KKR vs RR: റിങ്കുവും, അനുകുലും പൊളിച്ചടുക്കി; കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം

Kolkata Knight Riders vs Rajasthan Royals: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആശ്വാസ ജയം. ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനാണ് കീഴടക്കിയത്. രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ജയം. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറില്‍ ആറു വിക്കറ്റിന് 161.

KKR vs RR: റിങ്കുവും, അനുകുലും പൊളിച്ചടുക്കി; കൊല്‍ക്കത്തയ്ക്ക് ആദ്യ ജയം

റിങ്കു സിംഗും അനുകുൽ റോയിയും

Updated On: 

19 Apr 2026 | 07:58 PM

കൊല്‍ക്കത്ത: തുടര്‍ തോല്‍വികളില്‍ വലഞ്ഞ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒടുവില്‍ ആശ്വാസ ജയം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ നാലു വിക്കറ്റിനാണ് കീഴടക്കിയത്. രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ജയം. സ്‌കോര്‍: രാജസ്ഥാന്‍ റോയല്‍സ് 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 155, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 19.4 ഓവറില്‍ ആറു വിക്കറ്റിന് 161.

റിങ്കു സിങിന്റെയും (പുറത്താകാതെ 34 പന്തില്‍ 53), അനുകുല്‍ റോയിയുടെയും (പുറത്താകാതെ 16 പന്തില്‍ 29) ഫിനിഷിങാണ് അസാധ്യമെന്ന് കരുതിയ ജയം കൊല്‍ക്കത്തയ്ക്ക് സമ്മാനിച്ചത്. 13.3 ഓവറില്‍ ആറു വിക്കറ്റിന് 85 എന്ന നിലയില്‍ തോല്‍വിയോട് അടുത്തപ്പോഴാണ് ഇരുവരുടെയും അപരാജിതക്കൂട്ടുകെട്ട് കൊല്‍ക്കത്തയെ അപ്രതീക്ഷിതമായി വിജയത്തിലെത്തിച്ചത്.

ഓപ്പണര്‍മാരായ ടിം സെയിഫെര്‍ട്ടും, അജിങ്ക്യ രഹാനെയും പൂജ്യത്തിന് പുറത്തായി. ആങ്ക്രിഷ് രഘുവന്‍ശി-19 പന്തി ല്‍ 10, റോവ്മാന്‍ പവല്‍-20 പന്തില്‍ 23, രമണ്‍ദീപ് സിങ്-13 പന്തില്‍ 10 എന്നിവരും നിരാശപ്പെടുത്തി. കാമറൂണ്‍ ഗ്രീന്‍ (13 പന്തില്‍ 27) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. മൂന്ന് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത രവീന്ദ്ര ജഡേജ രാജസ്ഥാന്‍ റോയല്‍സിനായി ബൗളിങില്‍ തിളങ്ങി.

Also Read: Sanju Samson: ‘സഞ്ജുവിനോട് ബഹുമാനം മാത്രം; പക്ഷേ, ഘട്ടത്തില്‍ ചെന്നൈയ്ക്ക് ധോണിയാണ് ആവശ്യം’

തുടക്കം കിടുക്കി

ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശിയും, യശ്വസി ജയ്‌സ്വാളും നല്‍കിയ മികച്ച തുടക്കം മുതലാക്കാന്‍ രാജസ്ഥാന് സാധിച്ചില്ല. ഓപ്പണിങ് വിക്കറ്റില്‍ 8.4 ഓവറില്‍ 81 റണ്‍സാണ് ഇരുവരും രാജസ്ഥാന് സമ്മാനിച്ചത്. 28 പന്തില്‍ 46 റണ്‍സെടുത്ത വൈഭവാണ് ടോപ് സ്‌കോറര്‍. ജയ്‌സ്വാള്‍ 29 പന്തില്‍ 39 റണ്‍സെടുത്തു.

മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാര്‍ അമ്പേ പരാജയമായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ കാര്‍ത്തിക് ത്യാഗിയും, വരുണ്‍ ചക്രവര്‍ത്തിയുമാണ് രാജസ്ഥാന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. മറ്റ് രാജസ്ഥാന്‍ ബാറ്റര്‍മാരുടെ സ്‌കോറുകള്‍: ധ്രുവ് ജൂറല്‍-ഏഴു പന്തില്‍ അഞ്ച്, റിയാന്‍ പരാഗ്-14 പന്തില്‍ 12, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍-18 പന്തില്‍ 15, ഡൊനോവണ്‍ ഫെരേര-ഏഴു പന്തില്‍ ഏഴ്, രവീന്ദ്ര ജഡേജ-ഏഴു പന്തില്‍ ഒമ്പത്, ജോഫ്ര ആര്‍ച്ചര്‍-അഞ്ചു പന്തില്‍ എട്ട്, രവി ബിഷ്‌ണോയ്-രണ്ട് പന്തില്‍ പൂജ്യം, ബ്രിജേഷ് ശര്‍മ-മൂന്ന് പന്തില്‍ ഒന്ന് നോട്ടൗട്ട്.

Follow Us
ഫിഫ ലോകകപ്പ് ജേതാക്കളെ പ്രവചിച്ച് സൂപ്പര്‍ കമ്പ്യൂട്ടര്‍
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
AC റോഡിൽ സ്കൂട്ടർ മറിഞ്ഞ് അപകടം, രണ്ട് പേർക്ക് ദാരുണാന്ത്യം
പുതിയ ATM തട്ടിപ്പ് കണ്ടോ, ശ്രദ്ധിച്ചില്ലെങ്കിൽ എല്ലാം പോകും
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം