AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Adam Zampa: ഐപിഎല്ലില്‍ കിട്ടുന്നത് നക്കാപ്പിച്ച, ജീവിക്കാന്‍ അതുപോരാ! ആദം സാമ്പ പിഎസ്എല്ലില്‍ ചേര്‍ന്നതിന് പിന്നില്‍

Adam Zampa on skipping IPL: പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ആദം സാമ്പ. തന്നെ പോലെ കഴിവുള്ള ഒരു താരത്തിന് ലഭിക്കേണ്ട തുക ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു തുറന്നുപറച്ചില്‍. ഐപിഎല്ലിന് വേണ്ടി ചെലവഴിക്കേണ്ട സമയം കണക്കിലെടുക്കുമ്പോള്‍, അവിടെ തുടരുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും സാമ്പ.

Adam Zampa: ഐപിഎല്ലില്‍ കിട്ടുന്നത് നക്കാപ്പിച്ച, ജീവിക്കാന്‍ അതുപോരാ! ആദം സാമ്പ പിഎസ്എല്ലില്‍ ചേര്‍ന്നതിന് പിന്നില്‍
Adam ZampaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 02 Apr 2026 | 03:04 PM

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് പകരം പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കളിക്കുന്നതിന്റെ കാരണം വെളിപ്പെടുത്തി ഓസീസ് സ്പിന്നര്‍ ആദം സാമ്പ. തന്നെ പോലെ കഴിവുള്ള ഒരു താരത്തിന് ലഭിക്കേണ്ട തുക ഐപിഎല്ലില്‍ നിന്ന് ലഭിക്കുന്നില്ലെന്നായിരുന്നു സാമ്പയുടെ തുറന്നുപറച്ചില്‍. ഐപിഎല്ലിന് വേണ്ടി ചെലവഴിക്കേണ്ട സമയം കണക്കിലെടുക്കുമ്പോള്‍, അവിടെ തുടരുന്നത് ശരിയല്ലെന്ന് തനിക്ക് തോന്നിയെന്നും താരം പറഞ്ഞു. ഇത്തവണ താന്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും സാമ്പ കൂട്ടിച്ചേര്‍ത്തു.

ഒരു ഇടവേള എടുക്കാൻ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ഒരു മാസം മുമ്പാണ് പിഎസ്എല്ലിലേക്ക് അവസരം വന്നത്. എല്ലാം വളരെ പെട്ടെന്ന് സംഭവിച്ചു. താന്‍ ഇത് ആസ്വദിക്കുന്നുണ്ടെന്നും സാമ്പ പറഞ്ഞു. ഐപിഎല്ലില്‍ സാമ്പ ഇതുവരെ 22 മത്സരങ്ങള്‍ കളിക്കുകയും, 31 വിക്കറ്റുകള്‍ നേടുകയും ചെയ്തിട്ടുണ്ട്.

Also Read: Chennai Super Kings: തലയും, ബേബി എബിയും റിട്ടേണ്‍സ്! ചെന്നൈ ക്യാമ്പ് ആവേശത്തില്‍; തിരിച്ചുവരവിനൊരുങ്ങി സിഎസ്‌കെ

ഐപിഎൽ 2026 ലേലത്തിനുള്ള 350 താരങ്ങളുടെ ഷോർട്ട്‌ലിസ്റ്റിൽ സാമ്പയുണ്ടായിരുന്നില്ല. താരലേലത്തിന് മുന്നോടിയായി സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാമ്പയെ ടീമില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. റൈസിംഗ് പൂനെ സൂപ്പർജയന്റ്, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു, രാജസ്ഥാൻ റോയൽസ്, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നീ ഫ്രാഞ്ചെസികള്‍ക്കു വേണ്ടി താരം മുമ്പ് കളിച്ചിട്ടുണ്ട്.

സാമ്പയുടെ പ്രതികരണം – വീഡിയോ കാണാം

Follow Us