Sanju Samson: ‘രാജസ്ഥാൻ റോയൽസ് എൻ്റെ ലോകം’; സഞ്ജുവിൻ്റെ ഒറ്റ വരിയിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളൊക്കെ തകർത്ത് ക്ലബ്

Rajasthan Royals On Sanju Samson Transfer: സഞ്ജു സാംസൺ ടീം വിടുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് രാജസ്ഥാൻ റോയൽസ്. സഞ്ജുവിൻ്റെ ഒറ്റവരി മറുപടി പങ്കുവച്ചാണ് രാജസ്ഥാൻ്റെ പ്രതികരണം.

Sanju Samson: രാജസ്ഥാൻ റോയൽസ് എൻ്റെ ലോകം; സഞ്ജുവിൻ്റെ ഒറ്റ വരിയിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളൊക്കെ തകർത്ത് ക്ലബ്

സഞ്ജു സാംസൺ

Published: 

10 Aug 2025 | 06:24 PM

സഞ്ജുവിൻ്റെ ഒറ്റ വരിയിൽ ട്രാൻസ്ഫർ അഭ്യൂഹങ്ങളൊക്കെ തകർത്ത് രാജസ്ഥാൻ റോയൽസ്. ആർ അശ്വിനുമൊത്തുള്ള ഇൻ്റർവ്യൂവിൽ സഞ്ജു പറഞ്ഞ ഒരു വരി പങ്കുവച്ചാണ് രാജസ്ഥാൻ റോയൽസിൻ്റെ പ്രഖ്യാപനം. സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ കഴിഞ്ഞ കുറേ മാസങ്ങളായി ശക്തമായിരുന്നു.

രാജസ്ഥാനിൽ തുടരുമോ ഇല്ലയോ എന്ന ചോദ്യത്തിൻ്റെ കൃത്യമായ മറുപടി ഇൻ്റർവ്യൂവിൽ ഉണ്ടായില്ലെങ്കിലും ക്ലബിനെപ്പറ്റിയും പരിശീലകൻ രാഹുൽ ദ്രാവിഡിനെപ്പറ്റിയും സഞ്ജു വാചാലനായിരുന്നു. വർഷങ്ങളായി തനിക്കൊപ്പമുള്ളയാളാണ് ദ്രാവിഡ് എന്നുപറഞ്ഞ സഞ്ജു രാജസ്ഥാൻ റോയൽസ് തൻ്റെ ലോകമാണെന്നും പറഞ്ഞിരുന്നു. ഈ വരിയാണ് രാജസ്ഥാൻ റോയൽസ് പങ്കുവച്ചത്. ഇതിനൊപ്പം അടിക്കുറിപ്പായി ഒരു ഹാർട്ട് ഇമോജിയും ക്ലബ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഇതോടെ, സഞ്ജു ടീം വിടുമെന്ന വാർത്തകൾ ക്ലബ് ഏറെക്കുറെ തള്ളിയിരിക്കുകയാണ്.

Also Read: Sanju Samson: ‘അന്ന് രജനി പടം റിലീസ്, അടുത്ത ദിവസം അയർലണ്ടിൽ മാച്ച്’; സിനിമ കാണാനെടുത്ത റിസ്കിനെക്കുറിച്ച് സഞ്ജു സാംസൺ

“രാജസ്ഥാൻ റോയൽസ് എൻ്റെ ലോകമാണ്. എൻ്റെ കഴിവ് തെളിയിക്കാൻ അവർ ഒരു വേദിയും അവസരവും നൽകി. രാജസ്ഥാൻ റോയൽസുമൊത്തുള്ള യാത്ര വളരെ മികച്ചതും അർത്ഥവത്തുമായിരുന്നു. ഇങ്ങനെയൊരു ടീമിൽ കളിക്കാൻ കഴിഞ്ഞതിൽ ഞാൻ നന്ദിയുള്ളവനാണ്.”- സഞ്ജു പറഞ്ഞത്.

രാജസ്ഥാൻ റോയൽസിൻ്റെ എക്സ് പോസ്റ്റ്

നിലവിലെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും പരിശീലകൻ ഗൗതം ഗംഭീറും തന്നിലർപ്പിച്ച വിശ്വാസത്തെപ്പറ്റിയും സഞ്ജു അഭിമുഖത്തിൽ എടുത്തുപറഞ്ഞു. ദുലീപ് ട്രോഫി മത്സരത്തിനിടെ കണ്ടപ്പോൾ തുടർച്ചയായ ഏഴ് മത്സരങ്ങളിൽ തന്നെ ഓപ്പണറായി കളിപ്പിക്കുമെന്ന് സൂര്യകുമാർ പറഞ്ഞു. രണ്ട് കളി തുടരെ ഡക്കായതിനെ തുടർന്ന് വിഷമിച്ച് ഡ്രസിങ് റൂമിലിരിക്കുമ്പോൾ 21 തവണ ഡക്കായാലേ ടീമിൽ നിന്ന് മാറ്റൂ എന്ന് ഗൗതം ഗംഭീർ വാക്കുനൽകി. ഇതൊക്കെ തനിക്ക് വലിയ ആത്മവിശ്വാസം നൽകിയെന്നും സഞ്ജു പറഞ്ഞു.

ടി20 ഓപ്പണർ എന്ന നിലയിൽ 17 ഇന്നിംഗ്സിൽ നിന്ന് സഞ്ജു മൂന്ന് സെഞ്ചുറികളാണ് നേടിയത്. ഒരു ഫിഫ്റ്റിയും താരത്തിനുണ്ട്. 178 സ്ട്രൈക്ക് റേറ്റും 32 ശരാശരിയും സഹിതം 522 റൺസാണ് സഞ്ജു ഓപ്പണിംഗിൽ നേടിയത്.

 

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്