AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

India vs West Indies: മൂന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നില്‍ മറ്റൊന്നുമല്ല; ഇന്ത്യന്‍ ടീമിന്റെ ‘പ്രശ്‌നം’ വെളിപ്പെടുത്തി ക്യാപ്റ്റന്‍

India win ODI series vs West Indies: തോല്‍വിക്ക് പിന്നാലെ ടീമിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രംഗത്തെത്തി. ടീമിന്റെ ഫീല്‍ഡിങ് നിലവാരം മോശമായിരുന്നുവെന്നും, അത് മെച്ചപ്പെടണമെന്നും അദ്ദേഹം തുറന്നടിച്ചു. മൂന്ന് മത്സരങ്ങളിലും ഫീൽഡിങ്‌ മോശമായിരുന്നുവെന്നാണ് ഗില്ലിന്റെ നിരീക്ഷണം.

India vs West Indies: മൂന്നാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നില്‍ മറ്റൊന്നുമല്ല; ഇന്ത്യന്‍ ടീമിന്റെ ‘പ്രശ്‌നം’ വെളിപ്പെടുത്തി ക്യാപ്റ്റന്‍
India vs West IndiesImage Credit source: PTI
Jayadevan AM
Jayadevan AM | Published: 04 Oct 2026 | 08:14 PM

വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ ആദ്യ രണ്ടെണ്ണത്തില്‍ തകര്‍പ്പന്‍ ജയവുമായി പരമ്പര സ്വന്തമാക്കിയെങ്കിലും, അവസാന പോരാട്ടത്തിലെ തോല്‍വി ഇന്ത്യന്‍ ടീമിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 351 എന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാര്‍ക്ക് അത് പ്രതിരോധിക്കാനായില്ല. പുറത്താകാതെ 143 പന്തില്‍ 162 റണ്‍സ് നേടിയ വിന്‍ഡീസ് ക്യാപ്റ്റന്‍ ഷായ് ഹോപിന്റെ പ്രകടനമാണ് അവര്‍ക്ക് വിജയം സമ്മാനിച്ചത്. കെഎല്‍ രാഹുല്‍-പുറത്താകാതെ 87 പന്തില്‍ 129, രോഹിത് ശര്‍മ-85 പന്തില്‍ 92, റുതുരാജ് ഗെയ്ക്‌വാദ്-69 പന്തില്‍ 57 എന്നിവരുടെ പോരാട്ടം വിഫലമായി.

ഈ തോല്‍വിക്ക് പിന്നാലെ ടീമിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ രംഗത്തെത്തി. ടീമിന്റെ ഫീല്‍ഡിങ് നിലവാരം മോശമായിരുന്നുവെന്നും, അത് മെച്ചപ്പെടണമെന്നും അദ്ദേഹം തുറന്നടിച്ചു. മൂന്ന് മത്സരങ്ങളിലും ഫീൽഡിങ്‌ മോശമായിരുന്നുവെന്നാണ് ഗില്ലിന്റെ നിരീക്ഷണം.

ഫീല്‍ഡിങിലെയും ‘ഡെത്ത് ഓവറുകളിലെ’ ബൗളിങിലെയും പോരായ്മകളെക്കുറിച്ച് ശുഭ്മാൻ ഗിൽ ആശങ്ക പ്രകടിപ്പിച്ചു. പല കാര്യങ്ങളിലും മികച്ച പ്രകടനം കാഴ്ചവെക്കാനായെങ്കിലും, ചില മേഖലകളിൽ തീർച്ചയായും മെച്ചപ്പെടുത്തലുകൾ ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

“ഫീല്‍ഡിങ് കൂടുതൽ മികച്ചതാകേണ്ടതുണ്ട്. ഏകദേശം 6-7 ക്യാച്ചുകൾ ഞങ്ങൾ കൈവിട്ടു. ലോകകപ്പിലേക്ക് അടുക്കുമ്പോള്‍ ഇതൊരു നല്ല സൂചനയല്ല. മൂന്നോ നാലോ ക്യാച്ചുകൾ നഷ്ടപ്പെടുത്തുന്നത് കളിയുടെ താളം തെറ്റിക്കും. ഈ പരമ്പരയിലെ ഞങ്ങളുടെ ഫീല്‍ഡിങ് നിലവാരത്തിനൊത്ത് ഉയർന്നിട്ടില്ലെന്ന് പറയേണ്ടിവരും. പരമ്പരയിലുടനീളം ഞങ്ങൾ ഏഴോളം ക്യാച്ചുകൾ കൈവിട്ടിട്ടുണ്ട്”-ഇന്ത്യന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ഡെത്ത് ഓവര്‍ ബൗളിങില്‍ ശ്രദ്ദിക്കണം

ഡെത്ത് ഓവര്‍ ബൗളിങില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അവസാന ഓവറുകളില്‍ പന്തെറിയുമ്പോള്‍ നമ്മള്‍ ആക്രമിക്കുകയാണോ, അതോ പ്രതിരോധിക്കുകയാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എതിർ ടീമിന് അഞ്ചോ ആറോ വിക്കറ്റുകൾ നഷ്ടപ്പെട്ട അവസ്ഥയിൽ, എത്തരത്തിലുള്ള ഫീൽഡിംഗ് ക്രമീകരണമാണ് വേണ്ടതെന്ന കാര്യത്തിൽ ആശയക്കുഴപ്പം ഉണ്ടാകാറുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Also Read: ‘പരീക്ഷണങ്ങൾ നടത്താൻ ഇനി അധികം സമയമില്ല’! രോഹിതിന്റെയും കോലിയുടെയും ഏകദിന ഭാവിയെക്കുറിച്ച് ഗില്‍

ഡെത്ത് ഓവറുകൾക്കുള്ള തന്ത്രങ്ങൾ നേരത്തെ തന്നെ പ്രയോഗിക്കണോ അതോ മിഡിൽ ഓവറുകളിലേതുപോലെ പന്തെറിയുന്നത് തുടരണമോ എന്ന കാര്യത്തിൽ വ്യക്തതയില്ലാത്ത അവസ്ഥയാണത്. ഈ മേഖലകളില്‍ നമ്മള്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിങില്‍ ധാരാളം റണ്‍സ് വിട്ടുകൊടുത്തു. പ്രകടനം അത്ര മികച്ചതായിരുന്നില്ല. ലോകകപ്പിന് മുന്നോടിയായി ഈ കാര്യങ്ങളിൽ തീർച്ചയായും മെച്ചപ്പെടേണ്ടതുണ്ട്. പിച്ചിന് ബൗളർമാരെ സഹായിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ഫീല്‍ഡിങ് കൂടി മോശമായാൽ അത് വലിയ ബുദ്ധിമുട്ടുണ്ടാകുമെന്നും ഗില്‍ തുറന്നടിച്ചു.

English Summary

India won the home ODI series against West Indies. Skipper Shubman Gill criticized the team’s poor fielding performance. India dropped around seven catches throughout the three matches. Gill also voiced strong concerns regarding clear death bowling strategies.

Follow Us