Lalit Modi: ‘സഞ്ജീവ് ഗോയങ്ക തികഞ്ഞ തോൽവി, ഞാന്‍ ചെയര്‍മാനായിരുന്നെങ്കില്‍ അയാളെ പുറത്താക്കിയേനെ’

Lalit Modi vs Sanjiv Goenka: ഞ്ജീവ് ഗോയങ്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ലളിത് മോദി രംഗത്ത്. സഞ്ജീവ് ഗോയങ്ക ഒരു തികഞ്ഞ തോൽവിയും, കോമാളിയുമാണെന്ന് ലളിത് മോദി. ഗോയങ്കയുടെ പെരുമാറ്റത്തില്‍ തനിക്ക് നാണക്കേട് തോന്നുന്നു. ആരാധകര്‍ക്കും താരങ്ങള്‍ക്കും വേണ്ടിയാണ് താന്‍ ഐപിഎല്‍ ഉണ്ടാക്കിയതെന്നും ലളിത് മോദി.

Lalit Modi: സഞ്ജീവ് ഗോയങ്ക തികഞ്ഞ തോൽവി, ഞാന്‍ ചെയര്‍മാനായിരുന്നെങ്കില്‍ അയാളെ പുറത്താക്കിയേനെ

ലളിത് മോദിയും സഞ്ജീവ് ഗോയങ്കയും

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 09:49 PM

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഉടമയായ സഞ്ജീവ് ഗോയങ്കയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുൻ ഐപിഎൽ ചെയർമാൻ ലളിത് മോദി രംഗത്ത്. സഞ്ജീവ് ഗോയങ്ക ഒരു തികഞ്ഞ തോൽവിയും, കോമാളിയുമാണെന്ന് ലളിത് മോദി എക്‌സില്‍ കുറിച്ചു. ഗോയങ്കയുടെ പെരുമാറ്റത്തില്‍ തനിക്ക് നാണക്കേട് തോന്നുന്നു. ആരാധകര്‍ക്കും താരങ്ങള്‍ക്കും വേണ്ടിയാണ് താന്‍ ഐപിഎല്‍ ഉണ്ടാക്കിയതെന്നും ലളിത് മോദി പറഞ്ഞു.

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ ആദ്യ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആറു വിക്കറ്റിന് തോറ്റിരുന്നു. ലഖ്‌നൗ 18.4 ഓവറില്‍ 141 റണ്‍സിന് ഓള്‍ ഔട്ടായി. ഡല്‍ഹി 17.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. മത്സരശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ ഋഷഭ് പന്തിനോട് ഗോയങ്ക അതൃപ്തിയോടെ ഗ്രൗണ്ടില്‍ സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

എന്താണ് ഇരുവരും സംസാരിച്ചതെന്ന് വ്യക്തമല്ല. എന്നാല്‍ ഗോയങ്കയുടെ മുഖഭാവത്തില്‍ അതൃപ്തി പ്രകടമായിരുന്നു. മുന്‍ സീസണുകളിലും ടീം തോല്‍ക്കുമ്പോഴെല്ലാം ക്യാപ്റ്റന്‍മാരോട് അതൃപ്തിയോടെ ഗോയങ്ക സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. മുന്‍ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനോടും ഗോയങ്ക ഇത്തരത്തില്‍ സംസാരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ലളിത് മോദിയുടെ പ്രതികരണം.

Also Read: IPL 2026: ദേജാവൂ? മത്സരം തോറ്റതും ഗോയങ്കയെത്തി; പന്തിനെ നിര്‍ത്തിപ്പൊരിച്ചു; വീഡിയോ വൈറല്‍

എല്ലാ വര്‍ഷവും ഇങ്ങനെ സംഭവിക്കരുതെന്ന് ലളിത് മോദി പറഞ്ഞു. താനായിരുന്നു ഇപ്പോഴും ഐപിഎല്‍ ചെയര്‍മാനും, കമ്മീഷണറുമെങ്കില്‍ അദ്ദേഹത്തെ ഉടനടി വിലക്കുകയും ടീമിന്റെ ഉടമസ്ഥാവകാശം എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു. അയാൾ ഒരു പൊങ്ങച്ചക്കാരനായ കോമാളിയാണ്. ഇത്തരം വിഷയങ്ങളില്‍ ഫ്രാഞ്ചെസി കരാറില്‍ ഒരു ക്ലോസുണ്ട്. ബിസിസിഐ അത് നടപ്പിലാക്കണം. എല്ലാത്തിനുമുപരി സത്യസന്ധത പാലിക്കക്കണമെന്നും ലളിത് മോദി പറഞ്ഞു.

സഞ്ജീവ് ഗോയങ്കയ്ക്കെതിരെ ലളിത് മോഡിയുടെ എക്സിലെ പോസ്റ്റ്

Loading...
Unable to load recommendations.
Follow Us
ഐ.ആർ.സി.ടി.സിയുടെ ബാലി ടൂർ പാക്കേജിനെ കുറിച്ച് അറിഞ്ഞിരുന്നോ?
മുഖക്കുരു മാറാൻ ഈ ഇല അരച്ച് തേച്ചാൽ മതി
പുഴുങ്ങിയ മുട്ട എത്ര നേരം കേടുകൂടാതെ സൂക്ഷിക്കാം?
ബീറ്റ്റൂട്ട് മതി, ടേസ്റ്റി ഹൽവ ഉണ്ടാക്കാം
മൂന്നാറിൽ ഇറങ്ങിയ കടുവ
Viral Video | കൺമുൻപിൽ ഞെട്ടിക്കുന്ന ലോറി അപകടം
Viral Video | കഴുത്തിൽ ട്രാക്ടർ ടയർ കുടുങ്ങിയ ആന
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്