Lalit Modi: ടെസ്റ്റ് ഫോര്‍മാറ്റ് രക്ഷിക്കാന്‍ ഇതേയുള്ളൂ വഴി; റെഡ്‌ബോള്‍ ക്രിക്കറ്റ് ഐപിഎല്‍ ടീമുകള്‍ ഏറ്റെടുക്കണം; വിചിത്ര നിര്‍ദ്ദേശവുമായി ലളിത് മോദി

Lalit Modi Michael Vaughan Overlap Cricket podcast: ടെസ്റ്റ് ഫോര്‍മാറ്റ് സംരക്ഷിക്കാന്‍ വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ലളിത് മോദി. ഐപിഎല്‍ ഫ്രാഞ്ചെസികള്‍ ടെസ്റ്റ് ടീമുകളെ സ്വന്തമാക്കണമെന്നാണ് നിര്‍ദ്ദേശം. മൈക്കൽ വോണുമായി 'ദി ഓവർലാപ്പ് ക്രിക്കറ്റ്' പോഡ്‌കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ലളിത് മോദി. ഇന്നത്തെ വിപണിയിൽ ഏകദിന മത്സരങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ലളിത് മോദി.

Lalit Modi: ടെസ്റ്റ് ഫോര്‍മാറ്റ് രക്ഷിക്കാന്‍ ഇതേയുള്ളൂ വഴി; റെഡ്‌ബോള്‍ ക്രിക്കറ്റ് ഐപിഎല്‍ ടീമുകള്‍ ഏറ്റെടുക്കണം; വിചിത്ര നിര്‍ദ്ദേശവുമായി ലളിത് മോദി

Lalit Modi File Pic

Edited By: 

Jenish Thomas | Updated On: 25 Apr 2026 | 04:40 PM

ടെസ്റ്റ് ഫോര്‍മാറ്റ് സംരക്ഷിക്കാന്‍ വിചിത്ര നിര്‍ദ്ദേശം മുന്നോട്ടുവെച്ച് ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) മുൻ ചെയര്‍മാന്‍ ലളിത് മോദി (Lalit Modi). നിലവിലുള്ള ഐപിഎല്‍ ഫ്രാഞ്ചെസികള്‍ ടെസ്റ്റ് ടീമുകളെ സ്വന്തമാക്കണമെന്നാണ് ലളിത് മോദി മുന്നോട്ടുവെച്ച നിര്‍ദ്ദേശം. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണുമായി ‘ദി ഓവർലാപ്പ് ക്രിക്കറ്റ്’ എന്ന പോഡ്‌കാസ്റ്റിൽ സംസാരിക്കവെയായിരുന്നു ലളിത് മോദി ഈ നിർദേശം മുന്നോട്ട് വെക്കുന്നത്. അതേസമയം ഇന്നത്തെ വിപണിയിൽ ഏകദിന മത്സരങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും ലളിത് മോദി അഭിപ്രായപ്പെട്ടു.

ടെസ്റ്റ് ക്രിക്കറ്റിന് പരിഷ്കാരം വേണം

സമാനമായ അവസ്ഥ ടെസ്റ്റ് ക്രിക്കറ്റിനും സംഭവിക്കാതിരിക്കാന്‍ പരിഷ്‌കാരം വേണമെന്നും അദ്ദേഹം പറഞ്ഞു. ടെസ്റ്റ് ക്രിക്കറ്റ് ഐപിഎല്‍ മാതൃകയിലാക്കിയാല്‍ യുവ ആരാധകരെ അതിലേക്ക് ആകര്‍ഷിക്കാനാകും. കൂടുതൽ ആരാധകരെ ആകർഷിക്കുന്നതിനായി ടെസ്റ്റ് ക്രിക്കറ്റിനെ നാല് ദിവസത്തെ പകൽ-രാത്രി മത്സരമാക്കി മാറ്റണമെന്നും ലളിത് മോദി അഭിപ്രായപ്പെട്ടു. ഐപിഎൽ ടീമുകൾ ടെസ്റ്റ് ടീമുകൾ സ്വന്തമാക്കുക മാത്രമാണ് ടെസ്റ്റിന്റെ നിലനില്‍പിനുള്ള ഏക മാര്‍ഗം. തന്റെ പരാമര്‍ശം വിവാദമായേക്കാം. വിമർശനങ്ങൾ ഉണ്ടായേക്കാം. ഇതാദ്യമായാണ് താനിത് പരസ്യമായി പറയുന്നതെന്നും ലളിത് മോദി പറഞ്ഞു.

