AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

KKR vs GT: ഇങ്ങനെയൊരു തോല്‍വി ടീം; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ അനുവാദമില്ല! ഗുജറാത്തും തരിപ്പണമാക്കി

Kolkata Knight Riders vs Gujarat Titans: തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങള്‍ ഇനിയും ബാക്കി! സീസണിലെ അഞ്ചാം തോല്‍വിയാണ് കൊല്‍ക്കത്ത ഇന്ന് വഴങ്ങിയത്. ആറു മത്സരങ്ങളാണ് ഇതുവരെ കൊല്‍ക്കത്ത കളിച്ചത്. ഒരെണ്ണം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് 5 വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്.

KKR vs GT: ഇങ്ങനെയൊരു തോല്‍വി ടീം; കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ അനുവാദമില്ല! ഗുജറാത്തും തരിപ്പണമാക്കി
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 17 Apr 2026 | 11:22 PM

അഹമ്മദാബാദ്: ഐപിഎല്‍ 2026-ല്‍ തുടര്‍തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മത്സരങ്ങള്‍ ഇനിയും ബാക്കി! സീസണിലെ അഞ്ചാം തോല്‍വിയാണ് കൊല്‍ക്കത്ത ഇന്ന് വഴങ്ങിയത്. ഇതുവരെ ആറു മത്സരങ്ങളാണ് കൊല്‍ക്കത്ത കളിച്ചത്. അതില്‍ ഒരെണ്ണം മഴ മൂലം ഉപേക്ഷിക്കുകയായിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനോട് അഞ്ച്‌ വിക്കറ്റിനാണ് കൊല്‍ക്കത്ത തോറ്റത്. 181 റണ്‍സ് വിജയലക്ഷ്യം രണ്ടു പന്തുകള്‍ ബാക്കിനില്‍ക്കെ ഗുജറാത്ത് മറികടന്നു.

ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 180 റണ്‍സിന് ഓള്‍ ഔട്ടായി. 55 പന്തില്‍ 79 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനൊഴികെയുള്ള ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ഗോള്‍ഡന്‍ ഡക്കായിരുന്നു.

മറ്റ് കൊല്‍ക്കത്ത ബാറ്റര്‍മാരുടെ സ്‌കോറുകള്‍ ഇങ്ങനെ: ടിം സെയിഫെര്‍ട്ട്-14 പന്തില്‍ 19, അജിങ്ക്യ രഹാനെ-ഗോള്‍ഡന്‍ ഡക്ക്, ആങ്ക്രിഷ് രഘുവന്‍ശി-നാലു പന്തില്‍ എട്ട്, റോവ്മാന്‍ പവല്‍-20 പന്തില്‍ 27, അനുകുല്‍ റോയ്-ഏഴു പന്തില്‍ ഒമ്പത്, റിങ്കു സിങ്-രണ്ട് പന്തില്‍ ഒന്ന്, രമണ്‍ദീപ് സിങ്-എട്ട് പന്തില്‍ 17, സുനില്‍ നരൈന്‍-അഞ്ച് പന്തില്‍ പൂജ്യം, കാര്‍ത്തിക് ത്യാഗി-നാലു പന്തില്‍ 6, വൈഭവ് അറോറ-0 നോട്ടൗട്ട്.

Also Read: Cameron Green: വിട്ടുമാറാത്ത വൃക്കരോഗം; 12 വയസിന് അപ്പുറം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍; കാമറൂണ്‍ ഗ്രീന്‍ പൊരുതിയതെങ്ങനെ?

മൂന്ന് വിക്കറ്റെടുത്ത കഗിസോ റബാഡ, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ് എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. അശോക് ശര്‍മയും രണ്ട് വിക്കറ്റ് വീഴ്ത്തി. റാഷിദ് ഖാന്‍ ഒരു വിക്കറ്റ് സ്വന്തമാക്കി. എന്നാല്‍ അശോകും, റാഷിദും 40-ലേറെ റണ്‍സ് വിട്ടുകൊടുത്തു.

50 പന്തില്‍ 86 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലാണ്‌ ഗുജറാത്തിനെ വിജയത്തിലേക്ക് എത്തിച്ചത്. സായ് സുദര്‍ശന്‍-16 പന്തില്‍ 22, ജോസ് ബട്ട്‌ലര്‍-15 പന്തില്‍ 25, വാഷിങ്ടണ്‍ സുന്ദര്‍-13 പന്തില്‍ 13, ഗ്ലെന്‍ ഫിലിപ്‌സ്-16 പന്തില്‍ 19, രാഹുല്‍ തെവാട്ടിയ-ആറു പന്തില്‍ ഏഴ് നോട്ടൗട്ട്, ഷാരൂഖ് ഖാന്‍-രണ്ട് പന്തില്‍ മൂന്ന് നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

Follow Us