AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

IND vs PAK: പാകിസ്ഥാനൊന്നും ഒരു വെല്ലുവിളിയേയല്ല! പരിഹസിച്ച് ബിസിസിഐ

India vs Pakistan Asian Games 2026 : പാകിസ്ഥാൻ ഇനി തങ്ങൾക്ക് ഒരു വെല്ലുവിളിയേ അല്ലെന്ന് മിഥുന്‍ മന്‍ഹാസ് അഭിപ്രായപ്പെട്ടു. എങ്കിലും സമർദ്ദഘട്ടങ്ങളെ ടീം ഇന്ത്യ കൈകാര്യം ചെയ്ത രീതി ലോകത്തിലെ മറ്റൊരു ടീമിനും സാധിക്കാത്തതാണെന്ന് ബിസിസിഐ പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

IND vs PAK: പാകിസ്ഥാനൊന്നും ഒരു വെല്ലുവിളിയേയല്ല! പരിഹസിച്ച് ബിസിസിഐ
India vs PakistanImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Oct 2026 | 09:12 PM

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റ് ഫൈനലില്‍ വിജയിച്ച് ഇന്ത്യ സ്വര്‍ണം മെഡല്‍ നേടിയതിന് പിന്നാലെ പാകിസ്ഥാനെ പരിഹസിച്ച് ബിസിസിഐ പ്രസിഡന്റ് മിഥുന്‍ മന്‍ഹാസ്. പാകിസ്ഥാനൊന്നും ഇപ്പോള്‍ ഒരു വെല്ലുവിളിയേയല്ലെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരങ്ങള്‍ക്ക് വീറും വാശിയും നിറഞ്ഞിരുന്നു. ഒരുകാലത്ത് ക്രിക്കറ്റില്‍ പാകിസ്ഥാന്‍ കരുത്തുറ്റ എതിരാളികളുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് മുന്നില്‍ പാകിസ്ഥാന് ശക്തമായ പോരാട്ടം പോലും കാഴ്ചവെക്കാന്‍ സാധിക്കാറില്ല. ഇന്ത്യ-പാക് പോരാട്ടങ്ങളുടെ നിലവാരത്തിലുണ്ടായ ഇടിവിനെ മിഥുന്‍ മന്‍ഹാസ് വിമര്‍ശിച്ചു.

പാകിസ്ഥാൻ ഇനി തങ്ങൾക്ക് ഒരു വെല്ലുവിളിയേ അല്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എങ്കിലും സമർദ്ദഘട്ടങ്ങളെ ടീം ഇന്ത്യ കൈകാര്യം ചെയ്ത രീതി ലോകത്തിലെ മറ്റൊരു ടീമിനും സാധിക്കാത്തതാണെന്ന് ബിസിസിഐ പ്രസിഡന്റ്‌ കൂട്ടിച്ചേർത്തു.

“ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി. പാകിസ്ഥാന്‍ വലിയ മത്സരമൊന്നും കാഴ്ചവെക്കുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. സമ്മർദ്ദ സാഹചര്യങ്ങളെ നമ്മുടെ ടീം കൈകാര്യം ചെയ്ത രീതി… ലോകത്തെ മറ്റൊരു ടീമിനും അത് സാധിക്കില്ല,” മൻഹാസ് പറഞ്ഞു.

ടൂര്‍ണമെന്റിലെ മികച്ച ടീം

ടൂര്‍ണമെന്റിലെ മികച്ച ടീം ഇന്ത്യയായിരുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിലവിലെ ജേതാക്കളും നമ്മളാണ്. ഇത്തവണ ടീം കാഴ്ചവെച്ച പ്രകടനം പ്രശംസനീയമാണെന്നും ബിസിസിഐ പ്രസിഡന്റ് പറഞ്ഞു. പാകിസ്ഥാനെതിരായ മത്സരത്തിൽ അർദ്ധ സെഞ്ചുറികൾ നേടിയ അര്‍ധ സെഞ്ചുറികള്‍ നേടിയ അഭിഷേക് ശര്‍മയെയും, തിലക് വര്‍മയെയും അദ്ദേഹം പ്രശംസിച്ചു.

Also Read: India vs West Indies: മൂന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നില്‍ മറ്റൊന്നുമല്ല; ഇന്ത്യന്‍ ടീമിന്റെ ‘പ്രശ്‌നം’ വെളിപ്പെടുത്തി ക്യാപ്റ്റന്‍

ഇതൊരു ടീം ഗെയിമാണ്. തിലക് വർമ്മ മികച്ച രീതിയിൽ ബാറ്റ് ചെയ്തു. അഭിഷേക് ശർമ്മ കളിക്ക് കൃത്യമായ അടിത്തറയിട്ടു. ഇന്നിംഗ്സ് കെട്ടിപ്പടുക്കുക എന്നതാണ് ഓപ്പണർമാരുടെ ചുമതല, മധ്യനിര അത് പൂർത്തിയാക്കുന്നു. അതുകൊണ്ട് ഓപ്പണർമാരാണ് അടിസ്ഥാനപരമായി കളിയുടെ ഗതി നിര്‍ണയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ടീം ഇന്ത്യയുടെ ബാറ്റിങ്‌ മികച്ചതായിരുന്നു. ബൗളിംഗിന്റെ കാര്യത്തിൽ, ഒരു നല്ല സ്കോർ പ്രതിരോധിക്കാൻ എല്ലാവരും ഒന്നിച്ച് സംഭാവന നൽകിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യ-പാക് മത്സരം

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറു വിക്കറ്റിന് 211 റണ്‍സെടുത്തു. പാകിസ്ഥാന്റെ പോരാട്ടം 20 ഓവറില്‍ ആറു വിക്കറ്റിന് 192 എന്ന നിലയില്‍ അവസാനിച്ചു. ഇന്ത്യയ്ക്കായി ബാറ്റിങില്‍ അഭിഷേക് ശര്‍മ (28 പന്തില്‍ 61), ഇഷാന്‍ കിഷന്‍ (22 പന്തില്‍ 51) എന്നിവര്‍ തിളങ്ങി.

English Summary

India won the Asian Games 2026 men’s cricket gold by beating Pakistan by 19 runs. Fifty-plus scores from Abhishek Sharma and Tilak Varma powered India to victory. BCCI president Mithun Manhas praised Team India’s ability to handle high-pressure situations. However, he criticized Pakistan, stating they no longer offer strong competition to India.

Follow Us