AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

LSG vs DC: എല്‍എസ്ജി അഡ്മിന് എന്തിന്റെ കേടായിരുന്നു? രാഹുലിനെ ട്രോളിയ ലഖ്‌നൗവിന് ഡല്‍ഹിയുടെ മറുപണി

Lucknow Super Giants vs Delhi Capitals IPL rivalry banter: സോഷ്യല്‍ മീഡിയയില്‍ പരസ്പരം ട്രോളി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും, ഡല്‍ഹി ക്യാപിറ്റല്‍സും. കെഎല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതു മുതലാണ് ഇരു ഫ്രാഞ്ചെസികളും നവമാധ്യമപ്പോര് തുടങ്ങിയത്. രാഹുല്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്. പിന്നീട് സംഭവിച്ചത് എന്താണെന്ന് നോക്കാം.

LSG vs DC: എല്‍എസ്ജി അഡ്മിന് എന്തിന്റെ കേടായിരുന്നു? രാഹുലിനെ ട്രോളിയ ലഖ്‌നൗവിന് ഡല്‍ഹിയുടെ മറുപണി
KL RahulImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Apr 2026 | 03:38 PM

ഗ്രൗണ്ടിലെ പോരാട്ടം സോഷ്യല്‍ മീഡിയയിലേക്കും തുടര്‍ന്ന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും, ഡല്‍ഹി ക്യാപിറ്റല്‍സും. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ഡല്‍ഹി താരം കെഎല്‍ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങിയതു മുതലാണ് ഇരു ഫ്രാഞ്ചെസികളും നവമാധ്യമപ്പോര് തുടങ്ങിയത്. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ ക്യാപ്റ്റനായ രാഹുല്‍ ഗോള്‍ഡന്‍ ഡക്കായാണ് പുറത്തായത്.

ഇതിന് പിന്നാലെ ഒരു ഒഴിഞ്ഞ പടിക്കെട്ടിന്റെ ചിത്രം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. ഇതിന്റെ അര്‍ത്ഥം ആരാധകര്‍ക്ക് ആദ്യം മനസിലായില്ല. നേരത്തെ, രാഹുല്‍ ഇതേ പടിക്കെട്ടുകള്‍ വഴി ആത്മവിശ്വാസത്തോടെ ഗ്രൗണ്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് പുറത്തുവിട്ടിരുന്നു. ഈ ദൃശ്യങ്ങളെ പരിഹസിച്ചാണ് രാഹുല്‍ പുറത്തായതിന് പിന്നാലെ എല്‍എസ്ജി ഒഴിഞ്ഞ പടിക്കെട്ടുകളുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പുറത്തുവിട്ടത്.

എന്നാല്‍ മത്സരത്തില്‍ ഡല്‍ഹി ആറു വിക്കറ്റിന് ജയിച്ചു. തുടര്‍ന്ന് ഡല്‍ഹി അഡ്മിന്റെ ഊഴമായിരുന്നു. അതേ പടിക്കെട്ടുകളുടെ പടം പങ്കുവെച്ചാണ് ഡല്‍ഹി തിരിച്ചടിച്ചത്. എന്നാല്‍ ആ പടിക്കെട്ടുകള്‍ക്ക് മുകളില്‍ ചില കാര്യങ്ങളും ഡല്‍ഹി കുറിച്ചിരുന്നു. ലഖ്‌നൗവിനെതിരെ ഡല്‍ഹി നേടിയ വിജയങ്ങളുടെ കണക്കാണ് അതിലുണ്ടായിരുന്നത്.

‘2024-ല്‍ ആദ്യം ആറു വിക്കറ്റ് ജയം, രണ്ടാമത് 19 റണ്‍സിന്റെ ജയം, 2025-ല്‍ ആദ്യം ഒരു വിക്കറ്റ് ജയം, രണ്ടാമത് എട്ട് വിക്കറ്റ് ജയം, 2026ല്‍ ഇപ്പോള്‍ ആറു വിക്കറ്റ് ജയം’ എന്നിങ്ങനെയാണ് ഡല്‍ഹി കുറിച്ചത്.

Also Read: Adam Zampa: ഐപിഎല്ലില്‍ കിട്ടുന്നത് നക്കാപ്പിച്ച, ജീവിക്കാന്‍ അതുപോരാ! ആദം സാമ്പ പിഎസ്എല്ലില്‍ ചേര്‍ന്നതിന് പിന്നില്‍

ഡല്‍ഹി നല്‍കിയ ഈ മറുപടിയോടെയാണ് ആരാധകര്‍ക്ക് കാര്യങ്ങള്‍ മനസിലായത്. ലഖ്‌നൗവിന്റെ ട്രോള്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായെന്ന് ചുരുക്കം. ലഖ്‌നൗവിന് ഇങ്ങനെ ട്രോള്‍ ചെയ്യേണ്ടതിന്റെ വല്ല ആവശ്യവുമുണ്ടായിരുന്നോ എന്നാണ് ആരാധകരുടെ ചോദ്യം.

Follow Us