PBKS vs LSG: ഈ പഞ്ചാബിനെ തോല്‍പിക്കാന്‍ ലഖ്‌നൗ കുറച്ചുകൂടി വളരണം; ശ്രേയസും പിള്ളേരും സീനാണ്‌

Punjab Kings beat Lucknow Super Giants by 54 runs: അപരാജിതക്കുതിപ്പ് തുടര്‍ന്ന് പഞ്ചാബ് കിങ്‌സ്. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് അടിച്ചുകൂട്ടിയത് 254 റണ്‍സ്. ലഖ്‌നൗവിന്റെ മറുപടി 200 റണ്‍സില്‍ അവസാനിച്ചു.

PBKS vs LSG: ഈ പഞ്ചാബിനെ തോല്‍പിക്കാന്‍ ലഖ്‌നൗ കുറച്ചുകൂടി വളരണം; ശ്രേയസും പിള്ളേരും സീനാണ്‌

പഞ്ചാബ് കിങ്‌സ് താരങ്ങള്‍

Updated On: 

20 Apr 2026 | 05:45 PM

മൊഹാലി: ‘ഞങ്ങളെ തോല്‍പ്പിക്കാന്‍ ആരുണ്ടെടാ’ എന്ന് ശ്രേയസ് അയ്യരും സംഘവും ഇനിയും ഉറക്കെ വിളിച്ച് ചോദിക്കും. ഈ ഐപിഎല്‍ സീസണില്‍ ഇതുവരെ ആറു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഒരെണ്ണത്തില്‍ പോലും പഞ്ചാബ് കിങ്‌സിനെ തറപറ്റിക്കാന്‍ മറ്റ് ടീമുകള്‍ക്കൊന്നും സാധിച്ചില്ല. ആറില്‍ അഞ്ചിലും ജയിച്ചു. ഒരെണ്ണം മഴ മൂലം ഉപേക്ഷിച്ചു. ഇന്ന് നടന്ന മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 54 റണ്‍സിനാണ് പഞ്ചാബ് തകര്‍ത്തെറിഞ്ഞത്. സ്‌കോര്‍: പഞ്ചാബ് കിങ്‌സ് ഏഴു വിക്കറ്റിന് 254, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അഞ്ച് വിക്കറ്റിന് 200.

255 റണ്‍സെന്ന വിജയലക്ഷ്യത്തിനടുത്ത് പോലും എത്താന്‍ ഋഷഭ് പന്തിന്റെ ലഖ്‌നൗവിന് സാധിച്ചില്ല. പന്തും (23 പന്തില്‍ 43), മിച്ചല്‍ മാര്‍ഷും (28 പന്തില്‍ 40), ഐഡന്‍ മര്‍ക്രമും (22 പന്തില്‍ 42) ചെറിയൊരു പരിശ്രമം നടത്തിയെന്ന് മാത്രം. ആയുഷ് ബദോനിയും (21 പന്തില്‍ 35), മുകുല്‍ ചൗധരിയും (17 പന്തില്‍ 21 നോട്ടൗട്ട്) അവരെക്കൊണ്ട് സാധിക്കുന്നതുപോലെ സംഭാവന നല്‍കി.

പൂരന്‍ പരാജയം

നിക്കോളാസ് പൂരന്‍ പതിവുപോലെ പരാജയമായി. ഒമ്പത് പന്തില്‍ ഒമ്പത് റണ്‍സെടുക്കാനെ പൂരന് സാധിച്ചുള്ളൂ. ഹിമ്മത് സിങ് ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. പഞ്ചാബിനു വേണ്ടി മാര്‍ക്കോ യാന്‍സണ്‍ രണ്ട് വിക്കറ്റും, അര്‍ഷ്ദീപ് സിങ്, വിജയ്കുമാര്‍ വൈശാഖ്, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

പന്തിന്റെ സിക്‌സ്‌-വീഡിയോ കാണാം

‘അറഞ്ചം പുറഞ്ചം’

ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയും, വണ്‍ ഡൗണായെത്തിയ കൂപ്പര്‍ കോണോലിയുമാണ് പഞ്ചാബിനെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. ലഖ്‌നൗ ബൗളര്‍മാരെ ‘അറഞ്ചം പുറഞ്ചം’ തല്ലിപ്പരത്തിയ ഇരുവരും 182 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്.

Also Read: Priyansh Arya: ബൗണ്ടറി ലൈനിനരികെ മാര്‍ഷിന്റെ തകര്‍പ്പന്‍ ക്യാച്ച്; പ്രിയാന്‍ഷിന്റെ സെഞ്ചുറി മോഹം തകര്‍ന്നുടഞ്ഞു

സെഞ്ചുറിക്ക് ഏഴ് റണ്‍സ് അകലെയാണ് പ്രിയാന്‍ഷ് ആര്യ പുറത്തായത്. 93 റണ്‍സെടുക്കാന്‍ വെറും 37 പന്തുകള്‍ മാത്രമാണ് താരത്തിന് വേണ്ടി വന്നത്. കോണോലി 46 പന്തില്‍ 87 റണ്‍സെടുത്തു. ഓപ്പണര്‍ പ്രഭ്‌സിമ്രാന്‍ സിങ് ഗോള്‍ഡന്‍ ഡക്കായെങ്കിലും, പ്രിയാന്‍ഷും, കോണോലിയും പഞ്ചാബിനെ മത്സരത്തിലേക്ക് ശക്തമായി തിരികെയെത്തിക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍-ആറു പന്തില്‍ അഞ്ച്, മാര്‍ക്കസ് സ്റ്റോയിനിസ്-16 പന്തില്‍ 29, നെഹാല്‍ വധേര-ഏഴു പന്തില്‍ 13, ശശാങ്ക് സിങ്-ആറു പന്തില്‍ 17, മാര്‍ക്കോ യാന്‍സണ്‍-ഒരു പന്തില്‍ ഒന്ന് നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റ് പഞ്ചാബ് ബാറ്റര്‍മാരുടെ പ്രകടനം. ലഖ്‌നൗവിനായി പ്രിന്‍സ് യാദവും, എം സിദ്ധാര്‍ത്ഥും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Loading...
Unable to load recommendations.
Follow Us
7200mAh ബാറ്ററി മുതൽ തുടങ്ങുന്നു, വിവോ Y31t 5G ഫീച്ചറുകൾ
ചെവിയുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ
പല്ലികളെ കടക്ക് പുറത്ത്! ചെലവില്ലാതെ തുരത്താൻ ചില വഴികൾ
ഭക്ഷണശേഷം പൈനാപ്പിൾ കഴിച്ചാലുള്ള ഗുണങ്ങൾ!
ദേ വീടൻ്റെ മുകളിൽ കരിമ്പുലി
ഓണാംശസകൾ നേർന്ന് മുഖ്യമന്ത്രി വിഡി സതീശൻ
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