Sanju Samson: വേറെയാരും വേണ്ട, ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ടത് സഞ്ജുവെന്ന് രവി ശാസ്ത്രി

Ravi Shastri Highlights Sanju Samson’s Evolution as a Leader: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാകണണമെന്ന് രവി ശാസ്ത്രി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള പരിചയസമ്പത്തും, ബാറ്റിംഗിൽ താരം പുലർത്തുന്ന സ്ഥിരതയും പക്വതയുമാണ് രവി ശാസ്ത്രി സഞ്ജുവിനെ പിന്തുണയ്ക്കാന്‍ കാരണം.

Sanju Samson: വേറെയാരും വേണ്ട, ഇന്ത്യയുടെ ക്യാപ്റ്റനാകേണ്ടത് സഞ്ജുവെന്ന് രവി ശാസ്ത്രി

സഞ്ജു സാംസണ്‍

Published: 

15 May 2026 | 04:01 PM

India’s Captaincy Roadmap: സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനാകണണമെന്ന് മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ നയിച്ചുള്ള സഞ്ജുവിന്റെ പരിചയസമ്പത്തും, ബാറ്റിംഗിൽ താരം പുലർത്തുന്ന സ്ഥിരതയും പക്വതയുമാണ് രവി ശാസ്ത്രി സഞ്ജുവിനെ പിന്തുണയ്ക്കാന്‍ കാരണം. സൂര്യകുമാര്‍ യാദവിന്റെ പിന്‍ഗാമിയായി ആരെത്തുമെന്ന ചര്‍ച്ചകള്‍ സജീവമാണ്. സഞ്ജുവും, ശ്രേയസ് അയ്യരുമാണ് പരിഗണനയില്‍. എന്നാല്‍ 2023 ഡിസംബറിനു ശേഷം ശ്രേയസ് ഇന്ത്യയ്ക്ക് വേണ്ടി ടി20 കളിക്കാത്തത് സഞ്ജുവിന്റെ സാധ്യത വര്‍ധിപ്പിക്കുന്നു. ഇതിനിടെയാണ് സഞ്ജുവിനെ പിന്തുണച്ച് രവി ശാസ്ത്രി രംഗത്തെത്തിയത്.

അടുത്ത ടി20 ലോകകപ്പ് എത്തുമ്പോഴേക്കും ഇന്ത്യ ഒരു പുതിയ ക്യാപ്റ്റനെ തിരഞ്ഞേക്കാമെന്ന്‌ ഐസിസി റിവ്യൂവിൽ സഞ്ജന ഗണേശനോട് സംസാരിക്കവെ ശാസ്ത്രി പറഞ്ഞു. നേരത്തെ രാജസ്ഥാൻ റോയൽസിനെ നയിച്ച പരിചയമുള്ളതിനാൽ നേതൃസ്ഥാനത്തേക്ക് സഞ്ജു സാംസൺ തന്റെ പേര് ഉറപ്പിച്ചു കഴിഞ്ഞു. സഞ്ജുവിന്റെ ആക്രമണാത്മക ബാറ്റിംഗ് ശൈലി ടീമിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നുവെന്നും വരും വർഷങ്ങളിൽ സഞ്ജുവിൽ നിന്ന് കൂടുതൽ മികച്ച പ്രകടനങ്ങൾ കാണാനാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സഞ്ജുവിന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മയെക്കുറിച്ച് മുൻകാലങ്ങളിൽ ചോദ്യങ്ങൾ ഉയർന്നിരുന്നുവെങ്കിലും ഇപ്പോൾ അതൊരു പ്രശ്നമല്ലെന്ന് രവി ശാസ്ത്രി ചൂണ്ടിക്കാട്ടി. നേരത്തെ സഞ്ജു സ്വന്തം കഴിവിനോട് നീതി പുലര്‍ത്തിയിരുന്നില്ല. അതുകൊണ്ട് പലരും നിരാശയിലായിരുന്നു. ഇപ്പോള്‍ അത്തരം ചോദ്യങ്ങള്‍ക്കെല്ലാം അദ്ദേഹം ഉത്തരം നല്‍കിയെന്നും രവി ശാസ്ത്രി വ്യക്തമാക്കി.

Also Read: Sanju Samson: സഞ്ജുവിന്റെ ക്യാപ്റ്റന്‍സി അരങ്ങേറ്റം ഉടന്‍? ആ ദൗത്യം അയര്‍ലന്‍ഡിനെതിരെ?

ടി20 ലോകകപ്പിലെ ക്വാർട്ടർ ഫൈനലിലും, സെമി ഫൈനലിലും, ഫൈനലിലും ഒറ്റയാൾ പോരാട്ടത്തിലൂടെ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച രീതിയും, ഇപ്പോൾ ഐപിഎല്ലിൽ കാണിക്കുന്ന പക്വതയും പരിഗണിക്കുമ്പോൾ, ഭാവിയിൽ ടീമിനെ നയിക്കാൻ സഞ്ജുവിന് വ്യക്തമായ അർഹതയുണ്ടെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രാജസ്ഥാൻ റോയൽസിനെ അഞ്ച് സീസണുകളിൽ നയിച്ച സഞ്ജു, 2022-ൽ ടീമിനെ റണ്ണേഴ്സ് അപ്പ് സ്ഥാനത്തെത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചിരുന്നു. നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിലും ഐപിഎല്ലിലും തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണ് സഞ്ജു.

തകര്‍പ്പന്‍ ഫോമില്‍ സഞ്ജു

ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് സഞ്ജു. 11 മത്സരങ്ങളില്‍ നിന്ന് 430 റണ്‍സ് നേടിയ താരം ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ 11-ാമതാണ്. 53.75 ആണ് ഈ സീസണിലെ ഇതുവരെയുള്ള ആവറേജ്. രണ്ട് സെഞ്ചുറിയും, ഒരു അര്‍ധ സെഞ്ചുറിയും നേടി. ഈ സീസണില്‍ ഇതുവരെ രണ്ട് സെഞ്ചുറി നേടിയ ഏക താരവും സഞ്ജുവാണ്.

ഇന്ന് ലഖ്‌നൗ-ചെന്നൈ പോരാട്ടം

അതേസമയം, സഞ്ജു ഇന്ന് വീണ്ടും കളത്തിലിറങ്ങും. ചെന്നൈ സൂപ്പര്‍ കിങ്‌സും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരം രാത്രി 7.30-ന് ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കും. പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ചെന്നൈയ്ക്ക് വിജയം അനിവാര്യമാണ്. ലഖ്‌നൗ ഇതിനകം പുറത്തായിക്കഴിഞ്ഞു.

English Summary

Ravi Shastri backs Sanju Samson to become India’s future T20I captain. He praised Samson’s leadership experience and recent batting consistency. Samson was the ‘Player of the Tournament’ in India’s recent World Cup win. Shastri believes Samson’s maturity makes him a certain pick for the team.

Follow Us
മഴക്കാല രോഗങ്ങളെ തുരത്താൻ കരിഞ്ചീരകം ഉപയോഗിക്കാം
പച്ചക്കറി പച്ചയ്ക്ക് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്..
വിഡി സതീശന്റെ ആസ്തി ഒരു കോടിയിലേറെ, കടം ലക്ഷങ്ങളും
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്