Drishyam 3 OTT Release: ക്ലാസ്സിക് ക്രിമിനലിൻ്റെ മൂന്നാം വരവിനൊരുങ്ങി ഒ.ടി.ടി, ദൃശ്യം 3 ജൂൺ 18 മുതൽ പ്രൈം വീഡിയോസിൽ
Drishyam 3 OTT Release: Mohanlal-Jeethu Joseph film locks Amazon Prime Video streaming date: ഇന്ത്യയിൽ നിന്ന് മാത്രം 125 കോടി സ്വന്തമാക്കിയ ചിത്രം വിദേശത്ത് നിന്ന് 111 കോടി രുപയാണ് നേടിയെടുത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 3 സ്വന്തം പേരിലാക്കി. മോഹൻലാൽ സ്വന്തം റെക്കോർഡ് ഇവിടെ തിരുത്തി. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനെ മറികടന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡിലേക്ക് ദൃശ്യം 3 എത്തിയത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ലോക തുടരുകയാണ്.
ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച മോഹൻലാൽ-ജീത്തു ജോസഫ് കൂട്ടുകെട്ടിൻ്റെ ‘ദൃശ്യം 3’ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. പ്രമുഖ ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോസിലൂടെ ജുൺ 18 മുതൽ ചിത്രം ഡിജിറ്റൽ സ്ട്രീമിംഗ് ആരംഭിക്കും. മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാകും ചിത്രം ലഭ്യമാവുക. മെയ് 21ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. റിലീസ് ചെയ്ത് മൂന്നാഴ്ചകൾ പിന്നീടുമ്പോൾ 237 കോടിയിലധികം രുപയാണ് സിനിമ വാരിക്കൂട്ടിയത്.
ഇന്ത്യയിൽ നിന്ന് മാത്രം 125 കോടി സ്വന്തമാക്കിയ ചിത്രം വിദേശത്ത് നിന്ന് 111 കോടി രുപയാണ് നേടിയെടുത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡും ദൃശ്യം 3 സ്വന്തം പേരിലാക്കി. മോഹൻലാൽ സ്വന്തം റെക്കോർഡ് ഇവിടെ തിരുത്തി. ലൂസിഫറിൻ്റെ രണ്ടാം ഭാഗമായ എമ്പുരാനെ മറികടന്നാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമെന്ന റെക്കോർഡിലേക്ക് ദൃശ്യം 3 എത്തിയത്. ഒന്നാം സ്ഥാനത്ത് ഇപ്പോഴും ലോക തുടരുകയാണ്.
Also Read: തൊപ്പിയും ഗ്യാങ്ങും കുടുങ്ങും ? ഗുരുതര ആരോപണങ്ങളിൽ അന്വേഷണത്തിനൊരുങ്ങി പൊലീസ്
ആശീർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് സിനിമ നിർമ്മിച്ചിരികുന്നത്. മോഹൻലാലിനൊപ്പം മീന, അൻസിബ ഹസ്സൻ, എസ്തർ അനിൽ, സിദ്ദിഖ്, ആശ ശരത്, മുരളി ഗോപി എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. അനിൽ ജോൺസൺനാണ് ചിത്രത്തിൻ്റെ സംഗീതം. ഛായാഗ്രഹണം സതീഷ് കുറുപ്പും, എഡിറ്റിംഗ് വിനായക് വി.എസ് നിർവ്വഹിച്ചിരിക്കുന്നു.
ചിത്രത്തിൻ്റെ ഹിന്ദി റീമേക്ക് അവകാശം പനോരമ സ്റ്റുഡിയോസിനാണ്. ഹിന്ദി പതിപ്പിൽ കഥയിൽ മാറ്റങ്ങൾ ഉണ്ടാകും എന്നാണ് പുറത്തുവരുന്ന വിവരം. തിയേറ്ററുകളിൽ വലിയ വിജയം നേടിയ ജോർജുകുട്ടിയുടെ ഈ അതിജീവന പോരാട്ടം ഒ.ടി.ടിയിലും വലിയ തരംഗം സൃഷ്ടിക്കുമെന്നാണ് അണിയറപ്രവർത്തകരുടെ പ്രതീക്ഷ.
English Summary
Following its record-breaking box office run, Mohanlal’s crime thriller Drishyam 3, directed by Jeethu Joseph, is set for its digital premiere. Amazon Prime Video officially secured the streaming rights, announcing that Georgekutty and his family will return on June 18. Produced by Antony Perumbavoor under Aashirvad Cinemas.