AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

ഡ്രസിങ് റൂമില്‍ അസ്വാരസ്യം; അഭ്യൂഹങ്ങള്‍ക്കിടയില്‍ ഹര്‍മന്‍പ്രീതിന് നന്ദി അറിയിച്ച് മന്ദാന

India women’s cricket captaincy shift : ഹർമൻപ്രീതും സ്മൃതിയും ക്യാപ്റ്റൻസി വിഷയത്തിൽ അസ്വാരസ്യത്തിലായിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. ക്യാപ്റ്റൻസിയെച്ചൊല്ലി ഇരുവരും കുറച്ചുകാലമായി ഭിന്നതയിലായിരുന്നുവെന്നാണ് ടീമിനുള്ളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിച്ചിരുന്നത്. ഏറെ അടുപ്പത്തിലായിരുന്ന ഇരുവരുടെയും ഇടയിൽ ക്യാപ്റ്റൻസി ഒരു തർക്കവിഷയമായി മാറുകയായിരുന്നു.

ഡ്രസിങ് റൂമില്‍ അസ്വാരസ്യം; അഭ്യൂഹങ്ങള്‍ക്കിടയില്‍ ഹര്‍മന്‍പ്രീതിന് നന്ദി അറിയിച്ച് മന്ദാന
Harmanpreet Kaur and Smriti MandhanaImage Credit source: PTI
Jayadevan AM
Jayadevan AM | Published: 07 Oct 2026 | 04:44 PM

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന്റെ നായികാസ്ഥാനം ഒഴിഞ്ഞ ഹര്‍മന്‍പ്രീത് കൗറിനെക്കുറിച്ച് വൈകാരിക കുറിപ്പ് പങ്കുവെച്ച് നിയുക്ത ക്യാപ്റ്റന്‍ സ്മൃതി മന്ദാന. ഇരുവരും തമ്മില്‍ അസ്വാരസ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ഹര്‍മന്‍പ്രീതിനെക്കുറിച്ച് സ്മൃതി എഴുതിയത്. “ഇത്രയും വർഷം താങ്കളോടൊപ്പം കളിക്കാൻ സാധിച്ചത് വലിയൊരു സന്തോഷമാണ്. പത്തു വർഷത്തെ താങ്കളുടെ നേതൃത്വം ഗംഭീരമായിരുന്നു. രാജ്യത്തിനായി ഇനിയും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ നമ്മൾ ഒന്നിച്ചു പരിശ്രമിക്കും”-എന്ന് സ്മൃതി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഹർമൻപ്രീതിന് പകരക്കാരിയായി സ്മൃതി മന്ദാനയെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത് ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. 2016-ലാണ് ഹർമൻപ്രീത് ട്വന്റി-20 ടീമിന്റെ നായികയാകുന്നത്. 2022-ൽ ഏകദിന, ടെസ്റ്റ് ടീമുകളുടെയും നായകസ്ഥാനം ഏറ്റെടുത്തു. ഇന്ത്യന്‍ വനിതാ ടീമിന്‌ ആദ്യമായി ലോകകപ്പ് കിരീടം നേടിത്തന്നതും ഹർമൻപ്രീതിന്റെ നേതൃത്വത്തിലായിരുന്നു. ഏഷ്യൻ ഗെയിംസിൽ തുടർച്ചയായ രണ്ടാം സ്വർണ്ണത്തിലേക്ക് ടീമിനെ നയിക്കാനും അവർക്ക് സാധിച്ചു.

ഇരുവരും തമ്മില്‍ ഭിന്നത?

ഹർമൻപ്രീതും സ്മൃതിയും ക്യാപ്റ്റൻസി വിഷയത്തിൽ അസ്വാരസ്യത്തിലായിരുന്നുവെന്ന് ചില റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. ക്യാപ്റ്റൻസിയെച്ചൊല്ലി ഇരുവരും കുറച്ചുകാലമായി ഭിന്നതയിലായിരുന്നുവെന്നാണ് ടീമിനുള്ളിൽ നിന്നുള്ള വിവരങ്ങൾ സൂചിപ്പിച്ചിരുന്നത്.

Also Read: Smriti Mandhana : ഹർമൻപ്രീത് കൗറിന് പിൻഗാമി സ്മൃതി മന്ദാന; പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ച് BCCI

ഏറെ അടുപ്പത്തിലായിരുന്ന ഇരുവരുടെയും ഇടയിൽ ക്യാപ്റ്റൻസി ഒരു തർക്കവിഷയമായി മാറുകയായിരുന്നു. “അവർ കുറച്ചുകാലമായി സ്വരച്ചേർച്ചയിലല്ലായിരുന്നു. ഇത് ഡ്രസ്സിംഗ് റൂമിലും വ്യക്തമായ അസ്വസ്ഥതകൾ ഉണ്ടാക്കിയിരുന്നു,” എന്ന് ടീമുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സമീപകാലത്ത് നടന്ന ഏഷ്യ കപ്പിലും ഏഷ്യൻ ഗെയിംസിലും ഇന്ത്യ ആധിപത്യം പുലർത്തിയെങ്കിലും, ഹർമൻപ്രീതിന് തന്റെ ഏറ്റവും മികച്ച ഫോമിലേക്ക് ഉയരാൻ സാധിച്ചിരുന്നില്ല. ടീമിലെ ഒരു ബാറ്റർ മാത്രമായി തുടരുമ്പോൾ ഇടം ഉറപ്പിക്കാൻ അവർക്ക് പ്രകടനം മെച്ചപ്പെടുത്തിയേ മതിയാകൂ.

ബിസിസിഐയുമായുള്ള അവലോകന യോഗത്തിന് ശേഷമാണ് എല്ലാ ഫോർമാറ്റുകളിൽ നിന്നും പദവി ഒഴിയാൻ ഹർമൻപ്രീത് തീരുമാനിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുടെ അധ്യക്ഷതയിൽ ഗുവഹാത്തിയിൽ നടന്ന അവലോകന യോഗത്തിൽ, ഒരു മാറ്റം അനിവാര്യമാണെന്ന് ഹർമൻപ്രീതിനെ വ്യക്തമായി അറിയിച്ചു. ഇതോടെയാണ് ഹര്‍മന്‍പ്രീത് ക്യാപ്റ്റന്‍സി ഒഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യയെ നയിക്കാൻ താൻ സജ്ജയാണെന്ന് അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ സ്മൃതി വ്യക്തമാക്കിയിരുന്നു. ഏഷ്യൻ ഗെയിംസ് സ്വർണ്ണനേട്ടത്തിന് ശേഷം, വലിയ ടൂർണമെന്റുകൾ ജയിക്കുക എന്നതായിരിക്കണം ഇന്ത്യയുടെ ലക്ഷ്യമെന്നും അവർ പറഞ്ഞു.

English Summary

Harmanpreet Kaur stepped down as the captain of the Indian women’s cricket team across all formats. Smriti Mandhana was officially appointed as the new full-time captain. Reports had alleged recent rift and leadership friction between the two senior players. Mandhana posted a touching Instagram story for Harmanpreet

Follow Us