AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sanju Samson Trade Deal: സഞ്ജുവിനെ വിടാൻ തയ്യാറാവാതെ ചെന്നൈ സൂപ്പർ കിംഗ്സ്; പകരം നൽകുക പ്രധാന താരത്തെ

Sanju Samson To Chennai Super Kings: ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനായി വീണ്ടും രംഗത്ത്. താരത്തെ ട്രേഡ് ഡീലിലൂടെ ടീമിലെത്തിക്കാനാണ് ശ്രമം.

Sanju Samson Trade Deal: സഞ്ജുവിനെ വിടാൻ തയ്യാറാവാതെ ചെന്നൈ സൂപ്പർ കിംഗ്സ്; പകരം നൽകുക പ്രധാന താരത്തെ
സഞ്ജു സാംസൺImage Credit source: PTI
Abdul Basith
Abdul Basith | Published: 08 Nov 2025 | 12:53 PM

വീണ്ടും സഞ്ജു സാംസണിനായുള്ള ശ്രമങ്ങൾ ആരംഭിച്ച് ചെന്നൈ സൂപ്പർ കിംഗ്സ്. രാജസ്ഥാൻ റോയൽസിൻ്റെ നിബന്ധനകൾ അംഗീകരിക്കാതെ ട്രേഡ് ഡീലിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സ് പിന്മാറിയിരുന്നു. എന്നാൽ, ഇപ്പോൾ വീണ്ടും ചെന്നൈ സഞ്ജുവിനായി രംഗത്തുവന്നു എന്നാണ് റിപ്പോർട്ട്.

സഞ്ജുവിന് പകരം ചെന്നൈ സൂപ്പർ കിംഗ്സ് രവീന്ദ്ര ജഡേജയെ രാജസ്ഥാൻ റോയൽസിന് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ട്രേഡ് ഡീലിനായുള്ള ശ്രമം നടത്തിയിരുന്ന സമയത്തും രാജസ്ഥാൻ റോയൽസ് രവീന്ദ്ര ജഡേജയെ ആവശ്യപ്പെട്ടിരുന്നു. ശിവം ദുബെ, ഋതുരാജ് ഗെയ്ക്വാദ് എന്നിവരുടെ പേരുകളും ഉയർന്നുകേട്ടു. എന്നാൽ, ചെന്നൈ ഈ ഡീലിന് തയ്യാറായിരുന്നില്ല. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ചെന്നൈ ട്രേഡ് ഡീലിന് ഒരുക്കമാണെന്നാണ് സൂചനകൾ.

Also Read: IPL Auction 2026: സഞ്ജു മുതല്‍ ഗ്രീന്‍ വരെ, ഇവര്‍ താരലേലത്തില്‍ കോടികള്‍ വാരും

ചെന്നൈ സൂപ്പർ കിംഗ്സിനെ സംബന്ധിച്ചിടത്തോളം എംഎസ് ധോണിയുടെ ബ്രാൻഡ് വാല്യുവിന് കിടപിടിക്കുന്ന ഒരാൾ ടീമിലെത്തേണ്ടതുണ്ട്. വിക്കറ്റ് കീപ്പർ, ക്യാപ്റ്റൻ, ഫാൻ ബേസ് തുടങ്ങി പല കാര്യങ്ങളിലും സഞ്ജു ധോണിയുടെ പിൻഗാമിയാണെന്ന് ഫ്രാഞ്ചൈസി കരുതുന്നു. തമിഴുമായി തനിക്കുള്ള ബന്ധം പലതവണ സഞ്ജു തുറന്നുപറഞ്ഞിട്ടുണ്ട്. ഇതാണ് ചെന്നൈയ്ക്ക് സഞ്ജുവിലുള്ള താത്പര്യം.

ടീം വിടണമെന്ന് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിനെ അറിയിച്ചിട്ടുണ്ട്. മാനേജ്മെൻ്റിൻ്റെ പല തീരുമാനങ്ങളിലും സഞ്ജുവിന് അതൃപ്തിയുണ്ടായിരുന്നു. ജോസ് ബട്ട്ലറെ റിലീസ് ചെയ്യാൻ തീരുമാനിച്ചതാണ് സഞ്ജുവും മാനേജ്മെൻ്റും തമ്മിലുള്ള അസ്വാരസ്യങ്ങൾക്ക് തുടക്കമിട്ടത്. പ്രശ്നങ്ങൾ തുടർക്കഥയായതോടെ സഞ്ജു ഫ്രാഞ്ചൈസി വിടാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ, രാജസ്ഥാൻ റോയൽസിന് മാത്രമാണ് ഇതിൽ തീരുമാനമെടുക്കാനുള്ള അവകാശം. രാജസ്ഥാൻ റിലീസ് ചെയ്തില്ലെങ്കിൽ സഞ്ജു ഇനിയും ഫ്രാഞ്ചൈസിയിൽ തുടരും.