Nitish Kumar Reddy: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ നിതീഷ് കുമാർ റെഡ്ഡി കളിക്കില്ല
India vs South Africa First Test: നിതീഷ് കുമാർ റെഡ്ഡിയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ടീമിൽ നിന്ന് ഒഴിവാക്കി. ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനൊപ്പം നിതീഷ് ചേരും
രാജ്‌കോട്ട്: ഓൾറൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കി. രാജ്കോട്ടിൽ ദക്ഷിണാഫ്രിക്ക എയ്‌ക്കെതിരെ നാളെ ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീമിനൊപ്പം നിതീഷ് ചേരും. ഇന്ത്യ എയും ദക്ഷിണാഫ്രിക്ക എയും തമ്മിലുള്ള മൂന്ന് ഏകദിന മത്സരങ്ങൾ നവംബർ 13 മുതൽ 19 വരെ രാജ്‌കോട്ടിലെ നിരഞ്ജൻ ഷാ സ്റ്റേഡിയത്തിൽ നടക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ താരം ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തുമെന്ന് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിച്ചു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ രണ്ട് മത്സരങ്ങള്‍ കളിക്കും. ആദ്യ മത്സരം നവംബര്‍ 14നും, രണ്ടാമത്തേത് 22നും ആരംഭിക്കും. തുടര്‍ന്ന് ഏകദിന, ടി20 പരമ്പരകളുമുണ്ടാകും. ടെസ്റ്റ് സ്‌ക്വാഡിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏകദിന, ടി20 സ്‌ക്വാഡുകളെ പിന്നീട് പ്രഖ്യാപിക്കും.
Also Read: Sanju Samson: സഞ്ജു സാംസണ്‍ സിഎസ്‌കെയെ നയിക്കുമോ? ജഡേജ റോയല്‍സ് ക്യാപ്റ്റനായേക്കും
ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ ടീം: ശുഭ്‌മാൻ ഗിൽ, ഋഷഭ് പന്ത്, യശസ്വി ജയ്‌സ്വാൾ, കെഎൽ രാഹുൽ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ധ്രുവ് ജുറൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യ എ ടീം: തിലക് വർമ്മ, റുതുരാജ് ഗെയ്‌ക്‌വാദ്, അഭിഷേക് ശർമ, റിയാൻ പരാഗ്, ഇഷാൻ കിഷൻ, ആയുഷ് ബഡോണി, നിഷാന്ത് സിന്ധു, വിപ്രജ് നിഗം, മാനവ് സുത്താർ, ഹർഷിത് റാണ, അർഷ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, ഖലീൽ അഹമ്മദ്, പ്രഭ്സിമ്രാൻ സിങ്, നിതീഷ് കുമാർ റെഡ്ഡി.