IPL 2026 Qualifier 1: പട നയിച്ച് പാട്ടീദാര്‍; ആദ്യ ക്വാളിഫയറില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

Royal Challengers Bengaluru vs Gujarat Titans: ഐപിഎല്‍ 2026-ലെ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് മികച്ച സ്‌കോര്‍. അര്‍ധ സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്റെ ബാറ്റിങ് കരുത്താണ് ആര്‍സിബിക്ക് തുണയായത്. ക്രീസിലെത്തിയ മിക്ക ബാറ്റര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തു.

IPL 2026 Qualifier 1: പട നയിച്ച് പാട്ടീദാര്‍; ആദ്യ ക്വാളിഫയറില്‍ ആര്‍സിബിക്ക് കൂറ്റന്‍ സ്‌കോര്‍

Rajat Patidar

Updated On: 

26 May 2026 | 09:27 PM

ധര്‍മ്മശാല: ഐപിഎല്‍ 2026-ലെ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് കൂറ്റന്‍ സ്‌കോര്‍. പുറത്താകാതെ 33 പന്തില്‍ 93 റണ്‍സ് നേടിയ ക്യാപ്റ്റന്‍ രജത് പാട്ടീദാര്‍ തീര്‍ത്ത വെടിക്കെട്ടിന്റെ കരുത്തില്‍ 254 റണ്‍സാണ് ആര്‍സിബി അടിച്ചുകൂട്ടിയത്. ഒമ്പത് സിക്‌സറുകളും, അഞ്ച് ഫോറുകളും അടങ്ങുന്നതായിരുന്നു ആര്‍സിബി ക്യാപ്റ്റന്റെ മാസ്മരിക പ്രകടനം. സ്‌ട്രൈക്ക് റേറ്റ് 281.82. ക്രീസിലെത്തിയ മിക്ക ബാറ്റര്‍മാരും മികച്ച പ്രകടനം പുറത്തെടുത്തതും ആര്‍സിബിക്ക് തുണയായി.

പരിക്കില്‍ നിന്ന് മുക്തനായി ഫിറ്റ്‌നസ് വീണ്ടെടുത്തെങ്കിലും ഫിള്‍ സാള്‍ട്ടിനെ നിര്‍ണായക മത്സരത്തില്‍ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. വെങ്കടേഷ് അയ്യരാണ് സാള്‍ട്ടിന് പകരം വിരാട് കോലിക്കൊപ്പം ഓപ്പണ്‍ ചെയ്തത്. കോലിയെ സാക്ഷിയാക്കി വെങ്കടേഷ് തുടക്കം മുതല്‍ തകര്‍ത്തടിച്ചു. കാഗിസോ റബാദ എറിഞ്ഞ രണ്ടാം ഓവറിലെ അവസാന പന്തില്‍ പുറത്തായെങ്കിലും ആര്‍സിബിക്ക് മികച്ച തുടക്കം നല്‍കാന്‍ വെങ്കടേഷിന് സാധിച്ചു. ഏഴു പന്തില്‍ 19 റണ്‍സാണ് താരം നേടിയത്.

ആര്‍സിബി ക്യാപ്റ്റന്റെ പ്രകടനം

രണ്ടാം വിക്കറ്റിലെ കോലി-ദേവ്ദത്ത് പടിക്കല്‍ കൂട്ടുക്കെട്ടും ആര്‍സിബിക്ക് കരുത്ത് പകര്‍ന്നു. തുടക്കം കരുതലോടെയായിരുന്നെങ്കിലും, പിന്നീട് കോലിയും തകര്‍ത്തടിച്ച് തുടങ്ങി. ആര്‍സിബിയുടെ സ്‌കോര്‍ 93-ല്‍ എത്തിയപ്പോഴാണ് കോലി പുറത്തായത്. 25 പന്തില്‍ 43 റണ്‍സെടുത്ത കോലിയെ ജേസണ്‍ ഹോള്‍ഡര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

തൊട്ടുപിന്നാലെ 19 പന്തില്‍ 39 റണ്‍സെടുത്ത പടിക്കലിനെയും ഹോള്‍ഡര്‍ മടക്കി അയച്ചു. നാലാം വിക്കറ്റില്‍ പട്ടീദാറും, ക്രുണാല്‍ പാണ്ഡ്യയും 95 റണ്‍സിന്റെ പാര്‍ട്ട്ണര്‍ഷിപ്പാണ് കെട്ടിപ്പൊക്കിയത്. 28 പന്തില്‍ 43 റണ്‍സെടുത്ത ക്രുണാലിനെ റബാദ പുറത്താക്കി. അഞ്ച് പന്തില്‍ നാലു റണ്‍സെടുത്ത ടിം ഡേവിഡ് മാത്രമാണ് ആര്‍സിബി നിരയില്‍ നിരാശപ്പെടുത്തിയത്. അഞ്ച് പന്തില്‍ 15 റണ്‍സുമായി ജിതേഷ് ശര്‍മ പട്ടീദാറിനൊപ്പം പുറത്താകാതെ നിന്നു.

Follow Us
പേടിസ്വപ്നം കണ്ടു ഭയക്കേണ്ട പരിഹാരം ഇതാ
നല്ല ഉറക്കം കിട്ടാന്‍ രാത്രിയില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
പല്ലി ദേഹത്ത് വീണാല്‍ മരണമോ അതോ ഭാഗ്യമോ?
മുഖത്ത് വെളിച്ചെണ്ണ പുരട്ടാറുണ്ടോ? ഇതറിയണം
കുന്നംകുളത്ത് നിർത്തിട്ടിരുന്ന ഓട്ടോയിലേക്ക് കാർ ഇടിച്ചു കയറി, 3 പേർക്ക് പരിക്ക്
കാർ നിയന്ത്രണം വിട്ടു, വഴി നിന്നയാൾക്കും വീട്ടിൽ ഇരുന്ന കുട്ടിക്കും പരിക്ക്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു