AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Cricket: രഞ്ജി ട്രോഫിയില്‍ കേരളത്തെ വിഷ്ണു വിനോദ് നയിക്കും; സഞ്ജുവില്ല

Kerala Ranji trophy squad against Jharkhand: യുവത്വത്തിനും, പരിചയസമ്പത്തിനും തുല്യപ്രാധാന്യം നല്‍കി കിടിലന്‍ സ്‌ക്വാഡിനെയാണ് ഇത്തവണ കേരളം അണിനിരത്തിയിരിക്കുന്നത്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല. ഹൈദരാബാദിനെതിരെയും, ജമ്മു കശ്മീരിനെതിരെയും നടന്ന പരിശീലന മത്സരങ്ങളിലും വിഷ്ണു വിനോദാണ് കേരളത്തെ നയിച്ചത്.

Kerala Cricket: രഞ്ജി ട്രോഫിയില്‍ കേരളത്തെ വിഷ്ണു വിനോദ് നയിക്കും; സഞ്ജുവില്ല
Vishnu Vinod Kerala Ranji Trophy CaptainImage Credit source: Kerala Cricket Association Facebook Page
Jayadevan AM
Jayadevan AM | Updated On: 07 Oct 2026 | 09:27 PM

രഞ്ജി ട്രോഫി 2026-27 സീസണില്‍ ആദ്യ മത്സരത്തിനുള്ള സ്‌ക്വാഡിനെ കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ 11-ന് ജാര്‍ഖണ്ഡിനെതിരെ ജംഷെഡ്പുരില്‍ നടക്കുന്ന മത്സരത്തില്‍ വിഷ്ണു വിനോദ് കേരളത്തെ നയിക്കും. സച്ചിന്‍ ബേബി, ജലജ് സക്‌സേന, ആദിത്യ സര്‍വതെ, മുഹമ്മദ് അസ്ഹറുദ്ദീന്‍, സല്‍മാന്‍ നിസാര്‍, എംഡി നിധീഷ് തുടങ്ങിയ സീനിയര്‍ താരങ്ങളും സ്‌ക്വാഡിലുണ്ട്. യുവത്വത്തിനും, പരിചയസമ്പത്തിനും തുല്യപ്രാധാന്യം നല്‍കി കിടിലന്‍ സ്‌ക്വാഡിനെയാണ് ഇത്തവണ കേരളം അണിനിരത്തിയിരിക്കുന്നത്. ദേശീയ ടീമിനൊപ്പമായതിനാല്‍ സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല.

ഹൈദരാബാദിനെതിരെയും, ജമ്മു കശ്മീരിനെതിരെയും നടന്ന പരിശീലന മത്സരങ്ങളിലും വിഷ്ണു വിനോദാണ് കേരളത്തെ നയിച്ചത്. രഞ്ജി ട്രോഫിയിലും വിഷ്ണു കേരളത്തെ നയിക്കുമെന്ന സൂചന നേരത്തെ തന്നെ പുറത്തുവന്നിരുന്നു. കഴിഞ്ഞ സീസണില്‍ മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു ക്യാപ്റ്റന്‍.

കേരളത്തിന്റെ സ്‌ക്വാഡ്‌

ജാര്‍ഖണ്ഡിനെതിരെ നടക്കുന്ന മത്സരത്തിനുള്ള കേരളത്തിന്റെ സ്‌ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, അഭിഷേജ് ജെ നായര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, അഹമ്മദ് ഇമ്രാന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, എംഡി നിധീഷ്, ഈഡന്‍ ആപ്പിള്‍ ടോം, പവന്‍ രാജ്, ബേസില്‍ എന്‍പി.

Also Read: അണ്ടര്‍ 19 മത്സരത്തിനിടെ മോദി സ്റ്റേഡിയത്തിൽ ബോംബ് ഭീഷണി! അഹമ്മദാബാദിൽ നടുക്കം

ജാര്‍ഖണ്ഡിനെതിരെ നടക്കുന്ന മത്സരത്തോടെയാണ് രഞ്ജി ട്രോഫി 2026-27 സീസണിലെ കേരളത്തിന്റെ മത്സരങ്ങള്‍ ആരംഭിക്കുന്നത്. ഒക്ടോബര്‍ 18-ന് ഒഡീഷയ്‌ക്കെതിരെയാണ് രണ്ടാം മത്സരം ആരംഭിക്കുന്നത്. ഒക്ടോബര്‍ 26-ന് തുടങ്ങുന്ന മത്സരത്തില്‍ ബംഗാളിനെയും, നവംബര്‍ രണ്ടിന് ഗുജറാത്തിനെയും കേരളം നേരിടും.

ജനുവരി 17-ന് ആരംഭിക്കുന്ന മത്സരത്തില്‍ മഹാരാഷ്ട്രയാണ് എതിരാളികള്‍. ജനുവരി 24-ന് ഡല്‍ഹിക്കെതിരെയും, ഫെബ്രുവരി ഒന്നിന് സര്‍വീസസിനെതിരെയും മത്സരങ്ങളുണ്ട്. നവംബര്‍ 14-ന് ആരംഭിക്കുന്ന മത്സരത്തില്‍ കേരളം മധ്യപ്രദേശിനെ നേരിടും.

ഒക്ടോബര്‍ 11-ന് രഞ്ജി ട്രോഫി മത്സരങ്ങള്‍ ആരംഭിക്കും. ഒക്ടോബര്‍ 11 മുതല്‍ നവംബര്‍ അഞ്ച് വരെയാണ് ആദ്യ ഘട്ടം. രണ്ടാം ഘട്ടം ജനുവരി 17 മുതല്‍ ഫെബ്രുവരി നാല് വരെ നടക്കും. നോക്കൗട്ട് മത്സരങ്ങള്‍ ഫെബ്രുവരി ഒമ്പതിന് ആരംഭിക്കും. ഫൈനല്‍ ഫെബ്രുവരി 27-നാണ്.

English Summary

The Kerala Cricket Association announced its squad for the upcoming 2026-27 Ranji Trophy season. Vishnu Vinod will captain the team, while Sanju Samson was excluded due to national duties. The squad features a balanced mix of experienced senior players and promising young talent. Kerala will play its first match against Jharkhand in Jamshedpur on October 11.

Follow Us