R Ashwin: ‘ടീമിൽ നിന്ന് റിലീസ് ചെയ്യണം’; ചെന്നൈ സൂപ്പർ കിംഗ്സിനോട് അഭ്യർത്ഥിച്ച് ആർ അശ്വിൻ

R Ashwin Out From CSK: ആർ അശ്വിൻ ചെന്നൈ സൂപ്പർ കിംഗ്സ് വിടുന്നു. തന്നെ വരുന്ന സീസണ് മുൻപ് റിലീസ് ചെയ്യണമെന്ന് അശ്വിൻ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ.

R Ashwin: ടീമിൽ നിന്ന് റിലീസ് ചെയ്യണം; ചെന്നൈ സൂപ്പർ കിംഗ്സിനോട് അഭ്യർത്ഥിച്ച് ആർ അശ്വിൻ

ആർ അശ്വിൻ

Published: 

08 Aug 2025 19:52 PM

തന്നെ ടീമിൽ നിന്ന് റിലീസ് ചെയ്യണമെന്ന ആവശ്യവുമായി സീനിയർ സ്പിന്നർ ആർ അശ്വിൻ. വരുന്ന സീസണ് മുന്നോടിയായി തന്നെ റിലീസ് ചെയ്യണമെന്ന് അശ്വിൻ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ. രണ്ട് സീസണുകൾ രാജസ്ഥാൻ റോയൽസിൽ കളിച്ച അശ്വിൻ ഇക്കഴിഞ്ഞ സീസണിലാണ് സൂപ്പർ കിംഗ്സിൽ തിരികെ എത്തിയത്.

പഴയ ഫ്രാഞ്ചൈസിയിലേക്ക് തിരികെ എത്തിയെങ്കിലും അശ്വിന് 2025 അത്ര നല്ല സീസൺ ആയിരുന്നില്ല. കേവലം 9 മത്സരങ്ങൾ മാത്രം കളിച്ച അശ്വിൻ ഏഴ് വിക്കറ്റുകളാണ് നേടിയത്. പല മത്സരങ്ങളിലും താരം പുറത്തിരുന്നു. 38 വയസുകാരനായ താരം 2008 മുതൽ 2015 വരെ ചെന്നൈ സൂപ്പർ കിംഗ്സിൽ കളിച്ചിരുന്നു. പിന്നീട് കിംഗ്സ് ഇലവൻ പഞ്ചാബ്, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകൾക്കായും കളിച്ച താരം രാജസ്ഥാൻ റോയൽസിൽ മികച്ച പ്രകടനങ്ങൾ നടത്തിയിരുന്നു.

Also Read: Sanju Samson: ടീമിലുള്ളത് മൂന്ന് ഓപ്പണർമാർ; സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ബാറ്റിംഗ് പൊസിഷൻ?

മലയാളി താരം സഞ്ജു സാംസണും ടീം വിടുകയാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനായ സഞ്ജു തന്നെ റിലീസ് ചെയ്യണമെന്ന് മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സഞ്ജുവിനെക്കൂടാതെ മൂന്ന് ഓപ്പണർമാർ ടീമിലുള്ളതിനാൽ ടോപ്പ് ഓർഡറിൽ അവസരം ലഭിക്കുക എളുപ്പമാവില്ല. ഇതുകൊണ്ടാണ് സഞ്ജു രാജസ്ഥാൻ റോയൽസ് വിടാൻ തീരുമാനിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവൻശി, ലുവാൻ ദ്രെ പ്രിട്ടോറിയസ് എന്നിവരാണ് രാജസ്ഥാനിലെ മറ്റ് ഓപ്പണർമാർ. ജയ്സ്വാൾ ഒരു എൻഡിൽ ഉറപ്പാണ്. ലേലത്തിൽ ടീമിലെത്തി, സഞ്ജുവിന് പരിക്കേറ്റപ്പോൾ അരങ്ങേറിയ ഒരു സെഞ്ചുറി അടക്കം തകർത്തുകളിച്ചു. സഞ്ജു പരിക്ക് മാറി എത്തിയപ്പോഴും താരം ഓപ്പണിങ് പൊസിഷനിൽ തന്നെയാണ് കളിച്ചത്. സഞ്ജു കളിച്ചത് മൂന്നാം നമ്പറിൽ. പരിക്കേറ്റ് പുറത്തായ നിതീഷ് റാണയ്ക്ക് പകരമെത്തിയ ലുവാൻ ദ്രെ പ്രിട്ടോറിയസ് കഴിഞ്ഞ സീസണിൽ ഒരു കളി പോലും കളിച്ചില്ല. ദക്ഷിണാഫ്രിക്കയുടെ യുവതാരം അടുത്ത സീസണിൽ മൂന്നാം നമ്പറിൽ കളിച്ചേക്കും.

കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും