Minnu Mani: സ്വന്തം പേരിലൊരു ജങ്ഷന്‍; സന്തോഷം പങ്കുവെച്ച് മിന്നു മണി; ഫോട്ടോ വൈറല്‍

Minnu Mani Junction Viral: വനിതാ ക്രിക്കറ്റ് താരം മിന്നു മണിയുടെ പേരില്‍ വയനാട്ടിലൊരു ജങ്ഷനിലുണ്ട്. തന്റെ പേരിലുള്ള ജങ്ഷനിലേക്കുള്ള സൈന്‍ ബോര്‍ഡിന്റെ ഫോട്ടോ മിന്നു സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത് വൈറലായി. നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചത്. 2023-ലാണ് മാനന്തവാടി നഗരസഭ മിന്നു മണിയുടെ പേര് ജങ്ഷന് നല്‍കിയത്.

Minnu Mani: സ്വന്തം പേരിലൊരു ജങ്ഷന്‍; സന്തോഷം പങ്കുവെച്ച് മിന്നു മണി; ഫോട്ടോ വൈറല്‍

Minnu Mani Junction

Edited By: 

Jenish Thomas | Updated On: 27 Apr 2026 | 02:38 PM

സ്വന്തം പേരിലൊരു നാട് അറിയപ്പെടുക! അത് എല്ലാവര്‍ക്കും കിട്ടുന്ന സൗഭാഗ്യമല്ല. എന്നാല്‍ അത്തരത്തിലൊരു നേട്ടത്തിന് ഉടമയാണ് വനിതാ ക്രിക്കറ്റ് താരം മിന്നു മണി (Minnu Mani). ഇന്ന് മിന്നു മണിയുടെ പേരിലാണ് വയനാട്ടിലെ ഒരു ജങ്ഷന്‍ അറിയപ്പെടുന്നത്. തന്റെ പേരിലുള്ള ജങ്ഷനിലേക്കുള്ള സൈന്‍ ബോര്‍ഡിന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച് സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍ മിന്നു. ആ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിഷ ആകെ വൈറലായിരിക്കുകയാണ്.

നിരവധി ലൈക്കുകളും കമന്റുകളുമാണ് മിന്നു ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോയ്ക്ക് ലഭിച്ചിരിക്കുന്നത്. അഭിമാനകരമായ നിമിഷമെന്നാണ് പലരും താരത്തിൻ്റെ പോസ്റ്റിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വന്തം പേരില്‍ ഒരു നാടറിയുന്നത് അഭിമാനമെന്നായിരുന്നു മറ്റ് ചിലർ കമന്റ് ചെയ്തിട്ടുള്ളത്. ഒരു നാടിന്റെ അഡ്രസ് തന്നെ മാറ്റിയവളെന്നും കമന്റ് ചെയ്തവരുണ്ട്.

മിന്നു മണി പങ്കുവെച്ച് സോഷ്യൽ മീഡിയ പോസ്റ്റ്

മിന്നു മണി ജങ്ഷന്‍

2023-ലാണ് മിന്നു മണിയുടെ പേര് ജങ്ഷന് നല്‍കി ജന്മനാട് ആദരിച്ചത്. മാനന്തവാടി-മൈസൂരു റോഡ് ജങ്ഷനാണ് മിന്നുവിന്റെ പേര് നല്‍കിയത്. മാനന്തവാടി നഗരസഭയാണ് മൈസൂരു റോഡ് കവലയ്ക്ക് മിന്നുവിന്റെ പേര് നല്‍കാന്‍ അന്ന് തീരുമാനിച്ചത്.

Also Read: IPL Milestone: ഇതുവരെ ആ നേട്ടം കൈവരിച്ചത് 10 താരങ്ങള്‍ മാത്രം! ഇത്തവണ എലൈറ്റ് പട്ടികയില്‍ ഇടം നേടുമോ സഞ്ജു സാംസണ്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതയാണ് മിന്നു മണി. മിന്നുവിന്റെ പേര് അന്ന് ജങ്ഷന് നല്‍കിയപ്പോള്‍ ഡബ്ല്യുപിഎല്ലില്‍ താരത്തിന്റെ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വാക്കുകള്‍ ഏറെ ശ്രദ്ധേയമായിരുന്നു.

“വയനാട്ടിലുള്ള ഈ ജംഗ്ഷൻ, നിങ്ങളുടെ സ്വപ്നങ്ങളെ പിന്തുടരാനുള്ള ഒരു ഓർമ്മപ്പെടുത്തലായി എപ്പോഴും പ്രവർത്തിക്കും. ജന്മനാട് വേറിട്ട സമ്മാനത്തിലൂടെ മിന്നുവിനെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്‌”-എന്നായിരുന്നു ജങ്ഷന്റെ ഫോട്ടോകള്‍ സഹിതം പങ്കുവെച്ച പോസ്റ്റില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കുറിച്ചത്.

ദേശീയ ടീമില്‍

2023 ജൂലൈ ഒമ്പതിന് ബംഗ്ലാദേശിനെതിരെയാണ് രാജ്യാന്തര ടി20യില്‍ മിന്നു അരങ്ങേറിയത്. 2024 ഡിസംബര്‍ എട്ടിന് ഓസീസിനെതിരെ ഏകദിനത്തിലും അരങ്ങേറി. പിന്നീട് ഇന്ത്യയുടെ ലോകകപ്പ് ടീമിലും മിന്നു ഭാഗമായിട്ടുണ്ട്.

Follow Us
മത്തി കഴിക്കുമ്പോള്‍ ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങള്‍ എന്തെല്ലാം?
വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
ശനിയുടെ നീല രത്നം ധരിച്ചാൽ ആർക്കാണ് ഗുണം?
കാര്യം നിസ്സാരം! കരിപിടിച്ച പാത്രങ്ങൾ പുതിയത് പോലെ തിളങ്ങണോ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി