Vaibhav Sooryavanshi: വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുന്നത് ഐപിഎല്ലിലെ ആ നിയമം; നിരീക്ഷണവുമായി മുന്‍ താരം

Sanjay Manjrekar Critiques IPL’s Impact Player Rule : വൈഭവ് സൂര്യവംശി ഇമ്പാക്ട് പ്ലെയറായി മാത്രം കളിക്കുന്നത് താരത്തിന്റെ ഒരു സമ്പൂർണ്ണ ക്രിക്കറ്ററെന്ന നിലയിലുള്ള വളർച്ചയെ ബാധിക്കുമെന്ന് സഞ്ജയ് മഞ്ജരേക്കർ. ഇമ്പാക്ട് സബ്സ്റ്റിറ്റ്യൂട്ട് നിയമം നിർത്തലാക്കണമെന്ന് ആഗ്രഹിക്കുന്നതെന്നും സഞ്ജയ് മഞ്ജരേക്കർ.

Vaibhav Sooryavanshi: വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുന്നത് ഐപിഎല്ലിലെ ആ നിയമം; നിരീക്ഷണവുമായി മുന്‍ താരം

വൈഭവ് സൂര്യവംശി

Published: 

12 May 2026 | 09:50 PM

Impact Player Rule: വെറും 15 വയസിനുള്ളില്‍ ലോകം അറിയുന്ന ക്രിക്കറ്റ് താരമാകാന്‍ വൈഭവ് സൂര്യവംശിക്ക് സാധിച്ചു. ഐപിഎല്ലിലും, അണ്ടര്‍ 19 ക്രിക്കറ്റിലുമടക്കം കളിക്കുന്ന ഏത് ടൂര്‍ണമെന്റിലും തകര്‍പ്പന്‍ പ്രകടനമാണ് ഈ കുട്ടിത്താരം പുറത്തെടുക്കുന്നത്. ഇന്ത്യയുടെ സീനിയര്‍ ടീമില്‍ വൈഭവ് ഉടന്‍ അരങ്ങേറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വൈഭവിനെ പരിഗണിച്ചേക്കുമെന്ന് സൂചനയുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ വൈഭവ് പല മത്സരങ്ങളിലും ഇമ്പാക്ട് പ്ലയറായാണ് കളിക്കുന്നത്. വൈഭവ് സൂര്യവംശി ഇമ്പാക്ട് പ്ലെയറായി മാത്രം കളിക്കുന്നത് താരത്തിന്റെ ഒരു സമ്പൂർണ്ണ ക്രിക്കറ്ററെന്ന നിലയിലുള്ള വളർച്ചയെ ബാധിക്കുമെന്ന് മുൻ ഇന്ത്യൻ താരവും പ്രശസ്ത കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

ഐപിഎല്ലില്‍ കളിക്കുമ്പോൾ സൂര്യവംശിയെ പലപ്പോഴും ഫീൽഡിംഗിൽ കാണാറില്ല. അപൂര്‍വമായി മാത്രമാണ് താരം ഫീല്‍ഡ് ചെയ്യുന്നത് കാണാറുള്ളത്. രാജസ്ഥാന്‍ റോയല്‍സ്‌ മാനേജ്‌മെന്റ് താരത്തെ ഒരു പ്യുവർ ബാറ്ററായി മാത്രമാണ് ഉപയോഗിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ്‌ ഫീൽഡ് ചെയ്യാനിറങ്ങുമ്പോൾ വൈഭവ് സൂര്യവംശി പലപ്പോഴും ഡഗ്ഔട്ടിലാണ് ഇരിക്കാറുള്ളത്. ഒരു ഫീൽഡർ എന്ന നിലയിൽ സൂര്യവംശിയുടെ വികാസത്തെ ഇത് തടസ്സപ്പെടുത്തുന്നു എന്നാണ് മഞ്ജരേക്കറുടെ നിരീക്ഷണം.

ഇമ്പാക്ട് സബ് നിയമം വേണ്ട

ഈ ഒരു കാരണം കൊണ്ട് തന്നെ ഇമ്പാക്ട് സബ്സ്റ്റിറ്റ്യൂട്ട് നിയമം നിർത്തലാക്കണമെന്ന് താന്‍ ആഗ്രഹിക്കുന്നുവെന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു. വൈഭവ് സൂര്യവംശിയുടെ ഒരു വശം മാത്രം കാണാനാണോ നമ്മൾ ആഗ്രഹിക്കുന്നതെന്നും, മികച്ച രീതിയിൽ ബാറ്റ് ചെയ്യുന്നതോടൊപ്പം നന്നായി ഫീൽഡ് ചെയ്യുകയും ചെയ്യുന്നവനല്ലേ ഒരു യഥാർത്ഥ ക്രിക്കറ്ററെന്നും അദ്ദേഹം ചോദിച്ചു.

Also Read: Punjab Kings: പഞ്ചാബിന്റെ തോല്‍വിക്ക് പിന്നില്‍ ക്യാപ്റ്റന്‍ ശ്രേയസോ? ചഹലിനെ ഉപയോഗിക്കാത്തത് ആന മണ്ടത്തരം

“മുൻകാലങ്ങളിൽ നമ്മൾ ഇൻസമാം ഉൽ ഹഖിനെ അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ പേരിൽ ബഹുമാനിച്ചിരുന്നു, എന്നാൽ അതോടൊപ്പം തന്നെ ഒരു ഫീൽഡർ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രകടനവും നമ്മൾ കണ്ടിരുന്നു. അത് ആ താരത്തെ കൃത്യമായി വിലയിരുത്താൻ സഹായിച്ചിരുന്നു. ഒരാളുടെ സിക്സറടിക്കാനുള്ള കഴിവ് മാത്രം നോക്കി ആറ് പന്തുകൾ കളിക്കാൻ അവസരം നൽകുകയും മറ്റ് വശങ്ങൾ അവഗണിക്കുകയും ചെയ്യുന്നത് ശരിയല്ല”-സ്‌പോർട്‌സ്റ്റാറിന്റെ ഇൻസൈറ്റ് എഡ്ജ് പോഡ്‌കാസ്റ്റിൽ സഞ്ജയ് മഞ്ജരേക്കർ പറഞ്ഞു.

ഒരു താരത്തിന്റെ മൂന്ന് ഡൈമെന്‍ഷനും കാണണമെന്ന് താന്‍ പ്രതീക്ഷിക്കുന്നില്ല. സൂര്യവംശി ഗ്രൗണ്ടിലിറങ്ങി ഫീൽഡ് ചെയ്യുന്നതും സമ്മർദ്ദഘട്ടങ്ങളെ അതിജീവിക്കുന്നതും കാണാൻ ആഗ്രഹിക്കുന്നു. അദ്ദേഹം ഒരു മികച്ച ബാറ്ററാണെങ്കിലും ഫീൽഡിംഗിൽ ഒരു ചെറിയ പോരായ്മ ഉണ്ടെങ്കിൽ, അത് ഗ്രൗണ്ടിൽ പരീക്ഷിക്കപ്പെടണം. ഫീൽഡർമാർ ഒരു ക്യാച്ച് ഡ്രോപ്പ് ചെയ്യുമ്പോഴുണ്ടാകുന്ന മാനസിക സമ്മർദ്ദം അനുഭവിച്ചിട്ടുള്ളതാണ്. ബാറ്റിംഗ് കഴിഞ്ഞു വിശ്രമിക്കാൻ പോകുന്നത് ആ സമ്മർദ്ദത്തെ ഇല്ലാതാക്കുന്നു. ഉയർന്ന തലത്തിലുള്ള മത്സരങ്ങൾ ഇത്ര എളുപ്പമാകാൻ പാടില്ലെന്നും സഞ്ജയ് മഞ്ജരേക്കർ അഭിപ്രായപ്പെട്ടു.

Engish Summary

Vaibhav Sooryavanshi is a 15-year-old batting prodigy for Rajasthan Royals. Sanjay Manjrekar fears the Impact Player rule is hurting his growth as a cricketer. The rule allows him to bat without ever having to field. Manjrekar believes this makes the game too easy and limits his development.

Follow Us
ഇന്ധന ഉപയോഗം കുറയ്ക്കാന്‍ എന്തെല്ലാം ചെയ്യാം?
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്