AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson: സഞ്ജു സാംസണ്‍ ചെന്നൈയില്‍ ഓപ്പണറാകില്ല? ആകാശ് ചോപ്ര താരത്തിന് നല്‍കിയത്‌

Sanju Samson's place in CSK's playing 11: സഞ്ജു സാംസണ്‍ സിഎസ്‌കെയില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതിനെക്കുറിച്ച് ആരാധകര്‍ ചര്‍ച്ച ചെയ്യുകയാണ്. സഞ്ജു ചെന്നൈയില്‍ മൂന്നാം നമ്പറില്‍ കളിക്കുമെന്നാണ് ആകാശ് ചോപ്രയുടെ വിലയിരുത്തല്‍

Sanju Samson: സഞ്ജു സാംസണ്‍ ചെന്നൈയില്‍ ഓപ്പണറാകില്ല? ആകാശ് ചോപ്ര താരത്തിന് നല്‍കിയത്‌
സഞ്ജു സാംസൺImage Credit source: Chennai Super Kings/ Facebook
jayadevan-am
Jayadevan AM | Published: 19 Nov 2025 19:14 PM

ഐപിഎല്‍ ആരംഭിക്കാന്‍ ഇനിയും മാസങ്ങള്‍ ബാക്കിയുണ്ട്. താരലേലം പോലും നടന്നിട്ടില്ല. എങ്കിലും ലേലത്തിന് മുമ്പ് ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തുന്നത് സംബന്ധിച്ച് വ്യക്തമായ ചിത്രം ലഭിച്ചുകഴിഞ്ഞു. ഇതോടെ നിലവില്‍ ലഭ്യമായ താരങ്ങളെ വച്ച് ഓരോ ഫ്രാഞ്ചെസികളുടെയും പ്ലേയിങ് ഇലവന്‍ എങ്ങനെയായിരിക്കുമെന്ന് സംബന്ധിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍. ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ട്രേഡ് ചെയ്യപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് മുന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ സിഎസ്‌കെയില്‍ ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യുമെന്നതിനെക്കുറിച്ചാണ് ചര്‍ച്ചകളേറെയും.

സഞ്ജു സാംസണ്‍ ചെന്നൈയില്‍ മൂന്നാം നമ്പറില്‍ കളിക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറയുന്നത്. ആയുഷ് മാത്രെയും, ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും ഓപ്പണര്‍മാരായി കളിക്കണമെന്നും ചോപ്ര പറയുന്നു.

റുതുരാജ് ഗെയ്ക്‌വാദും സഞ്ജു സാംസണും ഓപ്പണർമാരാകുമോയെന്നതാണ് നിലവില്‍ ഉയരുന്ന വലിയ ചോദ്യമെന്ന് സ്റ്റാർ സ്‌പോർട്‌സിന്റെ വീഡിയോയിൽ ചോപ്ര പറഞ്ഞു. ഓപ്പണര്‍ എന്ന നിലയില്‍ സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണില്‍ ആയുഷ് മാത്രെ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.

Also Read: Sanju Samson: ‘ഇനി നമ്മുടെ പയ്യന്‍ യെല്ലോ’ എന്ന് ബേസില്‍ ജോസഫ്; സഞ്ജുവിന്റെ വരവ് ആഘോഷിച്ച് സിഎസ്‌കെ

രവീന്ദ്ര ജഡേജയുടെയും രവിചന്ദ്രൻ അശ്വിന്റെയും അഭാവം നികത്താൻ സി‌എസ്‌കെ ഒരു വിദേശ മധ്യനിര ബാറ്ററെയും, സ്പിന്നറെയും സ്വന്തമാക്കാന്‍ ലേലത്തില്‍ ശ്രമിക്കുമെന്നും ചോപ്ര ചൂണ്ടിക്കാട്ടി. ഡേവിഡ് മില്ലര്‍, ലിയം ലിവിങ്സ്റ്റണ്‍, രവി ബിഷ്‌ണോയ്, രാഹുല്‍ ചഹര്‍ എന്നീ ഓപ്ഷനുകളാണ് ചോപ്ര മുന്നോട്ടുവയ്ക്കുന്നത്.

ശ്രേയസ് ഗോപാലും നൂർ അഹമ്മദും മാത്രമാണ് ഇപ്പോള്‍ സ്പിന്നര്‍മാരായി ടീമിലുള്ളത്. ചെന്നൈയ്ക്ക് ലേലത്തില്‍ ചെലവഴിക്കാന്‍ വന്‍ തുക ബാക്കിയുണ്ടെന്നും ആകാശ് ചോപ്ര വ്യക്തമാക്കി. 43.40 കോടി രൂപ ചെന്നൈയ്ക്ക് താരലേലത്തില്‍ വിനിയോഗിക്കാനാകും.