India vs England: മഴയില്‍ നനഞ്ഞ് ഓവല്‍ ടെസ്റ്റ്, വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യ

India vs England fifth test rain play spoilsport: പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ആതിഥേയര്‍ക്ക് പരമ്പര സ്വന്തമാക്കാനാകും. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓവല്‍ ടെസ്റ്റ് അതി നിര്‍ണായകമാണ്

India vs England: മഴയില്‍ നനഞ്ഞ് ഓവല്‍ ടെസ്റ്റ്, വിക്കറ്റുകള്‍ കളഞ്ഞുകുളിച്ച് ഇന്ത്യ

മഴ മൂലം മത്സരം തടസപ്പെട്ട നിലയില്‍

Published: 

31 Jul 2025 | 09:25 PM

ന്ത്യയ്ക്ക് നിര്‍ണായകമായ ഓവല്‍ ടെസ്റ്റില്‍ വില്ലനായി അവതരിച്ച് മഴ. പല തവണയാണ് മഴ മൂലം മത്സരം തടസപ്പെട്ടത്. ചായ സെഷനായി മത്സരം പിരിഞ്ഞശേഷം മത്സരം പുനഃരാരംഭിക്കാനായിട്ടില്ല. നേരത്തെ ടോസിന് മുമ്പും മഴ പെയ്തിരുന്നു. നിലവില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങിന് അയയ്ക്കുകയായിരുന്നു. തകര്‍ച്ചയോടെയായിരുന്നു ഇന്ത്യയുടെ തുടക്കം. ഓപ്പണര്‍മാരായ യശ്വസി ജയ്‌സ്വാളിനും, കെഎല്‍ രാഹുലിനും തിളങ്ങാനായില്ല. ഒമ്പത് പന്തില്‍ രണ്ട് റണ്‍സെടുത്ത ജയ്‌സ്വാളിനെ ഗസ് അറ്റ്കിന്‍സണും, 40 പന്തില്‍ 14 റണ്‍സെടുത്ത രാഹുലിനെ ക്രിസ് വോക്‌സും പുറത്താക്കി.

തുടര്‍ന്ന് ക്രീസിലെത്തിയ സായ് സുദര്‍ശനും, ശുഭ്മന്‍ ഗില്ലും ഇന്ത്യയെ കര കയറ്റുമെന്ന് തോന്നിച്ചെങ്കിലും നിര്‍ഭാഗ്യകരമായ റണ്‍ ഔട്ടിന്റെ രൂപത്തില്‍ ക്യാപ്റ്റന്‍ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. 35 പന്തില്‍ 21 റണ്‍സായിരുന്നു ഗില്ലിന്റെ സമ്പാദ്യം. 84 പന്തില്‍ 28 റണ്‍സുമായി സായ് സുദര്‍ശനും, റണ്‍സൊന്നുമെടുക്കാതെ കരുണ്‍ നായരുമാണ് ക്രീസില്‍.

Read Also: India vs England Playing Eleven: ഓവലില്‍ വമ്പന്‍ ട്വിസ്റ്റ്; അര്‍ഷ്ദീപും കുല്‍ദീപും പിന്നെയും പടിക്ക് പുറത്ത്, കരുണ്‍ തിരിച്ചെത്തി

പരമ്പരയില്‍ 2-1ന് മുന്നിലാണ് ഇംഗ്ലണ്ട്. അഞ്ചാം ടെസ്റ്റ് സമനിലയില്‍ കലാശിച്ചാലും ആതിഥേയര്‍ക്ക് പരമ്പര സ്വന്തമാക്കാനാകും. എന്നാല്‍ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഓവല്‍ ടെസ്റ്റ് അതി നിര്‍ണായകമാണ്. പരമ്പരയില്‍ ഒപ്പമെത്താന്‍ ഈ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്.

Follow Us
അടുക്കളയിലെ പാറ്റകളെ എങ്ങനെ ഓടിക്കാം?
രുചിയ്ക്കൊപ്പം ആരോ​ഗ്യവും ഉറപ്പ്, മഴക്കാലത്ത് ഇത് കഴിച്ചോളൂ
ചോറിനൊപ്പം പപ്പായ അച്ചാർ ആയാലോ, സംഗതി സിമ്പിളല്ലേ..
കട്ടിംഗ് ബോർഡിലെ പൂപ്പലും ദുർഗന്ധവും എന്ത് ചെയ്യും? വഴിയുണ്ടോ
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്