AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

MS Dhoni: ധോണി മുംബൈയുടെ പരിശീലക സംഘത്തിലേക്കോ?; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം

MS Dhoni In Mumbai Indians Jersey: എംഎസ് ധോണി മുംബൈ ഇന്ത്യൻസ് പരിശീലക സംഘത്തിലേക്കെന്ന് അഭ്യൂഹം. മുംബൈയുടെ ട്രെയിനിങ് ജഴ്സിയണിഞ്ഞ ധോണിയുടെ ചിത്രമാണ് അഭ്യൂഹങ്ങൾക്ക് കാരണം.

MS Dhoni: ധോണി മുംബൈയുടെ പരിശീലക സംഘത്തിലേക്കോ?; സോഷ്യൽ മീഡിയയിൽ വൈറലായി ചിത്രം
എംഎസ് ധോണിImage Credit source: Social Media
abdul-basith
Abdul Basith | Published: 08 Oct 2025 08:13 AM

എംഎസ് ധോണിയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറൽ. മുംബൈ ഇന്ത്യൻസിൻ്റെ ലോഗോ പതിപ്പിച്ച ജഴ്സിയണിഞ്ഞ ധോണിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. ധോണി മുംബൈ ഇന്ത്യൻസിൻ്റെ പരിശീലക സംഘത്തിലേക്ക് പോവുകയാണോ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഉയരുന്നുണ്ട്.

വ്യവസായിയായ അർജുൻ വൈദ്യ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ പങ്കുവച്ച ചിത്രമാണ് വൈറലാവുന്നത്. ‘ഫുട്ബോൾ ഗെയിം വിത്ത് എംഎസ്’ എന്ന അടിക്കുറിപ്പുമായി പോസ്റ്റ് ചെയ്ത ചിത്രം ആരാധകർ ഏറ്റെടുക്കുകയായിരുന്നു. ധോണിയ്ക്കും അർജുനുമൊപ്പം വേറെയും ആളുകൾ ചിത്രത്തിലുണ്ട്. ഈ ചിത്രത്തിൽ ധോണി മുംബൈ ഇന്ത്യൻസിൻ്റെ ട്രെയിനിങ് ജഴ്സിയാണ് അണിഞ്ഞിരിക്കുന്നത്.

ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ ചിരവൈരികളായ മുംബൈ ഇന്ത്യൻസ് ജഴ്സിയണിഞ്ഞ ധോണിയുടെ നടപടി ആരാധകർക്കിടയിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. പലരും ഇതിൻ്റെ സങ്കടം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്.

Also Read: Rishabh Pant: ഋഷഭ് പന്ത് തിരിച്ചെത്തുന്നു; മടങ്ങിവരവ് രഞ്ജിയിലൂടെ

വരുന്ന ഐപിഎൽ സീസണിൽ ധോണി കളിക്കുമോ ഇല്ലയോ എന്നത് ഇനിയും വ്യക്തമല്ല. ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റനായിരുന്ന ധോണി 2024 സീസണിൽ ക്യാപ്റ്റൻസി ഒഴിഞ്ഞിരുന്നു. ഋതുരാജ് ഗെയ്ക്വാദ് ആണ് നിലവിൽ ചെന്നൈയുടെ ക്യാപ്റ്റൻ. കഴിഞ്ഞ സീസണിനിടെ പരിക്കേറ്റ് പുറത്തായ ഋതുരാജിന് പകരമായി ധോണി വീണ്ടും ക്യാപ്റ്റനായി.

ഈ സീസണിൽ സഞ്ജു സാംസണെ ടീമിലെത്തിക്കാൻ ചെന്നൈ ശ്രമിക്കുന്നുവെന്ന് റിപ്പോർട്ടുകളുണ്ട്. രാജസ്ഥാൻ റോയൽസുമായി അസ്വാരസ്യത്തിലുള്ള സഞ്ജുവിനെ ട്രേഡിങിലൂടെ ടീമിലെത്തിക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് നേരത്തെ ചർച്ചകൾ നടത്തിയെങ്കിലും ഇത് വിജയിച്ചില്ലെന്നാണ് സൂചനകൾ. എന്നാൽ, വരുന്ന സീസണിലെ ലേലത്തിന് മുൻപ് രാജസ്ഥാൻ സഞ്ജുവിനെ റിലീസ് ചെയ്യുമെന്നും ലേലത്തിൽ ചെന്നൈ താരത്തിനായി ശ്രമിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഞ്ജു എംഎസ് ധോണിക്ക് പകരക്കാരനാവുമെന്ന് സിഎസ്കെ ഫ്രാഞ്ചൈസി കരുതുന്നു. വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ എന്നീ ഇരട്ടറോളുകൾക്കൊപ്പം സഞ്ജുവിൻ്റെ ആരാധകവൃന്ദവും ചെന്നൈ പരിഗണിക്കുന്നുണ്ട്.