സഞ്ജു- അഭിഷേക് കൂട്ടുകെട്ട് മുഖ്യം, ഫോമിലാണെങ്കിലും വൈഭവിനെ ടീമിൽ എടുക്കാനാകാത്ത സാഹചര്യമെന്ന് ഗംഭീർ
Gautam Gambhir's latest comments on Sanju Samson, Abhishek Sharma, and Vaibhav Suryavanshi: ജിയോസ്റ്റാറിന്റെ 'ഫോളോ ദി ബ്ലൂസ്: ഗൗതം ഗംഭീർ അൺഫിൽറ്റേർഡ്' എന്ന പരിപാടിയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെപ്പറ്റി ഗംഭീർ പറഞ്ഞ വാക്കുകൾ വീണ്ടും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്. മികച്ച ഫോമിലാണെങ്കിൽ പോലും വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് വൈഭവിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ഗംഭീർ വെളിപ്പെടുത്തുന്നു
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ട് എതിർ ടീമുകൾക്ക് മാത്രമല്ല, കോച്ച് ഗൗതം ഗംഭീറിനും വലിയ വെല്ലുവിളി ഉയർത്തുന്നു. മികച്ച താരങ്ങളുടെ സമ്പന്നത കൊണ്ട് ആരെ തള്ളണം, ആരെ കൊള്ളണം എന്നതാണ് ഗംഭീറിനെ അലട്ടുന്ന വെല്ലുവിളി. ഇത് സംബന്ധിച്ച് നേരിട്ട പ്രതിസന്ധികളെക്കുറിച്ച് ഇതിനകം തന്നെ പലപ്പോഴായി ഗംഭീർ പ്രതികരിച്ചിട്ടുമുണ്ട്. ഇപ്പോൾ ജിയോസ്റ്റാറിന്റെ ‘ഫോളോ ദി ബ്ലൂസ്: ഗൗതം ഗംഭീർ അൺഫിൽറ്റേർഡ്’ എന്ന പരിപാടിയിൽ ഇന്ത്യൻ ടീമിന്റെ ഓപ്പണിങ് കൂട്ടുകെട്ടിനെപ്പറ്റി ഗംഭീർ പറഞ്ഞ വാക്കുകൾ വീണ്ടും ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചയായിരിക്കുകയാണ്. മികച്ച ഫോമിലാണെങ്കിൽ പോലും വൈഭവ് സൂര്യവംശിക്ക് തുടർച്ചയായി അവസരങ്ങൾ നൽകുന്നതിൽ ചില ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് വൈഭവിനോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്ന് ഗംഭീർ വെളിപ്പെടുത്തുന്നു.
ടി20 ക്രിക്കറ്റിൽ സഞ്ജു സാംസണും അഭിഷേക് ശർമ്മയും ഓപ്പണർമാരെന്ന നിലയിൽ കഴിഞ്ഞ ഒന്നര-രണ്ടു വർഷമായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ഈ കൂട്ടുകെട്ടിനെ പെട്ടെന്ന് മാറ്റാൻ സാധിക്കില്ലെന്ന് ഗംഭീർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിലെ സമ്മർദ്ദങ്ങളോ പുറത്തുനിന്നുള്ള ചർച്ചകളോ അല്ല പ്ലെയിങ് ഇലവനെ തീരുമാനിക്കുന്നത്. ഡ്രസിങ് റൂമിലെ നിലവിലെ സാഹചര്യവും ക്യാപ്റ്റന്റെയും കോച്ചിന്റെയും തീരുമാനവുമാണ് പ്രധാനമെന്നും ഗംഭീർ പറഞ്ഞു.
വൈഭവിന് അവസരം നൽകിയാൽ ഒഴിവാക്കപ്പെടുന്നത് സഞ്ജുവോ അഭിഷേകോ ആയിരിക്കും. അത് ആ താരങ്ങളോട് ചെയ്യുന്ന അനീതിയാകും. അതിനാൽ ഡ്രസിങ് റൂമിൽ കളിക്കാർക്ക് സുരക്ഷിതത്വം നൽകുന്നതിന്റെ ഭാഗമായി വൈഭവ് തന്റെ അവസരത്തിനായി കാത്തിരിക്കേണ്ടതുണ്ട് എന്ന് ഗംഭീർ വ്യക്തമാക്കി. ഡ്രസ്സിംഗ് റൂമിലുള്ളവരിൽ ആർക്കാണ് മത്സരം ജയിപ്പിക്കാൻ കഴിയുക, അല്ലെങ്കിൽ കോച്ചിനും ക്യാപ്റ്റനും ആരെയാണ് മികച്ചതായി തോന്നുന്നത്, ആരാണ് ദീർഘകാലമായി മികച്ച പ്രകടനം നടത്തുന്നത് എന്നിവയെ ആശ്രയിച്ചാണ് ടീം തെരഞ്ഞെടുപ്പ് തീരുമാനിക്കുന്നത്,” – ഗംഭീർ പറഞ്ഞു.
സൂര്യവംശിക്ക് ടീമിൽ അവസരം നൽകിയാൽ, അഭിഷേക് അല്ലെങ്കിൽ സഞ്ജു എന്നിങ്ങനെ ഒഴിവാക്കപ്പെടുന്ന താരത്തോട് അതിന് ന്യായീകരണം നൽകുക ബുദ്ധിമുട്ടായിരിക്കുമെന്ന് ഗംഭീർ പറഞ്ഞു. “ഇന്ന് വൈഭവ് കളിക്കുകയാണെങ്കിൽ, അഭിഷേക് അല്ലെങ്കിൽ സഞ്ജു – ആരെയാണോ നമ്മൾ ഒഴിവാക്കുന്നത്, അവരുമായി എനിക്ക് കടുപ്പമേറിയൊരു സംഭാഷണം നടത്തേണ്ടി വരും. അതിനാൽ, കഴിഞ്ഞ ഒന്നര-രണ്ട് വർഷമായി വലിയ സ്വാധീനം ചെലുത്തിയ ഒരു കൂട്ടുകെട്ടിനെ പെട്ടെന്ന് അവഗണിക്കാനാവില്ല”- എന്നായിരുന്നു ഗംഭീറിന്റെ വാക്കുകൾ.
”കായിക ചരിത്രത്തിൽ ഒരു ലോകകപ്പിൽ നിന്ന് അടുത്ത ലോകകപ്പിലേക്ക് തോൽവി അറിയാതെ കുതിക്കുകയും വീണ്ടും കിരീടം നേടുകയും ചെയ്ത ഒരു ടീമും ഉണ്ടായിട്ടില്ല. പെട്ടെന്നുണ്ടാകുന്ന ഒരു മോശം പരമ്പരയോ ഇടയ്ക്കുണ്ടാകുന്ന മൂന്ന് മോശം മത്സരങ്ങളോ ഒരു താരത്തെയോ ടീമിനെയോ മോശക്കാരാക്കുന്നില്ല. അതിനാൽ, ആ തുടർച്ച നിലനിർത്തുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായിരുന്നു,” എന്ന് ഗംഭീർ ആവർത്തിച്ചു.
English Summary
Coach Gautam Gambhir reveals that, despite Vaibhav Suryavanshi being in excellent form, there are challenges in consistently providing him with opportunities, and he has communicated this directly to the player. Giving Vaibhav a chance would mean dropping either Sanju or Abhishek, which would be unfair to them. Therefore, Gambhir clarified that Vaibhav needs to wait for his opportunity, emphasizing the importance of fostering a sense of security among players in the dressing room.