Sanju Samson: ആ നേട്ടം അഞ്ച് റണ്‍സ് അകലെ മാത്രം; ‘സ്വപ്‌നസാക്ഷാത്കാര’ത്തിന് സഞ്ജുവിന് ആദ്യം കിട്ടേണ്ടത് അവസരം

Sanju Samson Special Milestone: ടി20യില്‍ ആയിരം റണ്‍സ് എന്ന സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനൊരുങ്ങി മലയാളി താരം സഞ്ജു സാംസണ്‍. 1,000 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി വെറും അഞ്ച് റണ്‍സ് മാത്രം മതി

Sanju Samson: ആ നേട്ടം അഞ്ച് റണ്‍സ് അകലെ മാത്രം; സ്വപ്‌നസാക്ഷാത്കാരത്തിന് സഞ്ജുവിന് ആദ്യം കിട്ടേണ്ടത് അവസരം

Sanju Samson, Jitesh Sharma

Published: 

09 Dec 2025 10:49 AM

രാജ്യാന്തര ടി20യില്‍ ആയിരം റണ്‍സ് എന്ന സ്വപ്‌നതുല്യമായ നേട്ടം കൈവരിക്കാനൊരുങ്ങി മലയാളി താരം സഞ്ജു സാംസണ്‍. 1,000 റണ്‍സ് തികയ്ക്കാന്‍ സഞ്ജുവിന് ഇനി വെറും അഞ്ച് റണ്‍സ് മാത്രം മതി. 51 മത്സരങ്ങളിലെ 43 ഇന്നിങ്‌സുകളില്‍ നിന്നായി 995 റണ്‍സാണ് സഞ്ജു ഇതുവരെ നേടിയത്. മൂന്ന് വീതം സെഞ്ചുറികളും, അര്‍ധ സെഞ്ചുറികളുമാണ് സമ്പാദ്യം. ഇതില്‍ രണ്ട് സെഞ്ചുറികളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു. 111 ആണ് ഉയര്‍ന്ന സ്‌കോര്‍.

എന്നാല്‍ ആയിരം റണ്‍സ് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഞ്ജുവിന് പ്ലേയിങ് ഇലവനില്‍ അവസരമുണ്ടാകുമോയെന്നതാണ് പ്രധാന ചോദ്യം. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസരം കിട്ടിയപ്പോഴെല്ലാം മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് സഞ്ജു. പക്ഷേ, കാലം മാറി. അന്ന് ഓപ്പണറായിരുന്ന സഞ്ജുവിന് ഇപ്പോള്‍ മധ്യനിരയിലാണ് സ്ഥാനം.

വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ടീമിലുള്ളതിനാല്‍ ഓപ്പണിങ് പൊസിഷനിലേക്കുള്ള തിരിച്ചുപോക്ക് സഞ്ജുവിന് അസാധ്യമാണ്. മധ്യനിരയില്‍ ജിതേഷ് ശര്‍മയെ പരിഗണിക്കാനുള്ള സാധ്യതകളാണ് സഞ്ജു നേരിടുന്ന വെല്ലുവിളി. ഓസീസിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അവസാന മൂന്നെണ്ണത്തിലും ജിതേഷാണ് വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തുന്നത്. ആ നയം പ്രോട്ടീസിനെതിരെയും തുടര്‍ന്നാല്‍ സഞ്ജുവിന് തിരിച്ചടിയാകും.

Also Read: Sanju Samson: സഞ്ജു സാംസണ്‍ അകത്തോ, പുറത്തോ? ആദ്യ ടി20യില്‍ ആരാകും വിക്കറ്റ് കീപ്പര്‍?

സൂര്യയുടെ വാക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത്‌

സഞ്ജുവിന് മതിയായ അവസരങ്ങള്‍ നല്‍കിയെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പറഞ്ഞത്. പലതരത്തില്‍ സൂര്യയുടെ ഈ പരാമര്‍ശം വ്യാഖാനിക്കാമെന്നതാണ് പ്രശ്‌നം. എന്നാല്‍ സൂര്യ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. സഞ്ജു ഏത് നമ്പറിലും ബാറ്റ് ചെയ്യാന്‍ തയ്യാറാണെന്നും, താരത്തെപോലെയുള്ളവര്‍ ടീമിന്റെ ഭാഗമാകുന്നത് സന്തോഷകരമാണെന്നുമായിരുന്നു സൂര്യ പറഞ്ഞത്. മധ്യനിരയില്‍ സഞ്ജു കളിക്കുമെന്ന സൂചന ഒളിപ്പിക്കുന്നതാണ് സൂര്യയുടെ ഈ പരാമര്‍ശമെന്നാണ് ആരാധകപക്ഷം.

ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീറിന്റെ ശമ്പളമെത്ര?
കള്ളവോട്ട് ചെയ്താൽ ജയിലോ പിഴയോ, ശിക്ഷ എങ്ങനെ ?
നോൺവെജ് മാത്രം കഴിച്ചു ജീവിച്ചാൽ സംഭവിക്കുന്നത്?
വിര ശല്യം ബുദ്ധിമുട്ടിക്കുന്നുണ്ടോ? പരിഹാരമുണ്ട്‌
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന
രണ്ടര അടി നീളമുള്ള മീശ
പ്രൊസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു
നായ പേടിപ്പിച്ചാൽ ആന കുലുങ്ങുമോ