AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ranji Trophy 2025-26: കാര്യവട്ടത്ത് ‘പൂജ്യ’മഴ, മഹാരാഷ്ട്രയുടെ ടോപ് ഓര്‍ഡര്‍മാര്‍ക്കെല്ലാം ‘സീറോ അക്കൗണ്ട്’; കേരളം പണി തുടങ്ങി

Ranji Trophy 2025-26 Kerala vs Maharashtra: ടോസ് നേടിയ കേരളം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൗണ്ടില്‍ ഈര്‍പ്പമുണ്ടെന്നും, ആദ്യ സെഷനിലെ ആനുകൂല്യം ലഭിക്കാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയാണെന്നും ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലുണ്ട്

Ranji Trophy 2025-26: കാര്യവട്ടത്ത് ‘പൂജ്യ’മഴ, മഹാരാഷ്ട്രയുടെ ടോപ് ഓര്‍ഡര്‍മാര്‍ക്കെല്ലാം ‘സീറോ അക്കൗണ്ട്’; കേരളം പണി തുടങ്ങി
രഞ്ജി ട്രോഫി Image Credit source: facebook.com/BCCIDomestic
jayadevan-am
Jayadevan AM | Updated On: 15 Oct 2025 10:29 AM

ഞ്ജി ട്രോഫിയില്‍ മഹാരാഷ്ട്ര ബാറ്റര്‍മാരെ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ കേരളത്തിന്റെ പേസര്‍മാര്‍. ടോപ് ഓര്‍ഡര്‍ നിരയിലെ നാലു ബാറ്റര്‍മാരും പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍മാരായ പൃഥി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, വണ്‍ ഡൗണായെത്തിയ സിദ്ധേഷ് വീര്‍, നാലാം നമ്പറിലെത്തിയ ക്യാപ്റ്റന്‍ അങ്കിത് ബാവ്‌നെ എന്നിവരാണ് പൂജ്യത്തിന് പുറത്തായത്. പൃഥി ഷായെയും, സിദ്ധേഷ് വീറിനെയും എംഡി നിധീഷും, അര്‍ഷിന്‍ കുല്‍ക്കര്‍ണിയെയും, അങ്കിത് ബാവ്‌നെയെയും എന്‍പി ബേസിലുമാണ് പുറത്താക്കിയത്.

ആറോവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റിന് അഞ്ച് റണ്‍സെന്ന നിലയിലാണ് മഹാരാഷ്ട്ര. ഇതില്‍ അഞ്ച് റണ്‍സും എക്‌സ്ട്രാസ് വഴി കിട്ടിയതാണ്. റണ്ണൊന്നുമെടുക്കാതെ റുതുരാജ് ഗെയ്ക്വാദും, സൗരഭ് നാവലെയുമാണ് ക്രീസില്‍.

ടോസ് നേടിയ കേരളം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഗ്രൗണ്ടില്‍ ഈര്‍പ്പമുണ്ടെന്നും, ആദ്യ സെഷനിലെ ആനുകൂല്യം ലഭിക്കാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയാണെന്നും ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ പറഞ്ഞു. സഞ്ജു സാംസണ്‍ പ്ലേയിങ് ഇലവനിലുണ്ട്. സഞ്ജു വണ്‍ ഡൗണായി കളിക്കുമെന്നാണ് സൂചന. രോഹന്‍ കുന്നുമ്മലും, അക്ഷയ് ചന്ദ്രനുമാണ് ഓപ്പണര്‍മാര്‍. സഞ്ജു മൂന്നാമത്.

നാലും അഞ്ചും സ്ഥാനങ്ങളില്‍ മുഹമ്മദ് അസ്ഹറുദ്ദീനും, ബാബ അപരാജിതും. സച്ചിന്‍ ബേബി അഞ്ചാമതും, സല്‍മാന്‍ നിസാര്‍ ആറാം നമ്പറിലും ഇറങ്ങും. ജലജ് സക്‌സേനയ്ക്ക് പകരം കേരളം ടീമിലെത്തിച്ച അങ്കിത് ശര്‍മ ആറാം നമ്പറില്‍ കളിക്കും. എംഡി നിധീഷ്, എന്‍ ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം എന്നിവര്‍ തുടര്‍ന്നുള്ള പൊസിഷനുകളില്‍ ഇറങ്ങും.

ഒമ്പത് സീസണായി കേരളത്തിനൊപ്പമുണ്ടായിരുന്ന ജലജ് സക്‌സേന ഇന്ന് കേരളത്തിനെതിരെ കളിക്കുമെന്നതാണ് പ്രത്യേകത. കഴിഞ്ഞ തവണ റണ്ണേഴ്‌സ് അപ്പുകളായ കേരളം ഇത്തവണ കിരീടം നേടാമെന്ന പ്രതീക്ഷയിലാണ്.

പ്ലേയിങ് ഇലവന്‍

കേരളം: രോഹന്‍ കുന്നുമ്മല്‍, അക്ഷയ് ചന്ദ്രന്‍, സഞ്ജു സാംസണ്‍, ബാബ അപരാജിത്, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, അങ്കിത് ശര്‍മ, എംഡി നിധീഷ്, എന്‍ ബേസില്‍, ഈഡന്‍ ആപ്പിള്‍ ടോം.

മഹാരാഷ്ട്ര: പൃഥി ഷാ, അര്‍ഷിന്‍ കുല്‍ക്കര്‍ണി, സിദ്ധേഷ് വീര്‍, റുതുരാജ് ഗെയ്ക്വാദ്, അങ്കിത് ബാവ്‌നെ, സൗരഭ് നാവലെ, ജലജ് സക്‌സേന, വിക്കി ഔസ്വാല്‍, രാമകൃഷ്ണ ഘോഷ്, മുകേഷ് ചൗധരി, രജ്‌നീഷ് ഗുര്‍ബാനി.

വീഡിയോ കാണാം