AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Joe Root: സച്ചിനെയും മറികടന്ന് റൂട്ട്! 23,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ അതിവേഗ താരം

Joe Root surpasses Sachin Tendulkar to hit 23,000 international runs: അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്ററെന്ന നേട്ടം ഇനി ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന് സ്വന്തം. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്നാണ് റൂട്ട് രണ്ടാമതെത്തിയത്. വിരാട് കോലിയാണ് ഒന്നാമത്.

Joe Root: സച്ചിനെയും മറികടന്ന് റൂട്ട്! 23,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ അതിവേഗ താരം
Joe RootImage Credit source: PTI
Jayadevan AM
Jayadevan AM | Published: 22 Sep 2026 | 10:52 PM

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന ലോകത്തിലെ രണ്ടാമത്തെ ബാറ്ററെന്ന നേട്ടം ഇനി ഇംഗ്ലണ്ടിന്റെ ജോ റൂട്ടിന് സ്വന്തം. ഇതിഹാസതാരം സച്ചിന്‍ തെണ്ടുല്‍ക്കറെ മറികടന്നാണ് റൂട്ട് രണ്ടാമതെത്തിയത്. വിരാട് കോലിയാണ് ഒന്നാമത്. തന്റെ 521-ാം അന്താരാഷ്ട്ര ഇന്നിങ്സിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്. നേരത്തെ 522 ഇന്നിങ്‌സുകളില്‍ നിന്നായിരുന്നു സച്ചിന്‍ ഈ നേട്ടത്തിലെത്തിയത്. 490 ഇന്നിങ്‌സുകളില്‍ നിന്നാണ് കോലി 23,000 റണ്‍സ് തികച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 23,000 റൺസ് തികയ്ക്കുന്ന ആകെ എട്ടാമത്തെ ബാറ്ററും ആദ്യ ഇംഗ്ലീഷ് താരവുമാണ് റൂട്ട്.

ഇന്ത്യയുടെ സച്ചിൻ തെണ്ടുൽക്കർ, വിരാട് കോലി, രാഹുൽ ദ്രാവിഡ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര, മഹേല ജയവർധനെ, ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസ് എന്നിവരാണ് ഇതിനുമുമ്പ് ഈ നേട്ടത്തിലെത്തിയ മറ്റ് താരങ്ങൾ.

സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കുന്ന റൂട്ട്‌

ടെസ്റ്റ് ക്രിക്കറ്റിലെ പല റെക്കോർഡുകളിലും റൂട്ട് ഇതിനകം തന്നെ തെണ്ടുൽക്കറെ മറികടന്നുകഴിഞ്ഞു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ അര്‍ധ സെഞ്ചുറികൾ നേടിയ റെക്കോർഡ് അടുത്തിടെയാണ് അദ്ദേഹം തകർത്തത്. ടെസ്റ്റ് ക്രിക്കറ്റിൽ എക്കാലത്തെയും ഉയർന്ന റൺവേട്ടക്കാരൻ എന്ന സച്ചിന്റെ റെക്കോഡ് റൂട്ട് തകര്‍ക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവിൽ, പട്ടികയിൽ റൂട്ട് (14,278 റൺസ്) സച്ചിന് (15,921 റൺസ്) 1,643 റൺസ് മാത്രം പിന്നിലാണ്.

Also Read: Sanju Samson: ജപ്പാനിലും സഞ്ജു തന്നെ ഹീറോ! പേരു വിളിച്ചതും ആരവമുഴക്കി ആരാധകര്‍; വീഡിയോ വൈറല്‍

ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച സച്ചിന്റെ റെക്കോർഡിന് (200 ടെസ്റ്റുകൾ) വെറും 31 ടെസ്റ്റുകൾ മാത്രം പിന്നിലാണ് അദ്ദേഹം. ഏകദിനത്തിലും തകര്‍പ്പന്‍ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ശ്രീലങ്കയ്‌ക്കെതിരെ നടക്കുന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 44 റണ്‍സാണ് താരം നേടിയത്. 52 പന്തില്‍ 44 റണ്‍സെടുത്ത റൂട്ടിനെ സചിന്ദു കൊളംബഗെ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് 48.1 ഓവറില്‍ 265 റണ്‍സിന് പുറത്തായി. 69 പന്തില്‍ 67 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹാരി ബ്രൂക്കാണ് ടോപ് സ്‌കോറര്‍. വില്‍ ജാക്ക്‌സ് പുറത്താകാതെ 47 പന്തില്‍ 46 റണ്‍സ് നേടി.

ടോം ബാന്റണ്‍-10 പന്തില്‍ 12, ബെന്‍ ഡക്കറ്റ്-29 പന്തില്‍ 32, ജോസ് ബട്ട്‌ലര്‍-33 പന്തില്‍ 31, റെഹാന്‍ അഹമ്മദ്-ഏഴു പന്തില്‍ രണ്ട്, ജാമി ഒവര്‍ട്ടണ്‍-13 പന്തില്‍ എട്ട്, ഗസ് അറ്റ്കിന്‍സണ്‍-20 പന്തില്‍ 14, ജോഫ്ര ആര്‍ച്ചര്‍-ആറു പന്തില്‍ രണ്ട്, ജോഷ് ടോങ്ക്-ഗോള്‍ഡന്‍ ഡക്ക് എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

English Summary

Joe Root became the second-quickest batter to reach 23,000 international runs. He achieved this feat in his 521st innings during an ODI against Sri Lanka. The English star surpassed Sachin Tendulkar’s milestone while trailing only Virat Kohli. Root is also closing in on Tendulkar’s all-time Test runs record.

Follow Us