Also Read: Lalit Modi: ‘സഞ്ജീവ് ഗോയങ്ക തികഞ്ഞ തോൽവി, ഞാന്‍ ചെയര്‍മാനായിരുന്നെങ്കില്‍ അയാളെ പുറത്താക്കിയേനെ’

ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു, കാരണം ആ ഫോർമാറ്റ് വളരെ ഇഷ്ടമാണ്. ഏകദിന മത്സരങ്ങൾ പൂർണ്ണമായും അപ്രസക്തമാണ്. നിർഭാഗ്യവശാൽ ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ഒഴികെ മറ്റൊരിടത്തും യഥാർത്ഥ ടെസ്റ്റ് ക്രിക്കറ്റ് അനുഭവം യുവതലമുറയ്ക്ക് ലഭിക്കുന്നില്ലെന്നും ലളിത് മോദി കൂട്ടിച്ചേർത്തു.

ടെസ്റ്റ് പൂർണമായും ഡെ ആൻഡ് നൈറ്റ് ആക്കണം

ടെസ്റ്റ് ക്രിക്കറ്റിന്റെ നിലവാരം കാണിക്കുന്നത് ഈ രണ്ടു രാജ്യങ്ങള്‍ മാത്രമാണ്. ബാക്കി രാജ്യങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റ് മരിക്കുകയാണ്. ഇത് പറയുമ്പോള്‍ തനിക്ക് ഭ്രാന്താണെന്ന് ആളുകള്‍ വിചാരിക്കുമായിരിക്കും. ടെസ്റ്റ് ക്രിക്കറ്റ് നാലു ദിവസം നീണ്ടുനില്‍ക്കുന്ന പകല്‍-രാത്രി (Day And Night) മത്സരമാക്കണമെന്ന് 2007 മുതല്‍ താന്‍ പറയുന്നുണ്ട്. നാലു ദിവസം വെയിലത്ത് ഇരിക്കാന്‍ ആരും താല്‍പര്യപ്പെടില്ലെന്നും ലളിത് മോദി വ്യക്തമാക്കി.

ലളിത് മോഡിയുമായിട്ടുള്ള മൈക്കിൾ വോണിൻ്റെ പോഡ്കാസ്റ്റിന്റെ പൂര്‍ണരൂപം:

 

Follow Us
കൊളസ്ട്രോളിനും ബിപിയ്ക്കും ഏത്തപ്പഴവുമായി എന്തു ബന്ധം
മീന്‍ എത്ര ദിവസം ഫ്രിഡ്ജില്‍  സൂക്ഷിക്കാം? എവിടെ വെക്കണം?
ഫ്രിഡ്ജിലെ ദുർഗന്ധം പോകുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
മഞ്ഞളിന്റെ ഗുണം പൂർണ്ണമായി ലഭിക്കണോ?
മലപ്പുറത്ത് ബൈക്കും സ്കൂട്ടറും ഇടിച്ചുണ്ടായ അപകടം
തീർഥാടകരുടെ ബാഗ് അടിച്ചുമാറ്റി സിംഹം
കോഴിക്കോട് സ്‌കൂട്ടറും ബസും കൂട്ടിയിടിച്ച് പതിനേഴുകാരന് ദാരുണാന്ത്യം
തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കൊപ്പം ലീഗ് നേതാക്കൾ