ഫെരേരയെ ഷിംറോൺ ഹെട്മെയറിന് പകരക്കാരനായി പരിഗണിക്കണം. സാധ്യതാ ഇലവൻ: ജയ്സ്വാൾ, സൂര്യവൻശി, പരാഗ്, ജുറേൽ, കറൻ, ജഡേജ, ഹെട്മെയർ/ഫെരേര, ആർച്ചർ, ബർഗർ, സന്ദീപ്, ഇന്ത്യൻ സ്പിന്നർ. സന്ദീപും ശുഭം ദുബേയും ഇംപാക്ട് സബ്.