AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IPL 2027: വിഗ്നേഷ് പുത്തൂരിനെ ഒഴിവാക്കി രാജസ്ഥാന്‍; വിഷ്ണുവിനെ ചേര്‍ത്ത് പിടിച്ച് പഞ്ചാബ്‌

Kerala Stars in IPL 2027: ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മൂന്ന് മലയാളി താരങ്ങളാണ് വിവിധ ഫ്രാഞ്ചെസികളുടെ ഭാഗമായിരുന്നത്; സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍. ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി സഞ്ജുവിനെയും, വിഷ്ണുവിനെയും അതത് ഫ്രാഞ്ചെസികള്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ വിഗ്നേഷിനെ രാജസ്ഥാന്‍ ഒഴിവാക്കി.

IPL 2027: വിഗ്നേഷ് പുത്തൂരിനെ ഒഴിവാക്കി രാജസ്ഥാന്‍; വിഷ്ണുവിനെ ചേര്‍ത്ത് പിടിച്ച് പഞ്ചാബ്‌
വിഗ്നേഷ് പുത്തൂരും, വിഷ്ണു വിനോദും Image Credit source: PTI
Jayadevan AM
Jayadevan AM | Published: 18 Nov 2026 | 09:39 AM

ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മൂന്ന് മലയാളി താരങ്ങളാണ് വിവിധ ഫ്രാഞ്ചെസികളുടെ ഭാഗമായിരുന്നത്; സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, വിഗ്നേഷ് പുത്തൂര്‍ എന്നിവര്‍. ചെന്നൈയുടെ പ്രധാന താരങ്ങളിലൊരാളായ സഞ്ജു എല്ലാ മത്സരങ്ങളിലും കളിച്ചു. പഞ്ചാബ് കിങ്‌സ് താരമായ വിഷ്ണുവിന് വളരെ കുറച്ച് അവസരം മാത്രമാണ് ലഭിച്ചത്. രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന വിഗ്നേഷ് പുത്തൂരിന് അവസരമൊന്നും ലഭിച്ചില്ല. ഐപിഎല്‍ 2027 സീസണിന് മുന്നോടിയായി സഞ്ജുവിനെയും, വിഷ്ണുവിനെയും അതത് ഫ്രാഞ്ചെസികള്‍ ചേര്‍ത്തുപിടിച്ചപ്പോള്‍ വിഗ്നേഷിനെ രാജസ്ഥാന്‍ ഒഴിവാക്കി.

ഇനി താരലേലമാണ് വിഗ്നേഷിന് പ്രതീക്ഷ. എന്നാല്‍ നിലവില്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിന്റെ സ്‌ക്വാഡില്‍ ഉണ്ടെങ്കിലും കഴിഞ്ഞ മൂന്ന്‌ മത്സരങ്ങളിലും വിഗ്നേഷിന് കളിക്കാന്‍ സാധിച്ചില്ല. ആഭ്യന്തര മത്സരങ്ങളില്‍ അധികം അവസരം ലഭിക്കാത്തത് താരത്തിന് ലേലത്തില്‍ തിരിച്ചടിയാകുമോയെന്നും ആരാധകര്‍ക്ക് ആശങ്കയുണ്ട്.

പഞ്ചാബ് കിങ്‌സ്

നിലനിര്‍ത്തിയ താരങ്ങള്‍: വിഷ്ണു വിനോദ്, ശ്രേയസ് അയ്യർ, മാർക്കോ യാന്‍സെന്‍, മാർക്കസ് സ്റ്റോയിനിസ്, ഹാർദിക് പാണ്ഡ്യ (ട്രേഡ്‌), ശശാങ്ക് സിംഗ്, പ്രഭ്‌സിമ്രാൻ സിംഗ്, ഹർപ്രീത് ബ്രാർ, പ്രിയാൻഷ് ആര്യ, യുസ്‌വേന്ദ്ര ചാഹൽ, ഹർനൂർ പന്നു, അസ്മത്തുള്ള ഒമർസായി, യാഷ് താക്കൂർ, വി വൈശാഖ്, ബെൻ ദ്വാർഷുയിസ്, കൂപ്പർ കനോലി, മുഷീർ ഖാൻ, സേവ്യർ ബാർട്ട്ലെറ്റ്, സൂര്യൻഷ് ഷെഡ്‌ഗെ.

Also Read: Sanju Samson: 7.99 ലക്ഷം രൂപയിൽ തുടങ്ങി 18 കോടിയിലെത്തി; ഐപിഎല്ലിൽ സഞ്ജു ഇതുവരെ നേടിയത് എത്ര?

ഒഴിവാക്കിയവര്‍: നേഹൽ വധേര, മിച്ചൽ ഓവൻ, ലോക്കി ഫെർഗൂസൻ, പൈല അവിനാഷ്, പ്രവീൺ ദുബെ, വിശാൽ നിഷാദ്.

രാജസ്ഥാന്‍ റോയല്‍സ്‌

നിലനിര്‍ത്തിയ താരങ്ങള്‍: റിയാൻ പരാഗ് (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വൈഭവ് സൂര്യവംശി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, ജോഫ്ര ആർച്ചർ, അമൻ റാവു പെരാള, ബ്രിജേഷ് ശർമ, നാന്ദ്രെ ബർഗർ, ദസുൻ ഷനക, ഡൊനോവൻ ഫെരേര, ലുവൻ-ഡ്രെ പ്രിട്ടോറിയസ്, രവി ബിഷ്‌ണോയ്, സന്ദീപ് ശർമ്മ, ശുഭം ദുബെ, സുശാന്ത് മിശ്ര, യാഷ് പുഞ്ച, മുഹമ്മദ് ഷമി (ട്രേഡ്), എം സിദ്ധാര്‍ത്ഥ് (ട്രേഡ്)

ഒഴിവാക്കിയവര്‍: വിഘ്നേഷ് പുത്തൂർ, തുഷാർ ദേശ്പാണ്ഡെ, ആദം മിൽനെ, കുൽദീപ് സെൻ, യുധ്വിർ സിംഗ്, ക്വേന മഫാക, ഷിമ്രോൺ ഹെറ്റ്മെയർ, രവി സിംഗ്, ഇമാൻജോത് സിംഗ് ചാഹൽ.

English Summary

Ahead of IPL 2027, Punjab Kings retained Vishnu Vinod, while Chennai Super Kings kept Sanju Samson. However, Rajasthan Royals released young Kerala spinner Vignesh Puthur. Vignesh is now heading to the upcoming IPL auction without having played a single match last season. Fans are worried that his lack of game time in the ongoing Syed Mushtaq Ali Trophy could hurt his auction chances.

Follow Us