AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

T20 World Cup 2026: ‘എല്ലാവർക്കും താത്പര്യം നഷ്ടമായി; ആരും ടി20 ലോകകപ്പ് കാണില്ല’; ഞെട്ടിക്കുന്ന പ്രസ്താവനയുമായി ആർ അശ്വിൻ

R Ashwin About T20 WC 2026: ഇക്കൊല്ലത്തെ ടി20 ലോകകപ്പിൽ എല്ലാവർക്കും താത്പര്യം നഷ്ടമായെന്ന് ആർ അശ്വിൻ. ലോകകപ്പ് ആരും കാണില്ലെന്നും താരം പറഞ്ഞു.

T20 World Cup 2026: ‘എല്ലാവർക്കും താത്പര്യം നഷ്ടമായി; ആരും ടി20 ലോകകപ്പ് കാണില്ല’; ഞെട്ടിക്കുന്ന പ്രസ്താവനയുമായി ആർ അശ്വിൻ
ആർ അശ്വിൻImage Credit source: PTI
Abdul Basith
Abdul Basith | Published: 02 Jan 2026 | 07:51 PM

ഈ വർഷം നടക്കുന്ന ടി20 ലോകകപ്പ് ആരും കാണില്ലെന്ന് മുൻ ഇന്ത്യൻ താരം ആർ അശ്വിൻ. ആളുകൾക്ക് താത്പര്യം നഷ്ടമായെന്നും ആരും ടൂർണമെൻ്റ് കാണില്ലെന്നും താരം പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് അശ്വിൻ്റെ പ്രതികരണം. ഈ വർഷം ഫെബ്രുവരി – മാർച്ച് മാസങ്ങളിലായാണ് ടി20 ലോകകപ്പ് നടക്കുക.

“ഇത്തവണ ആരും ടി20 ലോകകപ്പ് കാണാൻ പോകുന്നില്ല. ഇന്ത്യ – അമേരിക്ക, ഇന്ത്യ – നമീബിയ പോലുള്ള മത്സരങ്ങളൊക്കെ ആളുകളെ ലോകകപ്പിൽ നിന്ന് അകറ്റും. നേരത്തെ നാല് വർഷം കൂടുമ്പോഴാണ് ലോകകപ്പ് നടന്നിരുന്നത്. അതുകൊണ്ട് ആളുകൾക്ക് കൂടുതൽ താത്പര്യമുണ്ടായിരുന്നു. നേരത്തെയൊക്കെ ആദ്യ റൗണ്ടിൽ ഇംഗ്ലണ്ടും ശ്രീലങ്കയുമൊക്കെയായിരുന്നു ഇന്ത്യയുടെ എതിരാളികൾ. അത് കുറേക്കൂടി നല്ലതായിരുന്നു.”- അശ്വിൻ പറഞ്ഞു.

Also Read: India vs New Zealand: പന്ത് പുറത്ത്, ഷമി തിരികെ; ശുഭ്മൻ ഗിൽ നയിക്കുന്ന ഏകദിന ടീമിൽ മാറ്റങ്ങളുണ്ടാവുമെന്ന് റിപ്പോർട്ട്

ഞാൻ സ്കൂളിൽ പഠിച്ചിരുന്ന സമയത്ത്, 1996, 1999, 2003 വർഷങ്ങളിൽ ലോകകപ്പ് എല്ലാ നാല് വർഷം കൂടുമ്പോഴുമാണ് നടന്നിരുന്നത്. ലോകകപ്പ് കാർഡുകളൊക്കെ ശേഖരിച്ച് ടൂർണമെൻ്റിനായി കാത്തിരിക്കുകയായിരുന്നു. ഈ പ്രതീക്ഷ സ്വാഭാവികമായി ഉണ്ടാവുന്നതായിരുന്നു. 2027 ലോകകപ്പിന് ശേഷം ഏകദിനത്തിൻ്റെ ഭാവിയെപ്പറ്റി എനിക്ക് സംശയമാണ്. എനിക്ക് ആശങ്കയുണ്ട്.”- അശ്വിൻ പറഞ്ഞു.

ഫെബ്രുവരി ഏഴിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. മാർച്ച് എട്ടിന് ലോകകപ്പ് അവസാനിക്കും. പാകിസ്താൻ, നമീബിയ, യുഎസ്എ, നെതർലൻഡ്സ് എന്നീ ടീമുകൾക്കൊപ്പം ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഉൾപ്പെട്ടിരിക്കുന്നത്. ഫെബ്രുവരി ഏഴിന് അമേരിക്കക്കെതിരെ ഇന്ത്യ ആദ്യ മത്സരം കളിക്കും. ഫെബ്രുവരി 12ന് നമീബിയയും 15ന് പാകിസ്താനും 18ന് നെതർലൻഡ്സുമാണ് ഇന്ത്യയുടെ എതിരാളികൾ. നിലവിലെ ജേതാക്കളായ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസൺ ഉൾപ്പെട്ടിട്ടുണ്ട്.