Sanju Samson: കേരള ടീമിനെ കരകയറ്റാൻ സഞ്ജു എത്തുന്നു; വിജയ് ഹസാരെയിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കും

Sanju Samson To Play VHT Matches: വിജയ് ഹസാരെ ട്രോഫിയ്ക്കുള്ള കേരള ടീമിലേക്ക് സഞ്ജു സാംസൺ. വരുന്ന മത്സരങ്ങളിൽ താരം കളിച്ചേക്കുമെന്നാണ് വിവരം.

Sanju Samson: കേരള ടീമിനെ കരകയറ്റാൻ സഞ്ജു എത്തുന്നു; വിജയ് ഹസാരെയിലെ ഇനിയുള്ള മത്സരങ്ങളിൽ കളിച്ചേക്കും

സഞ്ജു സാംസൺ

Published: 

02 Jan 2026 | 08:54 PM

കേരളത്തിൻ്റെ വിജയ് ഹസാരെ ട്രോഫി ടീമിലേക്ക് സഞ്ജു സാംസൺ എത്തുന്നു. ഇതുവരെ കളിച്ച നാല് മത്സരങ്ങളിൽ രണ്ടെണ്ണം മാത്രം വിജയിച്ച കേരളം നോക്കൗട്ടിലെത്താനുള്ള സാധ്യതകൾ വളരെ വളരെ വിരളമാണ്. എങ്കിലും കേരളത്തിൻ്റെ സാധ്യത നിലനിർത്താൻ സഞ്ജുവിൻ്റെ വരവ് സഹായിക്കുമെന്നാണ് പ്രതീക്ഷ.

ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെട്ട താരങ്ങൾ വിജയ് ഹസാരെ ടൂർണമെൻ്റിലെ അവസാന രണ്ട് മത്സരങ്ങളിലേ കളിക്കാവൂ എന്നാണ് ബിസിസിഐയുടെ നിർദ്ദേശം. അതുകൊണ്ടാണ് താരം ഇതുവരെ കേരളത്തിനായി കളിക്കാൻ ഇറങ്ങാതിരുന്നത്. ഇനി മൂന്ന് മത്സരങ്ങൾ കൂടിയാണ് കേരളത്തിന് അവശേഷിക്കുന്നത്. ജനുവരി മൂന്നിന് ഝാർഖണ്ഡ്, ആറിന് പുതുച്ചേരി, എട്ടിന് തമിഴ്നാട് എന്നീ ടീമുകളാണ് കേരളത്തിൻ്റെ എതിരാളികൾ. ഇതിൽ പുതുച്ചേരിക്കും തമിഴ്നാടിനുമെതിരെ സഞ്ജു കളിച്ചേക്കും.

Also Read: Sanju Samson: സഞ്ജുവടക്കമുള്ളവർ സൂക്ഷിക്കണം; ടി20 ലോകകപ്പ് സ്‌ക്വാഡിൽ മാറ്റം വരുത്താൻ അനുമതി

എലീറ്റ് ഗ്രൂപ്പ് എയിൽ നാലാം സ്ഥാനത്താണ് കേരളം ഉള്ളത്. മധ്യപ്രദേശ്, കർണാടക, ഝാർഖണ്ഡ് ടീമുകളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ. ഇതിൽ മധ്യപ്രദേശിനും കർണാടകയ്ക്കും നാല് ജയം വീതമുണ്ട്. ഝാർഖണ്ഡിന് മൂന്ന് ജയം. അതിനാൽ അടുത്ത കളി ഝാർഖണ്ഡിനെ തോൽപിക്കാൻ കഴിഞ്ഞെങ്കിലേ കേരളത്തിന് പ്ലേ ഓഫ് പ്രതീക്ഷയെങ്കിലും നിലനിർത്താൻ കഴിയൂ.

ത്രിപുരയെ 145 റൺസിന് തകർത്താണ് കേരളം ടൂർണമെൻ്റ് ആരംഭിച്ചത്. രണ്ടാമത്തെ കളി കർണാടകയ്ക്കെതിരെ എട്ട് വിക്കറ്റിന് തോറ്റു. മധ്യപ്രദേശിനെതിരായ മൂന്നാമത്തെ കളി കേരളം അലക്ഷ്യമായി ജയം വലിച്ചെറിഞ്ഞു. 215 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന കേരളം 47 റൺസിനാണ് മുട്ടുമടക്കിയത്. രാജസ്ഥാനെതിരായ കഴിഞ്ഞ കളി പക്ഷേ, കേരളം ആവേശജയം നേടി. അവസാന പന്ത് വരെ നീണ്ട പോരാട്ടത്തിൽ 343 റൺസ് മറികടന്ന് രണ്ട് വിക്കറ്റിനായിരുന്നു കേരളത്തിൻ്റെ ജയം.

 

 

ഡെലൂലൂ, ബെഞ്ചിംഗ്...കുഴപ്പിക്കും ഈ ജെൻസി വാക്കുകൾ
യുനസ്കോ പട്ടികയിലുള്ള ഏഴ് വിഭവങ്ങൾ
കടുത്ത ചുമയും തടയാം, നാടൻ മാർഗങ്ങളുണ്ട്
തണുപ്പുകാലത്ത് നെല്ലിക്ക കഴിക്കാമോ?
ആനയിടയുന്നതിന് തൊട്ടു മുൻപ് സംഭവിച്ചത്
ആ ജീവികൾ ചത്തതല്ല, പക്ഷെ
ഒരുകാലത്ത് തമിഴ് സിനിമയെ ഇളക്കി മറിച്ച താരം
ആര്‍ ബിന്ദുവിന്റെ അടിപൊളി ഡാന്‍സ്; മന്ത്രി പൊളിച്ചടുക്കി