Sanju Samson: പെട്ടെന്നൊരു മാറ്റം വരുത്താന്‍ കഴിയില്ല, ഓപ്പണിങ്ങിൽ സഞ്ജു തന്നെ; പിന്തുണച്ച് പൂജാര
Pujara Backs Sanju Samson To Open For India: സഞ്ജുവിന്റെ നിലവിലെ ഫോമാണ് അദ്ദേഹത്തെ ഓപ്പണറായി നിലനിര്‍ത്താനുള്ള പ്രധാന കാരണമായി പൂജാര ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ലഭിച്ച അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിച്ച സഞ്ജു ആത്മവിശ്വാസത്തിലാണ്. ഈ ഘട്ടത്തില്‍ താരത്തെ ബാറ്റിങ് ഓര്‍ഡറില്‍ നിന്ന് മാറ്റുന്നത് ടീമിന് ഗുണകരമാകില്ലെന്നാണ് പൂജാരയുടെ അഭിപ്രായം.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണറായി സഞ്ജു സാംസണെ തന്നെ തുടരണമെന്ന് മുന്‍ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. നിലവില്‍ മികച്ച ഫോമിലുള്ള താരത്തെ മാറ്റി മറ്റൊരാളെ പരീക്ഷിക്കുന്നത് ഉചിതമല്ലെന്നാണ് പൂജാരയുടെ നിലപാട്. ടീമിലെ യുവതാരങ്ങള്‍ക്ക് അവസരം നല്‍കേണ്ടത് പ്രധാനമാണെങ്കിലും അതിനായി പെട്ടെന്ന് ബാറ്റിങ് ക്രമത്തില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
മികച്ച ഫോമില്‍ സഞ്ജു
സഞ്ജുവിന്റെ നിലവിലെ ഫോമാണ് അദ്ദേഹത്തെ ഓപ്പണറായി നിലനിര്‍ത്താനുള്ള പ്രധാന കാരണമായി പൂജാര ചൂണ്ടിക്കാട്ടുന്നത്. അടുത്തിടെ ലഭിച്ച അവസരങ്ങള്‍ മികച്ച രീതിയില്‍ ഉപയോഗിച്ച സഞ്ജു ആത്മവിശ്വാസത്തിലാണ്. ഈ ഘട്ടത്തില്‍ താരത്തെ ബാറ്റിങ് ഓര്‍ഡറില്‍ നിന്ന് മാറ്റുന്നത് ടീമിന് ഗുണകരമാകില്ലെന്നാണ് പൂജാരയുടെ അഭിപ്രായം.
ഒരു താരത്തെ മികച്ച പ്രകടനം നടത്തിയതിന്റെ പേരില്‍ ടീമില്‍ ഉള്‍പ്പെടുത്തുകയും പിന്നീട് മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നതിനായി പെട്ടെന്ന് മാറ്റിനിര്‍ത്തുകയും ചെയ്യുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വൈഭവിന് അവസരങ്ങള്‍ ഇനിയും ലഭിക്കും
വൈഭവ് സൂര്യവംശിയെ പോലുള്ള യുവതാരങ്ങള്‍ക്ക് ഭാവിയില്‍ ധാരാളം അവസരങ്ങള്‍ ലഭിക്കുമെന്ന് പൂജാര പറഞ്ഞു. ഇന്ത്യയുടെ ടി20 മത്സരങ്ങളുടെ എണ്ണം പരിഗണിക്കുമ്പോള്‍ വൈഭവിന് തന്റെ കഴിവ് തെളിയിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ മുന്നിലുണ്ടാകും. ദേശീയ ടീമിനൊപ്പമുള്ള സമയം തന്നെ വൈഭവിന് വലിയ പഠനാനുഭവമാകുമെന്നും പൂജാര അഭിപ്രായപ്പെട്ടു. സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂമില്‍ തുടരുന്നത് യുവതാരത്തിന്റെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also Read: IND vs WI: സെഞ്ചുറിയുമായി ശ്രേയസ്; ആദ്യ ടി20യില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
അഭിഷേകിലും പ്രതീക്ഷ
വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ അഭിഷേക് ശര്‍മയ്ക്ക് നിര്‍ണായക പങ്കുവഹിക്കാനാകുമെന്നും പൂജാര വിലയിരുത്തി. പ്രത്യേകിച്ച് വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ റോസ്റ്റണ്‍ ചേസിനെതിരെ അഭിഷേക് എങ്ങനെ ബാറ്റ് ചെയ്യുന്നു എന്നതും ശ്രദ്ധേയമാകും. സ്പിന്നിനെതിരെ ചില സമയങ്ങളില്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടിട്ടുണ്ടെങ്കിലും അഭിഷേക് അതില്‍ നിന്ന് മെച്ചപ്പെട്ടുവെന്നാണ് പൂജാരയുടെ വിലയിരുത്തല്‍. ആക്രമണാത്മക ബാറ്റിങ്ങിലൂടെ മത്സരത്തിന്റെ ഗതി മാറ്റാന്‍ കഴിയുന്ന താരമാണ് അഭിഷേക് എന്നും അദ്ദേഹം പറഞ്ഞു.
തിലക് വര്‍മ്മയുടെ വളര്‍ച്ചയും ശ്രദ്ധേയം
ഇന്ത്യന്‍ ടീമിലെ മറ്റൊരു പ്രധാന താരം തിലക് വര്‍മ്മയാണെന്നും പൂജാര ചൂണ്ടിക്കാട്ടി. മത്സരത്തിന്റെ സാഹചര്യത്തിനനുസരിച്ച് ബാറ്റിങ് ശൈലി മാറ്റാന്‍ കഴിയുന്നതാണ് തിലകിന്റെ പ്രധാന സവിശേഷത. ആദ്യ ഘട്ടത്തില്‍ വിക്കറ്റുകള്‍ നഷ്ടപ്പെട്ടാല്‍ ഇന്നിങ്‌സ് പുനര്‍നിര്‍മിക്കാനും അവസാന ഓവറുകളില്‍ ആക്രമിച്ച് കളിക്കാനും തിലകിന് സാധിക്കുന്നുണ്ട്. ടീമിന്റെ മധ്യനിരയില്‍ മാത്രമല്ല, ഫിനിഷറായും തിലക് കൂടുതല്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുണ്ടെന്നും പൂജാര വിലയിരുത്തി.
English Summary
Cheteshwar Pujara has backed Sanju Samson to continue opening for India, saying the team should not make a sudden change when the Kerala batter is in good form. He also believes young players will get opportunities in the future.