AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Irfan Pathan: ‘എന്റെ പേര് ഉപയോഗിച്ച് അവര്‍ കുടുംബം പോറ്റുന്നു’, പാക് താരങ്ങളെ എയറിലാക്കി ഇര്‍ഫാന്‍ പത്താന്‍

Irfan Pathan against Shahid Afridi: പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും. പാകിസ്ഥാനോ മറ്റേതെങ്കിലും ടീമോ ജയിച്ചാലും തോറ്റാലും തങ്ങൾക്ക് പ്രശ്നമില്ല. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ മാത്രമേ തങ്ങൾ അതിനെക്കുറിച്ച് സംസാരിക്കൂ. നിങ്ങള്‍ തോണ്ടാന്‍ വന്നാല്‍ മാന്തിവിടുമെന്നും പത്താന്‍

Irfan Pathan: ‘എന്റെ പേര് ഉപയോഗിച്ച് അവര്‍ കുടുംബം പോറ്റുന്നു’, പാക് താരങ്ങളെ എയറിലാക്കി ഇര്‍ഫാന്‍ പത്താന്‍
ഇര്‍ഫാന്‍ പത്താന്‍ Image Credit source: PTI
jayadevan-am
Jayadevan AM | Published: 24 Sep 2025 11:47 AM

Irfan Pathan warns former Pakistani players for using his name: അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുന്ന പാക് താരങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ഷാഹിദ് അഫ്രീദി ഉള്‍പ്പെടെയുള്ളവരെയാണ് പത്താന്‍ വിമര്‍ശിച്ചത്. സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ പാകിസ്ഥാനെ ഇന്ത്യ തോല്‍പിച്ചതിന് പിന്നാലെയാണ് പത്താന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പാക് താരങ്ങളെ വിമര്‍ശിച്ചത്. മുൻ പാകിസ്ഥാൻ താരങ്ങൾ പലപ്പോഴും തന്റെ പേര് ടെലിവിഷൻ ഷോകളിലും സോഷ്യൽ മീഡിയയിലും അനാവശ്യമായി ഉപയോഗിക്കുന്നുവെന്ന് താരം വ്യക്തമാക്കി. നിങ്ങള്‍ അത് തുടരുക. കാരണം അതു വഴി നിങ്ങള്‍ സമ്പാദിക്കുന്നുണ്ടല്ലോ? ആ പണം ഉപയോഗിച്ചാണ് പാക് താരങ്ങള്‍ കുടുംബത്തെ പോറ്റുന്നതെന്നും, അതില്‍ തനിക്ക് സന്തോഷം മാത്രമേയുള്ളൂവെന്നും പത്താന്‍ പരിഹസിച്ചു.

“അയൽരാജ്യത്തെ ഈ മുൻ ക്രിക്കറ്റ് താരങ്ങൾ മാധ്യമങ്ങളിൽ എന്റെ പേര് ഉപയോഗിക്കുന്നത്‌ തുടരുക. നിങ്ങൾ അതിൽ നിന്ന് സമ്പാദിക്കുന്നു. എന്റെ പേരിൽ നിങ്ങൾക്ക് നിങ്ങളുടെ കുടുംബത്തെ പോറ്റാൻ കഴിയും. അതിനാൽ ഞാൻ സന്തോഷവാനാണ്. അവർ എന്റെ പേര് ഉപയോഗിച്ച് നിരവധി ഷോകൾ നടത്തുന്നു. മുൻ ക്രിക്കറ്റ് താരങ്ങൾ അവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ എന്റെ പേര് ഉപയോഗിക്കുന്നു. അവരിൽ ചിലർ വാർത്താ ചാനലുകളിൽ പോയി എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നു”-പത്താൻ തന്റെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോയിൽ പറഞ്ഞു.

Also Read: Hardik Pandya: ഇര്‍ഫാന്‍ പത്താനെ കമന്ററി പാനലില്‍ നിന്ന് പുറത്താക്കിയതിന് പിന്നില്‍ ഹാര്‍ദ്ദിക്കോ? അഭ്യൂഹം

തോണ്ടാന്‍ വന്നാല്‍ മാന്തിവിടും

ഇന്ത്യയുടേത് അല്ലാത്ത മത്സരങ്ങളില്‍ മറ്റ് ടീമുകളുടെ ജയപരാജയങ്ങളെക്കുറിച്ച് ഇന്ത്യക്കാര്‍ സംസാരിക്കാറില്ല. 2022 ലെ ടി20 ലോകകപ്പിൽ സിംബാബ്‌വെയോട് പാകിസ്ഥാൻ തോറ്റതിനെക്കുറിച്ച് ഇന്ത്യന്‍ താരങ്ങള്‍ പരസ്യമായി പ്രതികരിക്കുകയോ ട്വീറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. എന്നാല്‍ പ്രകോപിപ്പിച്ചാല്‍ തിരിച്ചടിക്കും. പാകിസ്ഥാനോ മറ്റേതെങ്കിലും ടീമോ ജയിച്ചാലും തോറ്റാലും തങ്ങൾക്ക് പ്രശ്നമില്ല. പാകിസ്ഥാൻ ഇന്ത്യയ്‌ക്കെതിരെ കളിക്കുമ്പോൾ മാത്രമേ തങ്ങൾ അതിനെക്കുറിച്ച് സംസാരിക്കൂ. നിങ്ങള്‍ തോണ്ടാന്‍ വന്നാല്‍ മാന്തിവിടുമെന്നും പത്താന്‍ പറഞ്ഞു.

വീഡിയോ കാണാം