AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

‘സ്‌പോണ്‍സറെ വെളിപ്പെടുത്താം’! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‌

Muthoot Fincorp Indian Cricket Title Sponsorship: ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ്പ് സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ബിസിസിഐ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമേ ഇതിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. അന്തിമ തുക അടിസ്ഥാന വിലയേക്കാൾ കുറവായിരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുമുണ്ട്.

‘സ്‌പോണ്‍സറെ വെളിപ്പെടുത്താം’! ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്‌
BCCI Indian Cricket TeamImage Credit source: PTI
Jayadevan AM
Jayadevan AM | Published: 24 Sep 2026 | 09:18 PM

അടുത്ത രണ്ട് വർഷത്തേക്ക് ഇന്ത്യൻ ക്രിക്കറ്റിന്റെ ടൈറ്റിൽ സ്പോൺസർഷിപ്പ് അവകാശം മുത്തൂറ്റ് ഫിൻകോർപ്പ് സ്വന്തമാക്കിയതായി ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ക്യാമ്പ, എസ്ബിഐ ലൈഫ്, ചാറ്റ് ജിപിടി എന്നീ പ്രമുഖ ബ്രാൻഡുകൾ നിലവിൽ അസോസിയേറ്റ് പാർട്ണർമാരാണ്. ഒരു മത്സരത്തിന് 4.85 കോടി രൂപ എന്ന അടിസ്ഥാന വിലയിലാണ് മുത്തൂറ്റിന്റെ കരാറെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിസിസിഐ കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ച ശേഷമേ ഇതിൽ കൂടുതൽ വ്യക്തത വരികയുള്ളൂ. അന്തിമ തുക അടിസ്ഥാന വിലയേക്കാൾ കുറവായിരിക്കാൻ സാധ്യതയുണ്ടെന്ന സൂചനകളുമുണ്ട്.

വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയോടെയാകും ഈ കരാർ പ്രാബല്യത്തിൽ വരിക. തിരക്കേറിയ ഹോം സീസണിന് മുന്നോടിയായാണ് ഈ സുപ്രധാന നീക്കം. ഈ രണ്ട് വർഷത്തെ കരാർ കാലയളവിൽ നടക്കാനിരിക്കുന്ന 10 ടെസ്റ്റുകൾ, 12 ഏകദിനങ്ങൾ, 13 ട്വന്റി-20 മത്സരങ്ങൾ ഉൾപ്പെടെ ഏകദേശം 35 അന്താരാഷ്ട്ര ഹോം മത്സരങ്ങൾ ഉൾപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

2028 മാർച്ച് 31 വരെ

2028 മാർച്ച് 31 വരെ ഇന്ത്യയിൽ നടക്കുന്ന എല്ലാ അന്താരാഷ്ട്ര, ആഭ്യന്തര മത്സരങ്ങളുടെയും ടൈറ്റിൽ സ്പോൺസർഷിപ്പ് മുത്തൂറ്റ് ഫിന്‍കോര്‍പ്പിനായിരിക്കും. നിലവിലെ ടൈറ്റിൽ സ്പോൺസർമാരായ ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക് ഒരു മത്സരത്തിന് 4.2 കോടി രൂപ വീതമാണ് നൽകിക്കൊണ്ടിരുന്നതെന്നാണ് റിപ്പോര്‍ട്ട്.

ബിഡ്ഡർമാരുടെ അഭാവം മൂലമാണ് പുതിയ ടൈറ്റിൽ സ്പോൺസറുടെ പ്രഖ്യാപനം വൈകിയതെന്ന് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തു. ഉയർന്ന അടിസ്ഥാന വിലയാണ് കമ്പനികൾ താല്പര്യം കാണിക്കാതിരുന്നതിന് ഒരു കാരണമെന്ന് ഇൻഡസ്ട്രി കേന്ദ്രങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

Also Read: BCCI Chief Selector: അഗാര്‍ക്കറുടെയും ബിസിസിഐയുടെയും മനം മാറുമോ? ഒക്ടോബര്‍ നാലു വരെ സമയം

മത്സരാധിഷ്ഠിതമായ ബിഡ്ഡിംഗ് പ്രക്രിയ നടന്നിരുന്നെങ്കിൽ, ബിസിസിഐയുടെ ഇൻവിറ്റേഷൻ ടു ടെൻഡർ (ITT) അനുസരിച്ച് ഓഗസ്റ്റ് 13 ലെ സമയപരിധിക്കുള്ളിൽ തന്നെ ടൈറ്റിൽ സ്പോൺസറെ തീരുമാനിക്കുമായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ബിഡ്ഡർമാർ ആരും മുന്നോട്ടുവരാത്തതിനെ തുടർന്ന് ബിസിസിഐ താല്പര്യമുള്ള മറ്റ് സ്ഥാപനങ്ങളുമായി നേരിട്ട് ചർച്ചകൾ ആരംഭിക്കുകയായിരുന്നു. ഗൂഗിൾ ജെമിനി, ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, സ്പിന്നി, എസ്ബിഐ ലൈഫ് എന്നിവയുമായി ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്.

ബൈജുവിന് ശേഷം മുത്തൂറ്റ്‌

നേരത്തെ മലയാളിയായ ബൈജു രവീന്ദ്രന്റെ ‘ബൈജൂസ്’ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഒഫീഷ്യല്‍ ജേഴ്‌സി സ്‌പോണ്‍സറായിരുന്നു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ടൈറ്റില്‍ സ്‌പോണ്‍സറായതിന് ശേഷമുള്ള ആദ്യ മത്സരം നടക്കുന്നത് തിരുവനന്തപുരത്താണെന്നതാണ് പ്രത്യേകത.

English Summary

Muthoot Fincorp has acquired the title sponsorship rights for Indian home cricket through March 2028. The deal covers nearly 35 international matches at a base price of INR 4.85 crore per match. SBI Life, Campa, and ChatGPT have also joined as official associate partners. The partnership begins with the upcoming West Indies series starting in Thiruvananthapuram.

Follow Us